5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Qatar Controversial Goal India : പുറത്തുപോയ പന്ത് സൂത്രത്തിൽ അകത്തേക്ക് തട്ടിയിട്ട് ഖത്തറിൻ്റെ ഗോൾ; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിവാദം

Qatar Scored Controversial Goal vs India : ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്കെതിരെ ഖത്തറിന് വിവാദജയം. വിവാദ ഗോളിൻ്റെ ബലത്തിലാണ് ഖത്തർ ഇന്ത്യയെ തോല്പിച്ചത്. പുറത്തുപോയ പന്ത് സൂത്രത്തിൽ അകത്തേക്ക് തട്ടിയിട്ട് നേടിയ ഗോൾ അനുവദിച്ചതിനെതിരെ റഫറിക്കെതിരെ പ്രതിഷേധം ശക്തമാണ്.

Qatar Controversial Goal India : പുറത്തുപോയ പന്ത് സൂത്രത്തിൽ അകത്തേക്ക് തട്ടിയിട്ട് ഖത്തറിൻ്റെ ഗോൾ; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിവാദം
Qatar Controversial Goal India (Image Courtesy - Social Media)
abdul-basith
Abdul Basith | Updated On: 12 Jun 2024 09:12 AM

ലോകകപ്പ് യോഗ്യതാമത്സരത്തിൽ ഇന്ത്യക്കെതിരെ വിവാദ ഗോളിൻ്റെ സഹായത്തോടെ ഖത്തറിനു ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഖത്തർ വിജയിച്ചത്. ആദ്യം ഒരു ഗോളിനു പിന്നിലായ ഖത്തർ രണ്ട് ഗോൾ തിരിച്ചടിക്കുകയായിരുന്നു. ഈ ഗോളുകളിൽ ആദ്യത്തേതാണ് വിവാദമായത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മത്സരത്തിലുടനീളം ഇന്ത്യക്ക് പ്രതികൂലമായി റഫറി തീരുമാനങ്ങളെടുത്തു എന്നും ആരോപണമുണ്ട്. പരാജയത്തോടെ ഇന്ത്യ യോഗ്യതാ റൗണ്ടിൽ നിന്ന് പുറത്തായി.

ഛേത്രി വിരമിച്ചതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ മനോഹരമായാണ് ഇന്ത്യ കളിച്ചത്. ഇടക്കിടെ അവസരങ്ങൾ തുറന്നെടുത്ത ഇന്ത്യ ഖത്തർ പ്രതിരോധത്തെ തുടരെ സമ്മർദ്ദത്തിലാക്കി. കുറിയ പാസുകളുമായി കളം നിറഞ്ഞ് കളിച്ച ഇന്ത്യൻ താരങ്ങൾ ഖത്തറിനെ ബാക്ക്ഫൂട്ടിലാക്കിയെങ്കിലും കൗണ്ടർ അറ്റാക്കുകളിലൂടെ ഖത്തറും ഇടക്കിടെ ഇന്ത്യൻ ഗോൾമുഖത്തെത്തി. 11 ആം മിനിട്ടിൽ ഗോളെന്നുറപ്പിച്ച ഖത്തറിൻ്റെ ഒരു മുന്നേറ്റം മെഹ്താബ് സിംഗ് പ്രതിരോധിച്ചു. 32ആം മിനിട്ടിൽ ഇന്ത്യക്ക് ലീഡെടുക്കാൻ സുവർണാവസരം ലഭിച്ചു. മബ്‌വീറിൻ്റെ ഷോട്ട് ഖത്തർ ഗോളി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ തുടരെ അവസരങ്ങൾ നെയ്തെടുത്തു. കൃത്യതയാർന്ന പാസുകളിലൂടെ ഇന്ത്യൻ താരങ്ങൾ നടത്തിയ തുടരാക്രമണങ്ങൾക്കൊടുവിൽ 37ആം മിനിട്ടിൽ ഇന്ത്യ അർഹിച്ച ലീഡെടുത്തു. ഇടതുപാർശ്വത്തിൽ നിന്ന് ബ്രാൻഡൻ ഫെർണാണ്ടസ് നൽകിയ ഒരു തകർപ്പൻ പാസ് ക്ലിനിക്കൽ ഫിനിഷിംഗിലൂടെ ലാലിൻസുവാല ചാങ്തെ വലയിലെത്തിച്ചു. 39ആം മിനിട്ടിൽ ഖത്തറിൻ്റെ ഒരു ഷോട്ട് ഗുർപ്രീത് സിംഗ് അസാധ്യമായി സേവ് ചെയ്തു. ആദ്യ പകുതിയിൽ ഇന്ത്യ ഒരു ഗോളിനു മുന്നിലായിരുന്നു.

