5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy Final: ആറു വര്‍ഷം മുമ്പ് ഉമേഷ് യാദവ് എറിഞ്ഞുടച്ച സ്വപ്‌നം തിരികെ പിടിക്കാന്‍ സച്ചിന്‍ ബേബിയും സംഘവും; വിദര്‍ഭ ഭയക്കണം; കേരളം പഴയ കേരളമല്ല !

Ranji Trophy Final Kerala vs Vidarbha: അമയ് ഖുറേസിയയുടെ കീഴില്‍ ചിട്ടയായ പരിശീലനത്തിലാണ് കേരളം. ഇന്നും ഇന്നലെയുമായി മൂന്ന് മണിക്കൂര്‍ വീതം പരിശീലിച്ചു. സല്‍മാന്‍ നിസാറിന്റെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും ജലജ് സക്‌സേനയുടെയും ആദിത്യ സര്‍വതെയുടെയും ഫോമിലാണ് പ്രതീക്ഷ

Ranji Trophy Final: ആറു വര്‍ഷം മുമ്പ് ഉമേഷ് യാദവ് എറിഞ്ഞുടച്ച സ്വപ്‌നം തിരികെ പിടിക്കാന്‍ സച്ചിന്‍ ബേബിയും സംഘവും; വിദര്‍ഭ ഭയക്കണം; കേരളം പഴയ കേരളമല്ല !
കേരള ടീം Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 25 Feb 2025 17:15 PM

ര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. ദിനങ്ങള്‍ ഏറെ കൊഴിഞ്ഞു. നിരവധി താരങ്ങള്‍ വന്നു. ആരവങ്ങള്‍ ഉയര്‍ന്നു. പ്രതീക്ഷകള്‍ സമ്മാനിച്ച ദിനരാത്രങ്ങള്‍ കടന്നുപോയി. എന്നിട്ടും കേരളത്തിന് ഇതുവരെ രഞ്ജി ട്രോഫിയില്‍ ഒരു കിരീടനേട്ടം സാധ്യമായിട്ടില്ല. പാലിയത്ത് രവിയച്ചനും ബാലന്‍ പണ്ഡിറ്റുമടക്കമുള്ള മഹാരഥന്മാര്‍ കണ്ടു തുടങ്ങിയ സ്വപ്‌നം സഫലമാക്കാനുള്ള പ്രയത്‌നത്തിലാണ് സച്ചിന്‍ ബേബിയും സംഘവും. നാളെ ആരംഭിക്കുന്ന രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയെ നേരിടുമ്പോള്‍ മലയാളി ആരാധകര്‍ ഓര്‍മ്മയുടെ കണക്കുപുസ്തകം ഒന്ന് മറിക്കും. അതില്‍ കുറിച്ചിട്ട ‘പ്രതികാരം’ എന്ന ഒറ്റ വാക്ക് കണ്ടെത്തും.

2018-19 സീസണില്‍ സെമിയിലെത്തിയതാണ് കേരളം ഇതുവരെ രഞ്ജിയില്‍ കൈവരിച്ച ഏറ്റവും വലിയ നേട്ടം. കരുത്തരായ ഗുജറാത്തിനെ തരിപ്പണമാക്കിയായിരുന്നു അന്ന് കേരളം സെമിയിലേക്ക് ചുവടുവച്ചത്. ഫൈനല്‍ സ്വപ്‌നം കണ്ട് അന്ന് സെമിയിലെത്തിയ കേരളത്തെ കണ്ണീരിലാഴ്ത്തി മടക്കി അയച്ചത് വിദര്‍ഭയായിരുന്നു. അതെ, കലാശപ്പോരാട്ടത്തില്‍ നാളെ കേരളം നേരിടുന്ന അതേ എതിരാളികള്‍.

ആറു വര്‍ഷം മുമ്പ് വയനാട്ടില്‍ നടന്ന സെമിപ്പോരില്‍ ഇന്നിംഗ്‌സിനും 11 റണ്‍സിനുമാണ് വിദര്‍ഭ കേരളത്തെ തകര്‍ത്തുവിട്ടത്. രണ്ട് ഇന്നിംഗ്‌സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് സ്വന്തം നാട്ടില്‍ കേരളത്തിന്റെ പ്രതീക്ഷകളുടെ ചിറകരിഞ്ഞത്.

അതേ ഉമേഷ് യാദവ് ഇന്നും വിദര്‍ഭ ടീമിലുണ്ട്. അതേ ആവേശത്തില്‍ വിദര്‍ഭ കാത്തിരിപ്പുമുണ്ട്. എന്നാല്‍ ഭൂതകാലത്തിന്റെ ആകുലതകള്‍ ഇന്ന് കേരളത്തെ അലട്ടുന്നുണ്ടാവില്ല. കാരണം, പ്രകടനമികവിന്റെ ആത്മവിശ്വാസം ഇന്ന് കേരളത്തിന് സമ്മാനിച്ച കരുത്ത് അത്രയേറെയാണ്.

അമയ് ഖുറേസിയ എന്ന കര്‍ക്കശക്കാരനായ കോച്ചിന്റെ കീഴില്‍ ചിട്ടയായ പരിശീലനത്തിലാണ് കേരളം. സെമി ഫൈനലിന് ശേഷം പൂര്‍ണവിശ്രമത്തിലായിരുന്ന ടീം ഇന്നും ഇന്നലെയുമായി മൂന്ന് മണിക്കൂര്‍ വീതം പരിശീലിച്ചു. സല്‍മാന്‍ നിസാറിന്റെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും ജലജ് സക്‌സേനയുടെയും മിന്നും ഫോമിലാണ് പ്രതീക്ഷയത്രയും. ഒപ്പം പ്രധാനമായും പരാമര്‍ശിക്കേണ്ട മറ്റൊരു താരവുമുണ്ട്. വിദര്‍ഭയുടെ തന്ത്രങ്ങളറിയാവുന്ന വിദര്‍ഭക്കാരന്‍ ആദിത്യ സര്‍വതെ.

Read Also : Ranji Trophy: പുത്തന്‍ ചരിത്രം; കേരളം രഞ്ജി ട്രോഫി ഫൈനലില്‍

2015 മുതല്‍ 2024 വരെ വിദര്‍ഭയുടെ താരമായിരുന്നു സര്‍വതെ. വിദര്‍ഭ ടീമില്‍ നിന്നാണ് സര്‍വതെ കേരളത്തിലേക്ക് എത്തുന്നതും. വിദര്‍ഭയുടെ കരുത്തും ദൗര്‍ബല്യവും നന്നായി അറിയാവുന്ന സര്‍വതെയുടെ അനുഭവസമ്പത്ത് കേരളത്തിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.