5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy: കരുൺ നായരോട് കെസിഎ കുറച്ച് സമയം ചോദിച്ചിരുന്നു; അപ്പോൾ വിദർഭ അദ്ദേഹവുമായി കരാറായെന്ന് കെസിഎ ഭാരവാഹികൾ

Ranji Trophy - Karun Nair: കരാറൊപ്പിടുന്നതിന് മുൻപ് കരുൺ നായരോട് അല്പം സമയം ചോദിച്ചിരുന്നു എന്നും ആ സമയത്ത് താരം വിദർഭയുമായി കരാറൊപ്പിടുകയായിരുന്നു എന്നും കെസിഎയുടെ വെളുപ്പെടുത്തൽ. കരുണിനെ വിട്ടുകളഞ്ഞെന്നാരോപിച്ച് കെസിഎയ്ക്കെതിരെ വിമർശനം ശക്തമായിരുന്നു.

Ranji Trophy: കരുൺ നായരോട് കെസിഎ കുറച്ച് സമയം ചോദിച്ചിരുന്നു; അപ്പോൾ വിദർഭ അദ്ദേഹവുമായി കരാറായെന്ന് കെസിഎ ഭാരവാഹികൾ
കരുൺ നായർImage Credit source: Social Media
abdul-basith
Abdul Basith | Published: 03 Mar 2025 16:20 PM

വിദർഭയുമായി കരാറൊപ്പിടുന്നതിന് മുൻപ് കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടിരുന്നെന്ന കരുൺ നായരിൻ്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ഈ സീസണിൽ വിദർഭയ്ക്കായി തകർത്തുകളിച്ച താരമാണ് കരുൺ നായർ. രഞ്ജി ട്രോഫി ഫൈനലിലെ സെഞ്ചുറി അടക്കം തകർപ്പൻ പ്രകടനം നടത്തിയ കരുൺ വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റുകളിലും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ കരുൺ നായരെ വിട്ടുകളഞ്ഞ കെസിഎയ്ക്കെതിരെ വിമർശനങ്ങളും ഉയർന്നു. എന്നാൽ, തങ്ങൾ മനപൂർവം കരുണിനെ വിട്ടുകളഞ്ഞതല്ലെന്നാണ് കെസിഎ വെളിപ്പെടുത്തുന്നത്. കെസിഎ സെക്രട്ടറി വിനോദ് എസ് കുമാറും പ്രസിഡൻ്റ് ജയേഷ് ജോർജും ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: Ranji Trophy: നിർഭാഗ്യം, മോശം അമ്പയറിങ്, അശ്രദ്ധ; രഞ്ജി സ്വപ്നം കൈവിട്ട് കേരളം; ജേതാക്കളായി വിദർഭ

“രാഹുൽ ദ്രാവിഡ് വിളിച്ചിരുന്നു. കരുൺ കർണാടക ടീമിൽ നിന്ന് മാറുകയാണ്. താത്പര്യമുണ്ടോ എന്ന് ചോദിച്ചു. അപ്പോൾ ഞങ്ങളത് ചർച്ച ചെയ്തു. സഞ്ജുവാണ് സാധാരണ മൂന്നാം നമ്പറിൽ കളിക്കുക. എന്നാൽ, അദ്ദേഹം ഇന്ത്യൻ ടീമിൽ കളിക്കുന്നത് കൊണ്ട് പലപ്പോഴും മൂന്നാം നമ്പറിൽ നമുക്ക് കുറച്ച് പ്രശ്നമാണ്. അപ്പോൾ മൂന്നാം നമ്പറിലേക്ക് ഒരു നല്ല ബാറ്ററെ നമ്മൾ പരിഗണിക്കുകയായിരുന്നു. അതുമായി ബന്ധപ്പെട്ട ആലോചനകളൊക്കെ നടക്കുകയായിരുന്നു. ബാബ അപരാജിതുമായി നമ്മൾ സംസാരിച്ച് മുന്നോട്ടുപോവുകയായിരുന്നു.” കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ് പറഞ്ഞു.

ജയേഷ് ജോർജിനെ തടഞ്ഞുകൊണ്ട് സെക്രട്ടറി വിനോദ് എസ് കുമാ2097078റാണ് പിന്നീട് സംസാരിച്ചത്. “അത് കഴിഞ്ഞ വർഷമാണ്. കരുണിനോട് നമ്മൾ കുറച്ച് സമയം ചോദിച്ചിരുന്നു. നമുക്ക് ആ സീസൺ ഫൈനലൈസ് ചെയ്യേണ്ടിയിരുന്നു. ആ സമയത്ത് വിദർഭ കരാറൊപ്പിട്ടു. ദ്രാവിഡ് വിളിക്കുന്ന സമയത്ത് കരുൺ കർണാടക ടീമിലില്ലായിരുന്നു. അപ്പോൾ ആദ്യം കിട്ടുന്ന ടീമിൽ പോകുന്നു എന്നതായിരുന്നു. നമുക്ക് പക്ഷേ, ആലോചിക്കാൻ കുറച്ച് സമയം വേണമെന്ന് പറഞ്ഞിരുന്നു.”- വിനോദ് എസ് കുമാർ പ്രതികരിച്ചു.

രഞ്ജി ട്രോഫി ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച കേരളത്തിന് കിരീടം നഷ്ടമായത് വിദർഭയുടെ ആദ്യ ഇന്നിംഗ്സ് ലീഡിലായിരുന്നു. 37 റൺസിൻ്റെ ലീഡായിരുന്നു വിദർഭയ്ക്ക് ഉണ്ടായിരുന്നത്. ആദ്യ ഇന്നിംഗ്സിൽ ഫിഫ്റ്റിയടിച്ച കരുൺ നായർ രണ്ടാം ഇന്നിംഗ്സിൽ വിദർഭയ്ക്കായി സെഞ്ചുറിയടിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിൽ കേരളം ബാറ്റ് ചെയ്തില്ല. വിദർഭയുടെ ബാറ്റിംഗ് പുരോഗമിക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിയ്ക്കുകയായിരുന്നു.