Ranji Trophy: ഒരു ഷോട്ടിലെ അശ്രദ്ധയിൽ വിമർശിക്കുന്നവർ ഓർക്കണം; അതിന് മുൻപ് സച്ചിൻ ബേബി 235 പന്തുകൾ നേരിട്ട് 98 റൺസെടുത്തിരുന്നു

Sachin Baby Doesnt Deserve This Much Criticism: 98 റൺസെടുത്ത ഒരു താരത്തെ പുറത്തായ ഒരു ഷോട്ടിൻ്റെ പേരിൽ ക്രൂശിക്കുന്നത് എത്രമാത്രം ശരിയാണ്? പ്രത്യേകിച്ചും രഞ്ജി ട്രോഫി ഫൈനൽ പോലൊരു മത്സരത്തിൽ ചരിത്രത്തിലാദ്യമായി കളിക്കുന്ന ടീമിനായി 235 പന്തുകൾ നേരിട്ട ഇന്നിംഗ്സ് കളിച്ച ഒരാളെ ഒറ്റ ഷോട്ടിൻ്റെ പേരിൽ വിമർശിക്കുന്നത് നീതികേടാണ്.

Ranji Trophy: ഒരു ഷോട്ടിലെ അശ്രദ്ധയിൽ വിമർശിക്കുന്നവർ ഓർക്കണം; അതിന് മുൻപ് സച്ചിൻ ബേബി 235 പന്തുകൾ നേരിട്ട് 98 റൺസെടുത്തിരുന്നു

സച്ചിൻ ബേബി

Published: 

28 Feb 2025 18:53 PM

പാർത്ഥ് രഖാഡെയുടെ ആ പന്ത് സ്ലോഗ് സ്വീപ്പിന് ശ്രമിച്ചപ്പോൾ സച്ചിൻ ബേബിയുടെ മനസ്സിലെന്തായിരുന്നിരിക്കും? 98 റൺസിൽ നിൽക്കെ തൻ്റെ നൂറാം ഫസ്റ്റ് ക്ലാസ് മത്സരത്തിൽ, രഞ്ജി ഫൈനലിൽ സെഞ്ചുറി എന്ന നേട്ടത്തിൽ വേഗമെത്താം എന്നതോ? അതോ, പിച്ചിലെ ക്രാക്കുകളിൽ കൃത്യമായെറിഞ്ഞ് സ്കോറിങ് വിഷമത്തിലാക്കുന്ന വിദർഭ സ്പിന്നർമാരുടെ താളം തെറ്റിയ്ക്കാമെന്ന പ്രതീക്ഷയോ? എന്തായാലും ഉയർന്നുപൊങ്ങിയ ആ പന്ത് താഴെയെത്തുമ്പോൾ സച്ചിൻ ബേബി നിരാശനായി തലകുനിച്ച് മടങ്ങി. ആ ഒരു വിക്കറ്റാണ് രഞ്ജി ഫൈനലിലെ ആദ്യ ഇന്നിംഗ്സിൽ നിർണായകമായത്.

സച്ചിൻ ബേബിയും ജലജ് സക്സേനയും സാവധാനത്തിൽ വളരെ അനായാസമായി കേരളത്തെ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് നയിക്കെയാണ് സച്ചിൻ ബേബിയ്ക്ക് ഒരു നിമിഷത്തേക്ക് ശ്രദ്ധ നഷ്ടമായത്. വിദർഭയുടെ സ്കോറിൽ നിന്ന് വെറും 55 റൺസ് മാത്രമകലെ, കൈയെത്തും ദൂരത്തായിരുന്നു ലീഡ് സാധ്യത. എന്നാൽ, 98ൽ നിൽക്കെ സ്ലോഗ് സ്വീപ്പിന് ശ്രമിച്ച സച്ചിനെ ഡീപ് മിഡ്‌വിക്കറ്റിൽ കരുൺ നായർ പിടികൂടി. ഈ ഒരു ഷോട്ട് പിന്നീട് കേരളത്തിൻ്റെ ലീഡ് സാധ്യത ഇല്ലാതാക്കി. വാലറ്റം വേഗം കീഴടങ്ങിയതോടെ വിദർഭ ലീഡെടുത്തു.

