5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy : പഞ്ചാലിന്റെ പഞ്ചില്‍ വലഞ്ഞ് കേരള ബൗളര്‍മാര്‍; ഗുജറാത്ത് രണ്ടും കല്‍പിച്ച്‌

Ranji Trophy Kerala vs Gujarat Semi Final : 341 പന്തില്‍ 177 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗ് കരുത്തിലാണ് കേരളം ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ നേടിയത്. 195 പന്തില്‍ 69 റണ്‍സെടുത്ത സച്ചിന്‍ ബേബിയും, 202 പന്തില്‍ 52 റണ്‍സെടുത്ത സല്‍മാന്‍ നിസാറും മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടന്ന് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയാണ് ഗുജറാത്തിന്റെ ലക്ഷ്യം

Ranji Trophy : പഞ്ചാലിന്റെ പഞ്ചില്‍ വലഞ്ഞ് കേരള ബൗളര്‍മാര്‍; ഗുജറാത്ത് രണ്ടും കല്‍പിച്ച്‌
രഞ്ജി ട്രോഫി മത്സരത്തിലെ ദൃശ്യങ്ങള്‍ Image Credit source: കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഫേസ്ബുക്ക് പേജ്‌
jayadevan-am
Jayadevan AM | Updated On: 19 Feb 2025 18:19 PM

ന്നാം ഇന്നിങ്‌സില്‍ 457 റണ്‍സ് നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ബൗളിങ് തുടങ്ങിയ കേരളത്തെ വിറപ്പിച്ച് ഗുജറാത്ത് ബാറ്റര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് ഒരു വിക്കറ്റിന് 222 എന്ന നിലയിലാണ്. സെഞ്ചുറി നേടിയ പ്രിയങ്ക് പഞ്ചാലും (200 പന്തില്‍ 117), 108 പന്തില്‍ 30 റണ്‍സുമായി മനന്‍ ഹിങ്രാജിയയുമാണ് ക്രീസില്‍. 118 പന്തില്‍ 73 റണ്‍സെടുത്ത ആര്യ ദേശായിയാണ് പുറത്തായത്. ആര്യയെ എന്‍ ബേസില്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഓപ്പണര്‍മാര്‍ തകര്‍പ്പന്‍ തുടക്കമാണ് ഗുജറാത്തിന് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 131 റണ്‍സാണ് പ്രിയങ്കും ആര്യയും ഗുജറാത്തിന് നേടിക്കൊടുത്തത്.

മത്സരത്തിന് ഇനിയും രണ്ട് ദിവസം ശേഷിക്കെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടന്ന് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയാണ് ഗുജറാത്തിന്റെ ലക്ഷ്യം. ഗുജറാത്തിനെ 457ല്‍ താഴെ തളച്ച് ലീഡ് സ്വന്തമാക്കാന്‍ നാലാം ദിനം കേരള ബൗളര്‍മാര്‍ കിണഞ്ഞ് പരിശ്രമിക്കേണ്ടി വരും. രഞ്ജി ട്രോഫിയില്‍ ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ ഏറെ നിര്‍ണായകമാണ്.

Read Also : ക്രിക്കറ്റ് ലോകത്ത് ഇനി ചാമ്പ്യന്‍സ് ട്രോഫി പൂരം; മത്സരം എങ്ങനെ കാണാം? ഷെഡ്യൂള്‍ എങ്ങനെ? എല്ലാം ഇവിടെയറിയാം

പുറത്താകാതെ 341 പന്തില്‍ 177 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗ് കരുത്തിലാണ് കേരളം ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ നേടിയത്. 195 പന്തില്‍ 69 റണ്‍സെടുത്ത സച്ചിന്‍ ബേബിയും, 202 പന്തില്‍ 52 റണ്‍സെടുത്ത സല്‍മാന്‍ നിസാറും മികച്ച പ്രകടനം പുറത്തെടുത്തു.

അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന എന്നിവര്‍ 30 റണ്‍സ് വീതവും, വരുണ്‍ നായനാര്‍-10, അഹമ്മദ് ഇമ്രാന്‍-24, ആദിത്യ സര്‍വതെ-11, എം.ഡി. നിധീഷ്-5, എന്‍. ബേസില്‍-1 എന്നിങ്ങനെയും സ്‌കോര്‍ ചെയ്തു. ഗുജറാത്തിന് വേണ്ടി അര്‍സന്‍ നഗ്വസ്വാല മൂന്ന് വിക്കറ്റും, ചിന്തന്‍ ഗജ രണ്ട് വിക്കറ്റും, പ്രിയജിത് സിങ്, രവി ബിഷ്‌ണോയ്, വിശാല്‍ ജയ്‌സ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.