R Ashwin Retirement: ‘അശ്വിൻ എന്ന ക്രിക്കറ്റർ ഇവിടെ അവസാനിക്കുന്നില്ല’; ചെന്നെെയിൽ മടങ്ങിയെത്തിയ താരത്തിന് വൻവരവേൽപ്പ്, വീഡിയോ
R Ashwin Zero Regret Statement: ഐപിഎൽ 18-ാം പതിപ്പിൽ ചെന്നെെ സൂപ്പർ കിംഗ്സിന് വേണ്ടിയായിരിക്കും അശ്വിൻ ഇനി കളത്തിലിറങ്ങുക. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അശ്വിനെ മെഗാതാരലേലത്തിലൂടെയാണ് മുന്‍ ക്ലബ്ബായ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്.
ചെന്നെെ: ഓഫ് സ്പിന്നർ മാത്രമായിരുന്നില്ല, ബാറ്റിംഗിലും അശ്വിന്റെ ഇന്നിംഗ്സുകൾ ഇന്നും ആരാധകർക്ക് മുന്നിലുണ്ട്. കിംഗ് ഓഫ് സ്പിൻ എന്നറിയപ്പെടുന്ന ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇന്നലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഗാബ ടെസ്റ്റ് സമനിലയിൽ ആയതിന് പിന്നാലെ നായകൻ രോഹിത് ശർമ്മക്കൊപ്പം എത്തിയ താരം, ആ വേദിയിൽ വച്ചായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിക്കൽ പ്രഖ്യാപിച്ച് 24 മണിക്കൂർ ആകുന്നതിന് മുമ്പേ താരം ചെന്നെെ വിമാനത്താവാളത്തിൽ പറന്നിറങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്ന താരം, തനിക്ക് പറയാനുള്ളതെല്ലാം ചെറിയവാക്കിൽ പറഞ്ഞ് അവസാനിപ്പിച്ചു.
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയ കാര്യമല്ലായിരുന്നെന്ന് ആർ അശ്വിൻ മാധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മാത്രമാണ് താൻ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഐപിഎല്ലിൽ ചെന്നെെ സൂപ്പർ കിംഗ്സിനായി ക്രീസിലിറങ്ങുമെന്നും താരം കൂട്ടിച്ചേര്‍ത്തു. പലരെയും സംബന്ധിച്ച് കരിയറിന് തീരശീലയിടുക എന്ന തീരുമാനം വെെകാരികമായിരിക്കും. ആ മേഖലയുമായി ബന്ധപ്പെട്ട് അവർക്ക് ആഴത്തിലുള്ള ബന്ധമുള്ളതുകൊണ്ടായിരിക്കാം. പക്ഷേ എന്റെ ആ തീരുമാനം എനിക്ക് ആശ്വാസവും സംതൃപ്തിയുമാണ് നല്‍കിയത്. ദീർഘകാലമായി വിരമിക്കൽ എന്റെ ചിന്തയിലുണ്ട്. ഗാബ ടെസ്റ്റിന്റെ നാലാം ദിവസത്തിലാണ് ആ തോന്നൽ എന്നിൽ ശക്തമായി ഉടലെടുത്തത്. അഞ്ചാം ദിനം ഞാൻ ആ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു’, അശ്വിന്‍ പറഞ്ഞു.
വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തുടരുമെന്നും താരം കൂട്ടിച്ചേർത്തു. ഐപിഎല്ലിൽ ചെന്നെെ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കാൻ പോകുകയാണ് ഞാൻ. സാധിക്കുന്നിടത്തോളം കാലം ഞാൻ ക്രിക്കറ്റ് കളിക്കുന്നത് തുടര്‍ന്നാല്‍ ആരും ആശ്ചര്യപ്പെടരുത്. എന്നിലെ ക്രിക്കറ്റ് താരത്തിന്റെ അവസാനമായെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യന്‍ താരം അശ്വിനാണ് വിരമിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു.
ചെന്നെെയിലെ വീട്ടിലെത്തിയ അശ്വിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കുടുംബാംഗങ്ങളും സുഹൃത്തുകളും സ്വീകരിച്ചത്. ദേശീയ കുപ്പായം അഴിച്ചുവച്ച മകനെ ആലിംഗനങ്ങളോടെയാണ് അച്ഛനും അമ്മയും വീട്ടിലേക്ക് സ്വീകരിച്ചത്. ആലിംഗനം ചെയ്യുന്ന സമയത്ത് കണ്ണീരോളിപ്പിക്കാൻ പാടുപെടുന്ന അശ്വിന്റെ അമ്മയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വെെറലാണ്.
ആർ അശ്വിന് കുടുംബം നൽകിയ സ്വീകരണം
#WATCH | Tamil Nadu: People extend a warm welcome to cricketer Ravichandran Ashwin as he arrives at his residence in Chennai, a day after announcing his retirement from International Cricket. pic.twitter.com/rUt5BFX3rA
— ANI (@ANI) December 19, 2024
“>
ഐപിഎൽ 18-ാം പതിപ്പിൽ ചെന്നെെ സൂപ്പർ കിംഗ്സിന് വേണ്ടിയായിരിക്കും അശ്വിൻ ഇനി കളത്തിലിറങ്ങുക. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അശ്വിനെ മെഗാതാരലേലത്തിലൂടെയാണ് മുന്‍ ക്ലബ്ബായ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്.