5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy Kerala vs Gujarat : പ്രതീക്ഷകൾ മങ്ങുന്നു, ഇനി അത്ഭുതം നടക്കേണ്ടി വരും; രഞ്ജിയിൽ ലീഡിനായി പൊരുതി കേരളവും ഗുജറാത്തും

Kerala vs Gujarat Ranji Trophy Semi Final : മൂന്നാം ദിനത്തിൽ ഗുജറാത്തിൻ്റെ മേൽക്കൈ കേരളം ഇന്ന് നാലാം ദിവസതം തകർത്തിരുന്നു. എന്നാൽ നാലാം ദിനം പൂർത്തിയായപ്പോഴേക്കും ഗുജറാത്ത് തങ്ങൾക്കുണ്ടായിരുന്ന മേൽക്കൈ തിരികെ പിടിച്ചെടുക്കുകയും ചെയ്തു.

Ranji Trophy Kerala vs Gujarat : പ്രതീക്ഷകൾ മങ്ങുന്നു, ഇനി അത്ഭുതം നടക്കേണ്ടി വരും; രഞ്ജിയിൽ ലീഡിനായി പൊരുതി കേരളവും ഗുജറാത്തും
Kerala Team RanjiImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 21 Feb 2025 13:29 PM

അഹമ്മദബാദ് : രഞ്ജി ട്രോഫിയിൽ കേരളത്തിൻ്റെ കന്നി ഫൈനൽ പ്രവേശന പ്രതീക്ഷയ്ക്ക് തിരിച്ചടിയാകുന്നു. ഗുജറാത്തിനെതിരെയുള്ള സെമി ഫൈനലിൽ ഒന്നാം ഇന്നിങ്സ് ലീഡിനായി പൊരുതുന്ന കേരളത്തിന് ഇനിയും മൂന്ന് വിക്കറ്റുകളാണ് വേണ്ടത്. ഗുജറാത്തിനാകട്ടെ ആദ്യ ഇന്നിങ്സ് ലീഡിലേക്കെത്താൻ ഇനി 28 റൺസിൻ്റെ ദുരം മാത്രമെ ഉള്ളൂ. മത്സരത്തിൻ്റെ നാലാം ദിനം പുർത്തിയാകുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലാണ് ആതിഥേയരായ ഗുജറാത്ത്.

ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയിൽ ശക്തമായിരുന്ന ഗുജറാത്തിൻ്റെ ആറ് വിക്കറ്റുകളാണ് കേരളം ഇന്ന് രണ്ട് സെക്ഷനുകളിലായി വീഴ്ത്തിയത്. നാല് വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്സേനയാണ് കേരളത്തിൻ്റെ സ്റ്റാർ പെർഫോർമർ. സെഞ്ചുറി നേടിയ പ്രിയങ്ക് പഞ്ചൽ ഉൾപ്പെടെയുള്ള നാല് ഗുജറാത്ത് താരങ്ങളെ പുറത്താക്കിയാണ് ഒരുഘട്ടത്തിൽ സക്സേന കേരളത്തിന് പ്രതീക്ഷ നൽകിയത്. ഒപ്പം എംഡി നിധീഷും ആദിത്യ സാർവതെയും കേരളത്തിൻ്റെ വിക്കറ്റ് നേട്ടത്തിൽ പങ്കു ചേർന്നു.

ALSO READ : Yuzvendra Chahal-Dhanashree Divorce: ‘ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ സംരക്ഷിച്ചതിന് ദൈവത്തിന് നന്ദി’; വിവാഹമോചന കിംവദന്തികള്‍ക്ക് എണ്ണയൊഴിച്ച് ചാഹല്‍

നേരിയ തോതിൽ വിവാദം സൃഷ്ടിച്ച കൺകഷൻ താരം ഹേമങ് പട്ടേലിനെ അടക്കം പുറത്താക്കിയാണ് മത്സരം ഒരുഘട്ടത്തിൽ കേരളം കൈകളിലാക്കിയിരുന്നുത്. ഇന്ത്യൻ ഇൻ്റർനാഷ്ണൽ താരം രവി ബിഷ്നോയിക്ക് പകരമാണ് ഗുജറാത്ത് ഹേമങ് പട്ടേലിനെ കൺകഷൻ താരമായി കളത്തിൽ എത്തിച്ചത്. എന്നാൽ എട്ടാം വിക്കറ്റ് കൂട്ടികെട്ടിൽ ജയ്മീത് പട്ടേലും സിദ്ധാർഥ് ദേശായിയും കേരളത്തിൻ്റെ പ്രതീക്ഷകൾ എല്ലാം ഇല്ലാതാക്കി. 100 റൺസകലെ കേരളത്തിന് മൂന്ന് വിക്കറ്റുകൾ മാത്രം മതിയായിരുന്നു ആദ്യ ഇന്നിങ്സിൽ ലീഡ് നേടാൻ. എന്നാൽ എട്ടാം വിക്കറ്റിൽ ഗുജറാത്തി താരങ്ങൾ 62 റൺസിൻ്റെ കൂട്ടികെട്ടാണ് ഒരുക്കിയത്. കേരളത്തിൻ്റെ ക്യാപ്റ്റൻ ബോളിങ്ങിൽ പല മാറ്റങ്ങൾ നടത്തിയെങ്കിലും നിർണായകമായ പാർട്ട്ണെർഷിപ്പ് ഇല്ലാതാക്കൻ സാധിച്ചില്ല.

നാളെ മത്സരത്തിൻ്റെ അഞ്ചാം ദിനത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ ഒരു റൺസിൻ്റെ ലീഡ് മതി ഗുജറാത്തിനും കേരളത്തിനും രഞ്ജി ഫൈനലിൽ പ്രവേശിക്കാൻ. അത് ആര് നേടുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. മൂന്ന് മികച്ച പന്തുകൾ മതി കേരളത്തിന് ചരിത്രം കുറിക്കാനും. മറ്റൊരു സെമിയിൽ വിദർഭയ്ക്കെതിരെ മുബൈക്ക് 323 റൺസ് വേണം ജയിക്കാൻ വേണ്ടത്. നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് മുംബൈ. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയതിൻ്റെ മേൽക്കൈ വിദർഭയ്ക്കുണ്ട്.