5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy: അഞ്ച് വിക്കറ്റ് ബാക്കി, വേണ്ടത് 132 റൺസ്; കേരള – ഗുജറാത്ത് രഞ്ജി ട്രോഫി ഫോട്ടോഫിനിഷിലേക്ക്

Ranji Trophy Kerala vs Gujarat: കേരള - ഗുജറാത്ത് രഞ്ജി ട്രോഫി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഗുജറാത്തിൻ്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയാൽ കേരളത്തിനും 132 റൺസ് കൂടി നേടിയാൽ ഗുജറാത്തിനും ഫൈനൽ സാധ്യതയുണ്ട്. ഒരു ദിവസവും ഒരു സെഷനുമാണ് മത്സരത്തിൽ അവശേഷിക്കുന്നത്.

abdul-basith
Abdul Basith | Updated On: 20 Feb 2025 12:44 PM
കേരളവും ഗുജറാത്തും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം ഫോട്ടോഫിനിഷിലേക്ക്. കേരളത്തിൻ്റെ ആദ്യ ഇന്നിംഗ്സിന് മറുപടിയായി ഇറങ്ങിയ ഗുജറാത്ത് നാലാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന നിലയിലാണ്. കേരളത്തിൻ്റെ സ്കോറിൽ നിന്ന് ഇനിയും 132 റൺസ് അകലെയാണ് ഗുജറാത്ത്. (Image Courtesy - Social Media)

1 / 5
അഞ്ച് വിക്കറ്റ് അവശേഷിക്കെ മത്സരത്തിൽ കേരളവും ഗുജറാത്തും ഒപ്പത്തിനൊപ്പമാണ്. 132 റൺസ് എടുക്കുന്നതിന് മുൻപ് ഗുജറാത്തിൻ്റെ അഞ്ച് വിക്കറ്റ് കൂടി വീഴ്ത്താൻ സാധിച്ചാൽ ചരിത്രത്തിലാദ്യത്തെ രഞ്ജി ഫൈനലിലേക്ക് കേരളം അടുക്കും. ഒരു ദിവസവും ഒരു സെഷനും അഞ്ച് വിക്കറ്റും ശേഷിക്കെ കേരളത്തിൻ്റെ സ്കോർ മറികടക്കാനായാൽ ഗുജറാത്തിന് ഫൈനൽ സാധ്യത തെളിയും. (Image Courtesy - Social Media)

2 / 5
ഇന്നലെ ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന ശക്തമായ നിലയിൽ കളി അവസാനിപ്പിച്ച ഗുജറാത്തിന് ഇന്ന് തുടക്കം മുതൽ തിരിച്ചടിനേരിട്ടു. ജലജ് സക്സേന മൂന്ന് വിക്കറ്റും എംഡി നിഥീഷ് ഒരു വിക്കറ്റും വീഴ്ത്തി ഗുജറാത്തിനെ ബാക്ക്ഫൂട്ടിലാക്കി. ഉജ്ജ്വലഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന പ്രിയങ്ക് പഞ്ചലിനെ (148) ജലജ് സക്സേനയാണ് വീഴ്ത്തിയത്. (Image Courtesy - Social Media)

3 / 5
നിലവിൽ ജയമീത് പട്ടേലും ക്യാപ്റ്റൻ ചിന്തൻ ഗാജയുമാണ് ഗുജറാത്തിനായി ക്രീസിലുള്ളത്. ടോപ്പ് ഓർഡറിനെക്കാൾ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന മധ്യനിര താരങ്ങളാണ് ഈ സീസണിൽ ഗുജറാത്തിൻ്റെ കരുത്ത്. ക്യാപ്റ്റൻ ചിന്തൻ ഗാജ അടക്കം മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരള സ്കോർ മറികടക്കാനാവുമെന്ന് തന്നെയാണ് ഗുജറാത്ത് കരുതുന്നത്. (Image Courtesy - Social Media)

4 / 5
കേരളത്തിനായി 177 റൺസ് നേടി പുറത്താവാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീനാണ് തിളങ്ങിയത്. സച്ചിൻ ബേബി (69), സൽമാൻ നിസാർ (52) എന്നിവരും കേരളത്തിനായി മികച്ചുനിന്നു. കേരളത്തെക്കാൾ വേഗത്തിൽ സ്കോർ ചെയ്താണ് ഗുജറാത്ത് കളിയിൽ സാധ്യത നേടിയെടുത്തത്. ഈ മാസം 21 ആണ് ഈ മത്സരത്തിൻ്റെ അവസാന ദിവസം. (Image Courtesy - Social Media)

5 / 5