5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy: ചാർട്ടേഡ് വിമാനത്തിൽ രഞ്ജി റണ്ണേഴ്സ് അപ്പായ നമ്മുടെ പിള്ളേർ നാട്ടിലേക്ക്; ഗംഭീര സ്വീകരണമൊരുക്കാൻ കെസിഎ

Ranji Trophy Kerala Team: രഞ്ജി ട്രോഫിയ്ക്ക് ശേഷം കേരള ടീം നാട്ടിലേക്ക്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് രഞ്ജി റണ്ണേഴ്സ് അപ്പായ ടീം നാട്ടിലേക്ക് തിരിച്ചത്.

Ranji Trophy: ചാർട്ടേഡ് വിമാനത്തിൽ രഞ്ജി റണ്ണേഴ്സ് അപ്പായ നമ്മുടെ പിള്ളേർ നാട്ടിലേക്ക്; ഗംഭീര സ്വീകരണമൊരുക്കാൻ കെസിഎ
രഞ്ജി ട്രോഫി കേരള ടീംImage Credit source: KCA Facebook
abdul-basith
Abdul Basith | Published: 03 Mar 2025 21:45 PM

രഞ്ജി ട്രോഫിയിൽ റണ്ണേഴ്സ് അപ്പായ കേരള ടീം നാട്ടിലേക്ക് തിരിച്ചു. മത്സരം നടന്ന നാഗ്പൂരിൽ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് കേരള ടീം നാട്ടിലേക്ക് തിരിച്ചത്. ടീമിന് നാട്ടിൽ ഗംഭീര സ്വീകരണമൊരുക്കുമെന്ന് കെസിഎ അറിയിച്ചിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ചർച്ചനടത്തിയിരുന്നു എന്നും കെസിഎ ഭാരവാഹികൾ അറിയിച്ചു.

രഞ്ജി ട്രോഫി ഫൈനലിൽ കരുത്തരായ വിദർഭയ്ക്ക് ഒപ്പം പിടിക്കാൻ കേരളത്തിന് സാധിച്ചെങ്കിലും ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയത് തിരിച്ചടിയാവുകയായിരുന്നു. 37 റൺസിൻ്റെ ആദ്യ ഇന്നിംഗ്സ് ലീഡിലാണ് വിദർഭ കിരീടം സ്വന്തമാക്കിയത്. ക്വാർട്ടറിൽ നിന്ന് ഒരു റൺ ലീഡിൽ സെമിയിലെത്തിയ കേരളം ഫൈനലിലെത്തിയത് രണ്ട് റൺസ് ലീഡിലായിരുന്നു. ഫൈനലിൽ ആദ്യ ഇന്നിംഗ്സ് ലീഡ് കേരളത്തിന് തിരിച്ചടിയായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിദർഭ 379 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ മികവിൽ അനായാസം ആദ്യ ഇന്നിംഗ്സ് ലീഡിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ, 98 റൺസെടുത്തുനിൽക്കെ കൂറ്റൻ ഷോട്ടിന് ശ്രമിച്ച സച്ചിൻ ബേബി പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ഈ ക്യാച്ചെടുത്തത് മലയാളിയായ, കേരള ടീമിൽ ഈ സീസൺ കളിക്കാൻ ശ്രമം നടത്തിയിട്ടും വിജയിക്കാതിരുന്ന കരുൺ നായർ. പിന്നാലെ തുടർ വിക്കറ്റുകൾ നഷ്ടമായ കേരളം 342 റൺസിന് ഓളൗട്ടായി. കരുൺ നായർക്കൊപ്പം മുൻ വിദർഭ താരം ആദിത്യ സർവതെയും (79) കേരളത്തിനായി തിളങ്ങി.

Also Read: Ranji Trophy: നിർഭാഗ്യം, മോശം അമ്പയറിങ്, അശ്രദ്ധ; രഞ്ജി സ്വപ്നം കൈവിട്ട് കേരളം; ജേതാക്കളായി വിദർഭ

രണ്ടാം ഇന്നിംഗ്സിൽ വിദർഭയെ വിറപ്പിച്ചാണ് കേരളം ആരംഭിച്ചതെങ്കിലും കരുൺ നായരിൻ്റെ തകർപ്പൻ സെഞ്ചുറിയും (135) ഡാനിഷ് മലേവാറിൻ്റെ (73) ഫിഫ്റ്റിയും വിദർഭയെ വിജയത്തിലെത്തിക്കുകയായിരുന്നു. ദർശൻ നാൽക്കണ്ടെ ഫിഫ്റ്റി തികച്ചതോടെ കളി സമനിലയാക്കാൻ ഇരു ക്യാപ്റ്റന്മാരും സമ്മതിച്ചു. 9 വിക്കറ്റ് നഷ്ടത്തിൽ വിദർഭ 375 റൺസെന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. ഇതോടെ വിദർഭയ്ക്ക് രഞ്ജി കിരീടം. വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്.

പരിശീലകനായ ആദ്യ സീസണിൽ തന്നെ കേരള ടീമിനെ രഞ്ജി ട്രോഫി ഫൈനലിലെത്തിക്കാൻ അമയ് ഖുറാസിയയ്ക്ക് സാധിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കെസിഎ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമാണ് ഇതെന്ന് നേരത്തെ കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ് പറഞ്ഞിരുന്നു.