Ranji Trophy: നിർഭാഗ്യം, മോശം അമ്പയറിങ്, അശ്രദ്ധ; രഞ്ജി സ്വപ്നം കൈവിട്ട് കേരളം; ജേതാക്കളായി വിദർഭ

Vidarbha Wins Ranji Trophy: രഞ്ജി ട്രോഫി കിരീടം വിദർഭയ്ക്ക്. ആദ്യ ഇന്നിംഗ്സിൽ ലീഡെടുത്തതോടെയാണ് വിദർഭ കിരീടം നേടിയത്. വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. രഞ്ജി ട്രോഫി ചരിത്രത്തിലാദ്യമായി കേരളം റണ്ണേഴ്സ് അപ്പ് ആയി.

Ranji Trophy: നിർഭാഗ്യം, മോശം അമ്പയറിങ്, അശ്രദ്ധ; രഞ്ജി സ്വപ്നം കൈവിട്ട് കേരളം; ജേതാക്കളായി വിദർഭ

വിദർഭ, രഞ്ജി ട്രോഫി

Updated On: 

02 Mar 2025 14:55 PM

രഞ്ജി ട്രോഫി ജേതാക്കളായി വിദർഭ. രണ്ടാം ഇന്നിംഗ്സിൽ വിദർഭ 9 വിക്കറ്റ് നഷ്ടത്തിൽ 375 റൺസെന്ന നിലയിൽ നിൽക്കെ കളി അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റന്മാരും തീരുമാനിക്കുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിംഗ്സിൽ നേടിയ നിർണായകമായ 37 റൺസ് ലീഡിൻ്റെ ബലത്തിൽ വിദർഭ കിരീടം നേടി. രണ്ടാം ഇന്നിംഗ്സിൽ കരുൺ നായർ (135), ദർശൻ നാൽക്കണ്ടെ (51 നോട്ടൗട്ട്) എന്നിവരാണ് വിദർഭയ്ക്കായി തിളങ്ങിയത്. കേരളത്തിനായി ആദിത്യ സർവതെ നാല് വിക്കറ്റ് വീഴ്ത്തി.

നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന നിലയിലാണ് വിദർഭ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. അഞ്ചാം ദിവസം എളുപ്പത്തിൽ തന്നെ വിദർഭയ്ക്ക് വിക്കറ്റുകൾ നഷ്ടമായി. സെഞ്ചുറിയടിച്ച് തകർപ്പൻ ഫോമിലായിരുന്ന കരുൺ നായരെയാണ് ആദ്യം വിദർഭയ്ക്ക് നഷ്ടമായത്. ഹർഷ് ദുബേ (4), അക്ഷയ് വാദ്കർ (25), അക്ഷയ് കർനേവാർ (30), നചികേത് ഭുട്ടെ (3) എന്നിവരൊക്കെ വേഗം മടങ്ങിയെങ്കിലും ദുബേ ഒഴികെ ബാക്കിയുള്ള താരങ്ങൾ വിദർഭ സ്കോർബോർഡിലേക്ക് നിർണായക സംഭാവനകൾ നൽകിയാണ് മടങ്ങിയത്. ഒപ്പമുണ്ടായിരുന്നവർ വേഗം മടങ്ങുമ്പോഴും ക്രീസിൽ ഉറച്ചുനിന്ന ദർശൻ നാൽക്കണ്ടെ കേരള ബൗളർമാരെ അനായാസം നേരിട്ടു. വാലറ്റത്തെ കൂട്ടുപിടിച്ച് ചെറു കൂട്ടുകെട്ടുകളുണ്ടാക്കിയ ദർശൻ കേരളത്തെ കളിയിൽ നിന്ന് പുറത്തായി. താരം അർഹിച്ച ഫിഫ്റ്റി നേടിയതോടെ കളി അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റന്മാരും തീരുമാനിക്കുകയായിരുന്നു.