Read Also: India vs USA : ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് യുഎസ്എയ്ക്കെതിരെ; ഇന്ത്യ ജയിച്ചാൽ ഗുണം പാകിസ്താനും

ദോഹ: സുന്ദരമായ നീക്കങ്ങളുമായി കളം നിറഞ്ഞു കളിച്ച ഇന്ത്യയെ വിവാദ ഗോളിന്റെ ബലത്തിൽ പരാജയപ്പെടുത്തി ഖത്തർ. ഇതോടെ ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് പുറത്തായി. സുനിൽ ഛേത്രി വിരമിച്ച ശേഷമുള്ള ആദ്യ മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കായിരുന്നു ഇന്ത്യൻ സംഘത്തിന്റെ തോൽവി. ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യയ്‌ക്കെതിരേ 73-ാം മിനിറ്റിലെ വിവാദ ഗോളിൽ ഖത്തർ ഒപ്പം പിടിച്ചു. ഗോൾ ലൈനും കടന്ന് മൈതാനത്തിന് പുറത്തുപോയ പന്താണ് വലക്കുള്ളിലെത്തിച്ചതെന്ന് വ്യക്തമായിരുന്നു. പക്ഷേ റഫറി ഗോൾ അനുവദിച്ചു. പിന്നാലെ 85-ാം മിനിറ്റിലും ലക്ഷ്യം കണ്ട് ഖത്തർ ഇന്ത്യയെ കീഴടക്കി. ഗ്രൂപ്പ് എയിൽ അഫ്ഗാനിസ്താനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കുവൈത്ത് മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

 

ഗോൾ മടക്കാനുറച്ചാണ് ഖത്തർ രണ്ടാം പകുതിയിലിറങ്ങിയത്. ആദ്യ പകുതിയിൽ ഇന്ത്യയുടെ റോൾ ഖത്തർ ഏറ്റെടുത്തു. തുടരെ ആക്രമണം അഴിച്ചുവിട്ട ഖത്തർ ഇന്ത്യൻ പ്രതിരോധത്തെ നന്നായി പരീക്ഷിച്ചു. തുടരാക്രമണങ്ങൾക്കൊടുവിൽ, 73 ആം മിനിട്ടിൽ ഖത്തർ സമനില പിടിച്ചു. വലതുപാർശ്വത്തിൽ നിന്ന് ഫാർ പോസ്റ്റിലേക്ക് ചാഞ്ഞിറങ്ങിയ ക്രോസിൽ യൂസഫ് ഐമൻ തലവച്ചെങ്കിലും ദുർബലമായ ആ ഷോട്ട് ഗുർപ്രീതിൻ്റെ ദേഹത്ത് തട്ടി പുറത്ത് പോയി. പന്ത് പുറത്തുപോയതോടെ ഗുർപ്രീതും ഇന്ത്യൻ താരങ്ങളും അപകടാമൊഴിവായെന്ന് കരുതി റിലാക്സ് ആവുകയും ചെയ്തു. എന്നാൽ, നിലത്തിരിക്കുന്ന ഗുർപ്രീതിനു പിന്നിൽ പുറത്തായിരുന്ന പന്ത് ഖത്തർ താരം അൽ ഹാഷ്മി പിച്ചിലേക്ക് കാലുകൊണ്ട് തട്ടി യൂസഫ് ഐമന് ബാക്ക്ഹീൽ പാസ് നൽകി. ഈ പാസ് ഐമൻ അനായാസം വലയിലെത്തിക്കുകയും ചെയ്തു. പന്ത് പുറത്തുപോയെന്ന് ഇന്ത്യൻ താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. 85ആം മിനിട്ടിൽ അഹ്മദ് അൽ റാവി ഖത്തറിനായി വിജയഗോൾ നേടി. മോശം തീരുമാനത്തിലൂടെ ഇന്ത്യയെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് പുറത്താക്കിയ റഫറിക്കെതിരെ പ്രതിഷേധം കടുക്കുകയാണ്.