5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy 2024 : ഉത്തർപ്രദേശിനെതിരെ ആദ്യ ഇന്നിംഗ്സ് ലീഡ്; കളിയിൽ പിടിമുറുക്കി കേരളം

Ranji Trophy 2024 Kerala Takes First Innings Lead : രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിനം അവസാനിക്കുമ്പോൾ യുപിക്കെതിരെ കേരളത്തിന് 178 റൺസിൻ്റെ ലീഡുണ്ട്. രണ്ട് ദിവസം കൂടിയാണ് ഇനി മത്സരത്തിൽ അവശേഷിക്കുന്നത്.

Ranji Trophy 2024 : ഉത്തർപ്രദേശിനെതിരെ ആദ്യ ഇന്നിംഗ്സ് ലീഡ്; കളിയിൽ പിടിമുറുക്കി കേരളം
സച്ചിൻ ബേബി (Image Courtesy - Sachin Baby Facebook)
abdul-basith
Abdul Basith | Updated On: 07 Nov 2024 17:43 PM

രഞ്ജി ട്രോഫി എലീറ്റ് സി ഗ്രൂപ്പിൽ നടക്കുന്ന മത്സരത്തിൽ ഉത്തർ പ്രദേശിനെതിരെ കേരളത്തിന് നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ കേരളം 7 വിക്കറ്റ് നഷ്ടത്തിൽ 340 റൺസെന്ന നിലയിലാണ്. നിലവിൽ 178 റൺസിൻ്റെ ലീഡാണ് കേരളത്തിനുള്ളത്. കേരളത്തിനായി സച്ചിൻ ബേബിയും സൽമാൻ നിസാറും ഫിഫ്റ്റിയടിച്ചു. സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനുമാണ് നിലവിൽ ക്രീസിലുള്ളത്.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ് കേരളം രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്. നൈറ്റ് വാച്ച്മാനായി എത്തിയ ആദിത്യ സർവാറ്റെ (14), ബാബ അപരാജിത് (32) എന്നിവർ വേഗം മടങ്ങിയതോടെ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലായി. എന്നാൽ, പതിവുപോലെ പ്രതിസന്ധി ഘട്ടത്തിൽ രക്ഷകൻ്റെ വേഷമണിഞ്ഞ ക്യാപ്റ്റൻ സച്ചിൻ ബേബിക്കൊപ്പം അക്ഷയ് ചന്ദ്രൻ ഉറച്ചുനിന്നതോടെ കേരളത്തിൻ്റെ ഇന്നിംഗ്സിന് ജീവൻ വച്ചു. കേരളത്തിന് ആദ്യ ഇന്നിംഗ്സ് ലീഡ് നേടിക്കൊടുത്തതിന് ശേഷമാണ് അക്ഷയ് ചന്ദ്രൻ (24) മടങ്ങിയത്. സച്ചിൻ ബേബിയുമൊത്ത് 63 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലും താരം പങ്കാളിയായി.

Also Read : Ranji Trophy 2024 : ഉത്തർ പ്രദേശിനെ വരിഞ്ഞുമുറുക്കി ജലജ് സക്സേന; ആദ്യ ദിവസത്തിൽ മേൽക്കൈ കേരളത്തിന്

ആറാം വിക്കറ്റിൽ ക്രീസിലെത്തിയ സൽമാൻ നിസാറും സച്ചിൻ ബേബിയും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന് കളിയിൽ ആധികാരികത നേടിക്കൊടുത്തത്. വളരെ ശ്രദ്ധാപൂർവം ബാറ്റ് വീശിയ ഇരുവരും ചേർന്ന് 99 റൺസിൻ്റെ നിർണായക കൂട്ടുകെട്ടിൽ പങ്കാളികളായി. ഒടുവിൽ സച്ചിൻ ബേബി (83) മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. ക്യാപ്റ്റൻ മടങ്ങിയെങ്കിലും ഉറച്ചുനിന്ന സൽമാൻ ജലജ് സക്സേനയെ കൂട്ടുപിടിച്ച് കേരളത്തെ തകർപ്പൻ സ്കോറിലേക്ക് നയിച്ചു. 35 റൺസ് നേടി സക്സേന പുറത്താവുമ്പോൾ 59 റൺസിൻ്റെ കൂട്ടുകെട്ടാണ് അവസാനിച്ചത്. നിലവിൽ 74 റൺസ് നേടിയ സൽമാൻ നിസാറിനൊപ്പം 11 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും ക്രീസിൽ തുടരുകയാണ്.

ടി20 പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലുള്ള സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം യുപിയ്ക്കെതിരെ ഇറങ്ങിയത്. ടോസ് നേടി പന്തെറിഞ്ഞ കേരളത്തിന് തുടക്കം മുതൽ യുപിയെ നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സക്സേന യുപിയെ തകർത്തെറിഞ്ഞപ്പോൾ രണ്ട് വിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പിയും തിളങ്ങി. കഴിഞ്ഞ മത്സരങ്ങൾ തകർപ്പൻ പ്രകടനം നടത്തിയ ഇതര സംസ്ഥാന താരം ആദിത്യ സർവാറ്റെ, കെഎം ആസിഫ്, ബാബ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.