5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy Kerala vs Vidarbha Live : കന്നി കിരീടം തേടി കേരളം; വിദർഭയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി ഫൈനൽ മത്സരം എവിടെ, എപ്പോൾ കാണാം?

Ranji Trophy 2024-25 Kerala vs Vidarbha Final Live Streaming : ആദ്യമായി ടൂർണമെൻ്റിൻ്റെ ഫൈനലിൽ എത്തുന്ന കേരളത്തിന് എതിരാളി രണ്ട് തവണ ചാമ്പ്യന്‍മാരായ വിദർഭയാണ്. വിദർഭയുടെ സ്വന്തം തട്ടകമായി നാഗ്പൂർ വിസിഎ സ്റ്റേഡിയത്തിൽ വെച്ചാണ് കലാശപ്പോരാട്ടം.

Ranji Trophy Kerala vs Vidarbha Live : കന്നി കിരീടം തേടി കേരളം; വിദർഭയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി ഫൈനൽ മത്സരം എവിടെ, എപ്പോൾ കാണാം?
കേരളം, വിദർഭ താരങ്ങൾ പരിശീലനത്തിനിടെImage Credit source: PTI
jenish-thomas
Jenish Thomas | Updated On: 25 Feb 2025 19:58 PM

കന്നി രഞ്ജി കിരീടം തേടി കേരളം നാളെ ഫെബ്രുവരി 26-ാം തീയതി കലാശപ്പോരാട്ടത്തിന് ഇറങ്ങുകയാണ്. ചരിത്രത്തിൽ ആദ്യമായി രഞ്ജി ടൂർണമെൻ്റിൻ്റെ ഫൈനലിലെത്തിയ കേരളം നേരിടുക രണ്ടുതവണ ചാമ്പ്യന്‍മാരായ വിദർഭയെയാണ്. സെമി ഫൈനലിൽ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ രണ്ട് റൺസിൻ്റെ ലീഡ് സ്വന്തമാക്കിയാണ് കേരളം ഫൈനലിലേക്കെത്തുന്നത്. വിദർഭയാകാട്ടെ അതികായകരായ മുംബൈ തകർത്താണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ തവണയും വിദർഭ ഫൈനലിൽ പ്രവേശിച്ചിരുന്നു.

കേരളം-വിദർഭ രഞ്ജി ട്രോഫി ഫൈനൽ

സെമി ഫൈനൽ ജയം നേടി ഫൈനൽ എത്തിയതിൻ്റെ പിൻബലത്തിൽ വിദർഭയ്ക്കാണ് ഹോം ​ഗ്രൗണ്ടിനുള്ള മുൻതൂക്കം ലഭിച്ചത്. മത്സരം വിദർഭയുടെ തട്ടകമായ നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. നാളെ ഫെബ്രുവരി 26-ാം തീയതി മുതൽ മാർച്ച് രണ്ടാം തീയതി വരെയാണ് മത്സരം. ഒമ്പത് മണിയോട് മത്സരത്തിൻ്റെ ടോസ് ഇടും.

കേരളം-വിദർഭ രഞ്ജി ട്രോഫി ഫൈനൽ മത്സരം തത്സമയം എവിടെ കാണാം?

റിലയൻസിൻ്റെ നെറ്റ്വർക്ക് 18 ആണ് ബിസിസിഐ ടെലികാസ്റ്റ് ഓൺലൈൻ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിട്ടുള്ളത്. റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള ജിയോ ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോം വഴി കേരളം-വിദർഭ മത്സരം തത്സമയം കാണാൻ സാധിക്കുന്നതാണ്. സ്പോർട്സ് 18, സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെ ടെലിവിഷനിലും രഞ്ജി ട്രോഫി ഫൈനൽ മത്സരം കാണാൻ സാധിക്കുന്നതാണ്.

ALSO READ : Ranji Trophy Final: ആറു വര്‍ഷം മുമ്പ് ഉമേഷ് യാദവ് എറിഞ്ഞുടച്ച സ്വപ്‌നം തിരികെ പിടിക്കാന്‍ സച്ചിന്‍ ബേബിയും സംഘവും; വിദര്‍ഭ ഭയക്കണം; കേരളം പഴയ കേരളമല്ല !

രഞ്ജി ട്രോഫിക്കായിട്ടുള്ള കേരള ടീം

സച്ചിൻ ബേബി (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, ബാബാ അപരജിത്, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, ഷോൺ റോജർ, ജലജ് സക്സേന, സൽമാൻ നിസാർ, ആദിത്യ സർവാതെ, ബേസിൽ തമ്പി, എംഡി നിധീഷ്, എൻപി ബേസിൽ, എൻ എം ഷറഫുദ്ദീൻ, ഇ എം ശ്രീഹരി

രഞ്ജി ട്രോഫിക്കായിട്ടുള്ള വിദർഭ ടീം

അക്ഷയ് വാഡ്ക്കർ (ക്യാപ്റ്റൻ), അതർവ തായ്ഡെ, അമാൻ മൊഖാഡെ, യഷ് റാത്തോഡ്, ഹർഷ് ദൂബെ, അക്ഷയ് കർണെവർ, യഷ് കഡം, അക്ഷയ് വഖാറെ, അദിത്യ താക്കറെ, ശുഭം കാപ്സെ, നാച്ചിക്കേത് ഭുട്ടെ, സിദ്ധേഷ് വാത്, യഷ് താക്കൂർ, ഡാനിഷ് മലേവർ, പാർഥ് രേഖഡെ, കരുൺ നായർ, ധ്രുവ് ഷോറെ