ഈ ഒരു ഷോട്ടിൻ്റെ പേരിൽ സച്ചിൻ ബേബിയ്ക്കെതിരെ ആദ്യം വിമർശനം കേട്ടത് കമൻ്ററി ബോക്സിൽ നിന്നായിരുന്നു. പിന്നെ, സമൂഹമാധ്യമങ്ങൾ സച്ചിന് നേരെ വിരൽ ചൂണ്ടി. ഈ ഒരു ഷോട്ട് കളിയ്ക്കുന്നതിന് മുൻപ് സച്ചിൻ ബേബി ഒരു ഏകദിന ഇന്നിംഗ്സിനെക്കാൾ കേവലം 15 പന്തുകൾ മാത്രം കുറവ് നേരിട്ട് 98 റൺസെടുത്തിരുന്നു. ആ ഇന്നിംഗ്സാണ് കേരളത്തെ 37 റൺസ് അടുത്തെങ്കിലും എത്തിച്ചത്. ഒരു ഷോട്ടിലെ അശ്രദ്ധതയുടെ പേരിൽ ക്രൂശിക്കപ്പെടേണ്ട പ്രകടനമല്ല സച്ചിൻ നടത്തിയത്. അഭിനന്ദിക്കേണ്ട, ഓർമിക്കേണ്ട ഇന്നിംഗ്സാണ്.

Also Read: Ranji Trophy: തൊട്ടു തൊട്ടു തൊട്ടില്ല; സച്ചിൻ ബേബിയ്ക്ക് സെഞ്ചുറി നഷ്ടം; കേരളത്തിന് ലീഡ് നഷ്ടം

ഇനി രണ്ട് ദിവസം കളിയുണ്ട്. പിച്ചിൽ സ്പിന്നർമാർക്ക് പിന്തുണയുണ്ട്. കേരളത്തിനൊപ്പം രണ്ട് ഗംഭീര സ്പിന്നർമാരുണ്ട്, ജലജ് സക്സേനയും ആദിത്യ സർവാതെയും. പോരാത്തതിന് ഓൾറൗണ്ടർ അഹ്മദ് ഇമ്രാനും പാർട്ട് ടൈം സ്പിന്നർ സച്ചിൻ ബേബിയും. ആഞ്ഞുപിടിച്ചാൽ വിദർഭയെ വേഗം ഓളൗട്ടാക്കി കേരളത്തിന് വിജയത്തിലേക്ക് ശ്രമിക്കാം.

വിദർഭ 379 റൺസ് നേടിയപ്പോൾ കേരളം 342 റൺസിന് പുറത്തായി. ഇനി രണ്ട് ദിവസം കൂടി മത്സരത്തിൽ അവശേഷിക്കുന്നുണ്ടെങ്കിലും ആദ്യ ഇന്നിംഗ്സിലെ ലീഡ് നിർണായകമാണ്.

Related Stories
IPL 2025: ശൗര്യം കാണിച്ചത് റോയല്‍സിനോട് മാത്രം; പിന്നെയെല്ലാം തവിടുപൊടി; സണ്‍റൈസേഴ്‌സിന് ഇതെന്തുപറ്റി?
IPL 2025: ‘300 അവിടെ നിക്കട്ടെ, ആദ്യം 200 അടിയ്ക്ക്’; വീണ്ടും മുട്ടിടിച്ച് വീണ് ഹൈദരാബാദ്; ഗുജറാത്തിന് 153 റൺസ് വിജയലക്ഷ്യം
IPL 2025: “അങ്കദ്, ഞാനൊരു കഥ പറയാം”; ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് അവതരിപ്പിച്ചത് ഭാര്യ സഞ്ജന: വൈറൽ വിഡിയോ
IPL 2025: ക്യാപ്റ്റൻസിയിൽ ഷെയിൻ വോണിനെയും പിന്നിലാക്കി നമ്മുടെ സ്വന്തം സഞ്ജു; രാജസ്ഥാൻ്റെ ഏറ്റവും മികച്ച ക്യാപ്റ്റൻ
IPL 2025: തോൽവിക്കയത്തിൽ നിന്നും കരകയറാൻ സൺറൈസേഴ്സ്; തുടർവിജയം നേടി ​ഗുജറാത്ത്
Dhruv Jurel: ‘സർക്കാർ ജോലി കിട്ടണമെന്നായിരുന്നു അച്ഛന്റെ ആ​ഗ്രഹം, ഒരു ഘട്ടത്തിൽ ക്രിക്കറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു’
മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കരുതേ, പ്രശ്‌നമാണ്‌
അബദ്ധത്തിൽ പോലും ഇവരെ ചവിട്ടരുത്, ഗതി പിടിക്കില്ല
പ്രായം കുറയ്ക്കാന്‍ സാലഡ് വെള്ളരി ഇങ്ങനെ കഴിക്കാം
പിയർ പഴം കണ്ടാൽ വാങ്ങാൻ മടിക്കരത്! ​ഗുണങ്ങൾ ഏറെ