Ranji Trophy : കേരളത്തെ ഫൈനലിൽ എത്തിച്ച ‘ഹെൽമെറ്റ് ക്യാച്ച്’; ഫിലിപ്പ് ഹ്യൂസിൻ്റെ മരണമായിരുന്നു അത് നിയമമാക്കിയത്
Ranji Trophy Kerala vs Gujarat Bizarre Dismissal And Philip Hughes Death : 74 വർഷത്തെ രഞ്ജി ട്രോഫി ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് കേരളം ഫൈനലിൽ പ്രവേശിക്കുന്നത്. ആദ്യ ഇന്നിങ്സിൽ നേടിയ രണ്ട് റൺസ് ലീഡിൻ്റെ പിൻബലത്തിലാണ് കേരളം ഫൈനൽ ബെർത്ത് നേടിയെടുത്തത്.

സിനിമക്കഥയെ വെല്ലുന്ന ട്വിസ്റ്റായിരുന്നു ഇന്ന് ഫെബ്രുവരി 21-ാം തീയതി അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടന്ന കേരളം-ഗുജറാത്ത് രഞ്ജി ട്രോഫി സെമി ഫൈനലിൽ സംഭവിച്ചത്. ടൂർണമെൻ്റിലെ ഫൈനലിലേക്ക് പ്രവേശനം നേടാൻ കേരളത്തിന് വേണ്ടിയിരുന്നത് ഒരു വിക്കറ്റും ഗുജറാത്തിന് മൂന്ന് റൺസും. പത്താമതായി ക്രീസിലെത്തി ഒരുവിധം നിലയുറപ്പിച്ച നാഗ്വാസ്വല്ല ഉയർത്തിയടിക്കാൻ ശ്രമിച്ച പന്ത്, കേരളത്തിൻ്റെ ഓൺ സൈഡിലെ ക്ലോസ് ഫീൽഡ് സൽമാൻ നിസാറിൻ്റെ ഹെൽമറ്റിൽ തട്ടി ഉയർന്ന് നേരെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കരങ്ങളിലേക്ക്. കേരളത്താരങ്ങളുടെ വിജയാഘോഷങ്ങൾക്ക് അവിടെ തുടക്കമായി. കാരണം അതിന് ശേഷം ഒരു അത്ഭുതം നടന്നാൽ മാത്രാമെ ഗുജറാത്തിന് ഫൈനൽ പ്രവേശനം നേടാനാകൂ.
അതേസമയം വിജയത്തിനൊപ്പം ചർച്ചയാകുന്നത് കേരളം അവസാനം നേടിയ ആ വിക്കറ്റായിരുന്നു. മറ്റൊരു ദിശയിലേക്ക് പോകേണ്ട പന്ത് ഫീൽഡറുടെ ഹെൽമെറ്റിൽ തട്ടി വേറൊരു താരം ക്യാച്ച് എടുക്കുന്നത് നിയമവിധേയമായി ഔട്ടാകുന്നത് എങ്ങനെയാണെന്നാണ് ചിലർ ചോദ്യമായി ഉന്നയിക്കുന്നത്. ഇത് കാരണം 2014 നടന്ന് ഓസ്ട്രേലിയൻ താരം ഫിലിപ്പ് ഹ്യൂസിൻ്റെ മരണമാണ്. തലയ്ക്ക് പന്ത് വന്നടിച്ച ഓസീസ് താരത്തിൻ്റെ മരണശേഷം ഐസിസി താരങ്ങളുടെ സുരക്ഷയ്ക്കായി ചില നിയമങ്ങൾ കൊണ്ടുവരുകയും മാറ്റം വരുത്തുകയും ചെയ്തു.




2017ൽ റിക്കി പോണ്ടിങ്, സൗരവ് ഗാംഗുലി, കുമാർ സംഗക്കാര എന്നിവരടുങ്ങന്ന എംസിസിയുടെ ലോക ക്രിക്കറ്റ് കമ്മിറ്റിയായിരുന്നു. ബാറ്ററും വിക്കറ്റ് കീപ്പറും ഉൾപ്പെടെ സ്റ്റമ്പ്സിൻ്റെ അരികിൽ നിൽക്കുന്ന (സ്ലിപ്പ് ഒഴികെ) എല്ലാവരും മികച്ച ഗുണിനിലവാരമുള്ള ഹെൽമെറ്റ് ധരിക്കണമെന്നായിരുന്നു എംസിസിയുടെ നിയമം. അതുപോലെ ഈ കളിക്കാരുടെ ഹെൽമെറ്റിൽ തട്ടി ക്യാച്ച്, സ്റ്റമ്പ്ഡ്, അല്ലെങ്കിൽ റൺഔട്ട് എന്നിങ്ങിനെ പുറത്തായാൽ അത് ഔട്ടായി വിധിക്കണമെന്നും നിയമത്തിൽ പറയുന്നു.
ഗുജറാത്തിൻ്റെ നാഗ്വാസ്വല്ല അവിശ്വസനീയമായി ക്യാച്ച്
1⃣ wicket in hand
2⃣ runs to equal scores
3⃣ runs to secure a crucial First-Innings LeadJoy. Despair. Emotions. Absolute Drama! 😮
Scorecard ▶️ https://t.co/kisimA9o9w#RanjiTrophy | @IDFCFIRSTBank | #GUJvKER | #SF1 pic.twitter.com/LgTkVfRH7q
— BCCI Domestic (@BCCIdomestic) February 21, 2025
സെമി ഫൈനലിൽ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ രണ്ട് റൺസ് ലീഡ് നേടിയതിൻ്റെ പിൻബലത്തിലാണ് കേരളം രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് ചരിത്രത്തിൽ ആദ്യമായി പ്രവേശിക്കുന്നത്. സെമിയിലെ അഞ്ചാമത്തെയും നിർണായകവുമായ ഇന്ന് 28 റൺസിനുള്ളിൽ ഗുജറാത്തിൻ്റെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാൽ മാത്രമെ സച്ചിൻ ബേബിക്കും സംഘത്തിനും ഫൈനലിൽ പ്രവേശിക്കാനാകൂ. വാലറ്റത്ത് വെല്ലുവിളി സൃഷ്ടിച്ച ബാറ്റർമാരെ തന്നെ പുറത്താക്കികൊണ്ടായിരുന്നു കേരളം രണ്ട് റൺസിൻ്റെ ലീഡ് സ്വന്തമാക്കിയത്.
ALSO READ : Sachin Baby : ‘3 വിക്കറ്റ്സ് 3 ഗുഡ് ബോൾസ്’ ഇന്നലെ സച്ചിൻ വിളിച്ചപ്പോൾ പറഞ്ഞത് ഇതുമാത്രം; ഭാര്യ അന്ന
മറ്റൊരു സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ തോൽപ്പിച്ച വിദർഭയുമായിട്ടാണ് ഫൈനലിൽ കേരളം ഏറ്റുമുട്ടുക. ഫെബ്രുവരി 26-ാം തീയതി നാഗ്പൂരിൽ വെച്ച് വിദർഭയുടെ തട്ടകത്തിലാണ് ഫൈനൽ പോരാട്ടം നടക്കുക.