Also Read: Ranji Trophy: കിരീടത്തിന് തൊട്ടരികെ വിദര്‍ഭ; ‘അത്ഭുതങ്ങളി’ല്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം

വിദർഭയാണ് കളി ജയിച്ചതെങ്കിലും ആദ്യ രഞ്ജി ഫൈനൽ കളിക്കുന്ന കേരളത്തിന് അഭിമാനത്തോടെ മടങ്ങാം. ചില ക്യാച്ച് ഡ്രോപ്പുകൾ, അമ്പയർമാരുടെ ചില തീരുമാനങ്ങൾ, ദൗർഭാഗ്യം എന്നിവയൊക്കെ ഫൈനലിൽ കേരളത്തിന് തിരിച്ചടിയായി. ക്വാർട്ടറിലും സെമിയിലും കേരളത്തെ സഹായിച്ച ആദ്യ ഇന്നിംഗ്സ് ലീഡ് ഫൈനലിൽ വിദർഭയെ സഹായിച്ചു. ആദ്യ ഇന്നിംഗ്സിൽ കേരളത്തിൻ്റെ രണ്ട് വിക്കറ്റുകൾ അമ്പയേഴ്സ് കോളിൽ നഷ്ടമായപ്പോൾ രണ്ടാം ഇന്നിംഗ്സിൽ 73 റൺസ് നേടി നിർണായക പ്രകടനം നടത്തിയ വിദർഭയുടെ ഡാനിഷ് മലേവാർ രണ്ട് തവണ അമ്പയേഴ്സ് കോളിൽ വിക്കറ്റ് സംരക്ഷിച്ചു.

ഇതിനോടൊപ്പം ക്യാപ്റ്റൻ സച്ചിൻ ബേബി പുറത്തായ ഷോട്ടും കേരളത്തിൻ്റെ നിർഭാഗ്യത്തിൻ്റെ അടയാളമായി. സച്ചിൻ ആ ഷോട്ട് കളിച്ചില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ കേരളത്തിന് ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടാൻ കഴിഞ്ഞേനെ. ഇങ്ങനെയൊക്കെ ആണെങ്കിലും രാജ്യത്തെ ഏറ്റവും മികച്ച രണ്ട് ടീമുകളിൽ ഒന്നാവാൻ കഴിയുക എന്നത് ചെറിയ നേട്ടമല്ല.

Related Stories
Glenn Phillips: കളിക്കാനോ അവസരമില്ല, പകരക്കാരനായി ഫീല്‍ഡിംഗിന് എത്തിയപ്പോള്‍ പരിക്കും; ഗ്ലെന്‍ ഫിലിപ്‌സിന്റെ അവസ്ഥ
IPL 2025: ശൗര്യം കാണിച്ചത് റോയല്‍സിനോട് മാത്രം; പിന്നെയെല്ലാം തവിടുപൊടി; സണ്‍റൈസേഴ്‌സിന് ഇതെന്തുപറ്റി?
IPL 2025: ‘300 അവിടെ നിക്കട്ടെ, ആദ്യം 200 അടിയ്ക്ക്’; വീണ്ടും മുട്ടിടിച്ച് വീണ് ഹൈദരാബാദ്; ഗുജറാത്തിന് 153 റൺസ് വിജയലക്ഷ്യം
IPL 2025: “അങ്കദ്, ഞാനൊരു കഥ പറയാം”; ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് അവതരിപ്പിച്ചത് ഭാര്യ സഞ്ജന: വൈറൽ വിഡിയോ
IPL 2025: ക്യാപ്റ്റൻസിയിൽ ഷെയിൻ വോണിനെയും പിന്നിലാക്കി നമ്മുടെ സ്വന്തം സഞ്ജു; രാജസ്ഥാൻ്റെ ഏറ്റവും മികച്ച ക്യാപ്റ്റൻ
IPL 2025: തോൽവിക്കയത്തിൽ നിന്നും കരകയറാൻ സൺറൈസേഴ്സ്; തുടർവിജയം നേടി ​ഗുജറാത്ത്
മുട്ടയുണ്ടോ? മുഖത്തെ ചുളിവുകൾ മാറ്റാൻ ഇതാ ഫേസ് പാക്ക്
ടേക്ക് ഓഫിലും ലാൻഡിംഗിലും വിമാനത്തിലെ ലൈറ്റ് ഡിം ചെയ്യുന്നതെന്തിന്?
റോൾസ് റോയ്സ്, ബെൻ്റ്ലി; കാവ്യ മാരൻ്റെ ആഡംബര കാർ കളക്ഷൻ
നായകളെ വളർത്തുന്നവർ ഒഴിവാക്കേണ്ട തെറ്റുകൾ