Ranji Trophy: പുത്തന്‍ ചരിത്രം; കേരളം രഞ്ജി ട്രോഫി ഫൈനലില്‍
Kerala VS Gujarat Ranji Trophy Match: രണ്ട് റണ്‍സില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തതോടെ ഗുജറാത്ത് സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ജലക് സക്‌സേന (37), അരങ്ങേറ്റക്കാരന്‍ ഇമ്രാന്‍ (14) രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ നിന്ന് കേരളത്തെ കാത്തു.

അഹമ്മദാബാദ്: പുതുചരിത്രം തീര്‍ത്ത് കേരളം. കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫിയിലേക്ക് കടന്നു. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനലിലേക്ക് എത്തുന്നത്. മുംബൈ-വിദര്‍ഭ സെമി ഫൈനലിലെ വിജയികളാണ് കേരളത്തിന്റെ എതിരാളികള്‍.
രണ്ട് റണ്‍സില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തതോടെ ഗുജറാത്ത് സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ജലക് സക്‌സേന (37), അരങ്ങേറ്റക്കാരന്‍ ഇമ്രാന്‍ (14) രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ നിന്ന് കേരളത്തെ കാത്തു.
രോഹന്‍ എസ് കുന്നുമ്മല്‍ (32), സച്ചിന്‍ ബേബി (10), അക്ഷയ് ചന്ദ്രന്‍ (9), വരുണ്‍ നായനാര്‍ (1) എന്നിവരായിരുന്നു അവസാന ദിവസം പുറത്തായത്. കേരളം ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയതോടെ ഫൈനലിലെത്താന്‍ ഗുജറാത്തിന് കളി ജയിക്കണമായിരുന്നു. അതിന് സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് കളി അവസാനിപ്പിച്ചത്.




ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ ഫൈനലുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിങ്‌സിന് തുടക്കമിട്ട കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 30 റണ്‍സടിച്ച് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പന്ത്രണ്ടാം ഓവറില്‍ അക്ഷയ് ചന്ദ്രനെ വീഴ്ത്തിയ സിദ്ധാര്‍ത്ഥ് ദേശായിയാണ് കേരളത്തിന് മുന്നില്‍ ആദ്യ പ്രതിരോധം തീര്‍ത്തത്.
Also Read: Ranji Trophy: ബാറ്റല്ലെങ്കിൽ ക്യാച്ച്, ക്യാച്ചല്ലെങ്കിൽ ഹെൽമറ്റ്; സൽമാൻ നിസാർ ആണ് കേരളത്തിൻ്റെ താരം
വരുണ്‍ നായനാരെ മനന്‍ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ ഞെരുക്കിയതോടെ കേരളം നടുങ്ങി. പിന്നീട് ജലജ് സക്‌സേനയും രോഹനും ചേര്‍ന്ന് കേരളത്തെ 50 ന് പുറത്തെത്തിച്ചു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് ക്രീസില്‍ അധികം ആയുസുണ്ടായില്ല. 19 പന്തില്‍ 10 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ ഹിംഗ്രാജിയ വീഴ്ത്തിയതോടെ കേരളം 81-4 എന്ന സ്‌കോറില്‍ പതറി.