R Ashwin Retirement: കളം വിടാൻ സമയമായി..! ‘ഇന്ത്യൻ ടീമിനൊപ്പമുള്ള എന്റെ അവസാന ദിനം’; വികാരാധീനനായി ആർ അശ്വിൻ

R Ashwin Retirement Speech: ഓഫ് സ്പിന്നറായ അശ്വിൻ പലഘട്ടത്തിലും ബാറ്റിം​ഗിലും ഇന്ത്യയുടെ രക്ഷകനായി മാറാറുണ്ട്. ഒന്നുറപ്പാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഓർക്കാനാവുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിച്ചാണ് അശ്വിന്റെ പടിയിറക്കം.

R Ashwin Retirement: കളം വിടാൻ സമയമായി..! ഇന്ത്യൻ ടീമിനൊപ്പമുള്ള എന്റെ അവസാന ദിനം; വികാരാധീനനായി ആർ അശ്വിൻ

Indian Spinner Ravichandran Ashwin (Image Credits: PTI)

Updated On: 

18 Dec 2024 14:36 PM

ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ക്രിക്കറ്റ് സ്പിൻ ആക്രമണങ്ങളെ നയിച്ച താരമാണ് രാജ്യാന്തര ക്രിക്കറ്റിന് തിരശീലയിടുന്നത്. ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റ് സമനിലയിലായതിന് പിന്നാലെയാണ് അപ്രതീക്ഷിതമായുള്ള രവിചന്ദ്രൻ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. സ്റ്റാർ സ്പിന്നർ അശ്വിൻ കളമൊഴിയുമ്പോൾ ഇനിയാര് പകരനായി എത്തുമെന്നാണ് നാം ഒറ്റ് നോക്കുന്നത്. ഓഫ് സ്പിന്നറായ അശ്വിൻ പലഘട്ടത്തിലും ബാറ്റിം​ഗിലും ഇന്ത്യയുടെ രക്ഷകനായി മാറാറുണ്ട്. ഒന്നുറപ്പാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഓർക്കാനാവുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിച്ചാണ് അശ്വിന്റെ പടിയിറക്കം.

ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെ പത്രസമ്മേളനത്തിനെത്തിയ രോഹിത്തിനൊപ്പം അശ്വിനുമുണ്ടായിരുന്നു. വിരമിക്കൽ പ്രഖ്യാപനത്തിനാണ് താരം എത്തിയിരിക്കുന്നതെന്ന് ആരാധകർ പോലും പ്രതീക്ഷിച്ച് കാണില്ല. ആ വിരമിക്കൽ പ്രഖ്യാപനം ഞെട്ടലോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കേട്ടത്. ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയിൽ തന്റെ കരിയറിലെ അവസാനത്തെ ദിനമാണിതെന്നും, വെെകാരിക നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് താരം അശ്വിൻ മാധ്യമങ്ങളോട് പറഞ്ഞു. വികാരാധീനനായായിരുന്നു അശ്വിന്റെ ഓരോ വാക്കുകളും.

 

‘രാജ്യന്തര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഒരു ഇന്ത്യൻ താരമെന്ന രീതിയിലുള്ള എന്റെ അവസാന ദിനമാണ് ഇന്ന്. ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് ഞാൻ വിരമിക്കുകയാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ കുറച്ച് ‘പഞ്ച്’ എന്നിൽ ഇനിയും അവശേഷിക്കുന്നുണ്ട്. ഐപിഎൽ പോലുള്ള ഫ്രാഞ്ചെെസി ക്രിക്കറ്റിൽ തുടരും. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമുള്ള കരിയറിലെ എന്റെ അവസാന ദിവസമാണിത്. രോഹിത്തിനും മറ്റ് താരങ്ങൾക്കുമൊപ്പം നിരവധി ഓർമ്മകൾ സൃഷ്ടിച്ചാണ് ഞാൻ വിരമിക്കുന്നത്.

ALSO READ: താങ്ക്യൂ അശ്വിൻ! ​ഗാബയിൽ അപ്രതീക്ഷിത വിരമിക്കലുമായി സ്റ്റാർ സ്പിന്നർ

‘ഈ വിരമിക്കൽ പ്രഖ്യാപന വേളയിൽ ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. ബിസിസിഐയോടും മറ്റ് സഹതാരങ്ങളോടും നന്ദി പറയേണ്ടത് എന്റെ കടമയാണ്. അത് ചെയ്തില്ലെങ്കിൽ എന്റെ കടമയിൽ ഞാൻ പരാജയപ്പെടും. സഹപ്രവർത്തകരിൽ ചിലരുടെ പേരെടുത്ത് പറഞ്ഞ് നന്ദി പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോലി, അജിങ്ക്യാ രഹാനെ, ചേതേശ്വർ പൂജാര തുടങ്ങിയവരെല്ലാം സ്ലിപ്പിൽ ക്യാച്ചുകളെടുത്ത് തന്നെ വിക്കറ്റ് നേടാൻ സഹായിച്ചവരാണെന്നും അശ്വിൻ പറഞ്ഞു.

 

ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയുടെ എതിരാളികളായ ഓസ്‌ട്രേലിയൻ ടീമിനോടും അശ്വിൻ നന്ദി അറിയിച്ചു. ‘ഓസ്‌ട്രേലിയൻ ടീമിന് നന്ദി. ഞങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ടൂർണമെന്റിൽ ഇതുവരെയും ഓസ്ട്രേലിയ ഉയർത്തിയത്. നിങ്ങൾക്കെതിരെയുള്ള ഓരോ മത്സരങ്ങളും ഞാൻ ആസ്വദിച്ചാണ് കളിച്ചിരുന്നത്. കൂടുതൽ ചോദ്യങ്ങളെയൊന്നും ഞാൻ നേരിടുന്നില്ല. ജീവിതത്തിലെ ഏറ്റവും വെെകാരികമായ നിമിഷമാണിതെന്നും താരം കൂട്ടിച്ചേർത്തു.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