R Ashwin Retirement: കളം വിടാൻ സമയമായി..! ‘ഇന്ത്യൻ ടീമിനൊപ്പമുള്ള എന്റെ അവസാന ദിനം’; വികാരാധീനനായി ആർ അശ്വിൻ
R Ashwin Retirement Speech: ഓഫ് സ്പിന്നറായ അശ്വിൻ പലഘട്ടത്തിലും ബാറ്റിംഗിലും ഇന്ത്യയുടെ രക്ഷകനായി മാറാറുണ്ട്. ഒന്നുറപ്പാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഓർക്കാനാവുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിച്ചാണ് അശ്വിന്റെ പടിയിറക്കം.
ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ക്രിക്കറ്റ് സ്പിൻ ആക്രമണങ്ങളെ നയിച്ച താരമാണ് രാജ്യാന്തര ക്രിക്കറ്റിന് തിരശീലയിടുന്നത്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റ് സമനിലയിലായതിന് പിന്നാലെയാണ് അപ്രതീക്ഷിതമായുള്ള രവിചന്ദ്രൻ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. സ്റ്റാർ സ്പിന്നർ അശ്വിൻ കളമൊഴിയുമ്പോൾ ഇനിയാര് പകരനായി എത്തുമെന്നാണ് നാം ഒറ്റ് നോക്കുന്നത്. ഓഫ് സ്പിന്നറായ അശ്വിൻ പലഘട്ടത്തിലും ബാറ്റിംഗിലും ഇന്ത്യയുടെ രക്ഷകനായി മാറാറുണ്ട്. ഒന്നുറപ്പാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഓർക്കാനാവുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിച്ചാണ് അശ്വിന്റെ പടിയിറക്കം.
ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെ പത്രസമ്മേളനത്തിനെത്തിയ രോഹിത്തിനൊപ്പം അശ്വിനുമുണ്ടായിരുന്നു. വിരമിക്കൽ പ്രഖ്യാപനത്തിനാണ് താരം എത്തിയിരിക്കുന്നതെന്ന് ആരാധകർ പോലും പ്രതീക്ഷിച്ച് കാണില്ല. ആ വിരമിക്കൽ പ്രഖ്യാപനം ഞെട്ടലോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കേട്ടത്. ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയിൽ തന്റെ കരിയറിലെ അവസാനത്തെ ദിനമാണിതെന്നും, വെെകാരിക നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് താരം അശ്വിൻ മാധ്യമങ്ങളോട് പറഞ്ഞു. വികാരാധീനനായായിരുന്നു അശ്വിന്റെ ഓരോ വാക്കുകളും.
RAVI ASHWIN ANNOUNCES HIS RETIREMENT.
– An emotional speech by Ash. 🥹❤️pic.twitter.com/ZkVoKVD0m0
— Mufaddal Vohra (@mufaddal_vohra) December 18, 2024
“>
‘രാജ്യന്തര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഒരു ഇന്ത്യൻ താരമെന്ന രീതിയിലുള്ള എന്റെ അവസാന ദിനമാണ് ഇന്ന്. ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് ഞാൻ വിരമിക്കുകയാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ കുറച്ച് ‘പഞ്ച്’ എന്നിൽ ഇനിയും അവശേഷിക്കുന്നുണ്ട്. ഐപിഎൽ പോലുള്ള ഫ്രാഞ്ചെെസി ക്രിക്കറ്റിൽ തുടരും. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമുള്ള കരിയറിലെ എന്റെ അവസാന ദിവസമാണിത്. രോഹിത്തിനും മറ്റ് താരങ്ങൾക്കുമൊപ്പം നിരവധി ഓർമ്മകൾ സൃഷ്ടിച്ചാണ് ഞാൻ വിരമിക്കുന്നത്.
ALSO READ: താങ്ക്യൂ അശ്വിൻ! ഗാബയിൽ അപ്രതീക്ഷിത വിരമിക്കലുമായി സ്റ്റാർ സ്പിന്നർ
‘ഈ വിരമിക്കൽ പ്രഖ്യാപന വേളയിൽ ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. ബിസിസിഐയോടും മറ്റ് സഹതാരങ്ങളോടും നന്ദി പറയേണ്ടത് എന്റെ കടമയാണ്. അത് ചെയ്തില്ലെങ്കിൽ എന്റെ കടമയിൽ ഞാൻ പരാജയപ്പെടും. സഹപ്രവർത്തകരിൽ ചിലരുടെ പേരെടുത്ത് പറഞ്ഞ് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോലി, അജിങ്ക്യാ രഹാനെ, ചേതേശ്വർ പൂജാര തുടങ്ങിയവരെല്ലാം സ്ലിപ്പിൽ ക്യാച്ചുകളെടുത്ത് തന്നെ വിക്കറ്റ് നേടാൻ സഹായിച്ചവരാണെന്നും അശ്വിൻ പറഞ്ഞു.
Jai Hind 🇮🇳. pic.twitter.com/Vt4ZdvDEDX
— Ashwin 🇮🇳 🧢 (@ashwinnravi99) December 18, 2024
“>
ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയുടെ എതിരാളികളായ ഓസ്‌ട്രേലിയൻ ടീമിനോടും അശ്വിൻ നന്ദി അറിയിച്ചു. ‘ഓസ്‌ട്രേലിയൻ ടീമിന് നന്ദി. ഞങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ടൂർണമെന്റിൽ ഇതുവരെയും ഓസ്ട്രേലിയ ഉയർത്തിയത്. നിങ്ങൾക്കെതിരെയുള്ള ഓരോ മത്സരങ്ങളും ഞാൻ ആസ്വദിച്ചാണ് കളിച്ചിരുന്നത്. കൂടുതൽ ചോദ്യങ്ങളെയൊന്നും ഞാൻ നേരിടുന്നില്ല. ജീവിതത്തിലെ ഏറ്റവും വെെകാരികമായ നിമിഷമാണിതെന്നും താരം കൂട്ടിച്ചേർത്തു.