5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PV Sindhu: ‘മിസ്സ് റ്റു മിസിസ്സ്’; പി.വി. സിന്ധുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ വൈറൽ

PV Sindhu and Venkata Datta Sai get Engaged: മിസ്സ് റ്റു മിസിസ്സ് എന്നെഴുതിയ ബോര്‍ഡിനരികല്‍ വിവാഹമോതിരം കൈമാറുന്ന പി.വി. സിന്ധുവിനേയും പ്രതിശ്രുത വരന്‍ വെങ്കടദത്തയേയും ചിത്രത്തില്‍ കാണാം. സിന്ധു തന്നെയാണ് ചിത്രം ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചത്.

PV Sindhu: ‘മിസ്സ് റ്റു മിസിസ്സ്’; പി.വി. സിന്ധുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ വൈറൽ
പി.വി. സിന്ധു പ്രതിശ്രുത വരന്‍ വെങ്കടദത്ത(image credits: instagram)
sarika-kp
Sarika KP | Published: 14 Dec 2024 17:44 PM

കഴിഞ്ഞ മാസമായിരുന്നു ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു വിവാഹിതയാകുന്നുവെന്ന വാർത്ത പുറത്തുവന്നത്. ഹൈദരാബാദ് സ്വദേശിയായ വെങ്കട ദത്ത് സായിയാണ് വരന്‍. ഇപ്പോഴിതാ താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിസ്സ് റ്റു മിസിസ്സ് എന്നെഴുതിയ ബോര്‍ഡിനരികല്‍ വിവാഹമോതിരം കൈമാറുന്ന പി.വി. സിന്ധുവിനേയും പ്രതിശ്രുത വരന്‍ വെങ്കടദത്തയേയും ചിത്രത്തില്‍ കാണാം. സിന്ധു തന്നെയാണ് ചിത്രം ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചത്.

ചിത്രത്തിനൊപ്പം അടിക്കുറിപ്പായി ഖലീല്‍ ജിബ്രാന്റെ കവിതാശകലം നല്‍കിയിട്ടുണ്ട്. സ്‌നേഹം നിങ്ങളെ വിളിക്കുമ്പോള്‍, അവനെ അനുഗമിക്കുക, കാരണം സ്‌നേഹം തന്നെയല്ലാതെ മറ്റൊന്നും നല്‍കുന്നില്ല, സിന്ധു കുറിച്ചു. സോഫ്റ്റ്വെയര്‍ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറുമായ വെങ്കടദത്തയെക്കൂടി മെന്‍ഷന്‍ ചെയ്താണ് സിന്ധു ചിത്രം ഷെയര്‍ ചെയ്തതത്. അതേസമയം ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വച്ചാണ് ഇരുവരുടെയും വിവാ​ഹം. 24-ന് ഹൈദരാബാദില്‍ ഇരുകുടുംബങ്ങളും ചേര്‍ന്ന് വിവാഹസത്കാരവും നടത്തും. രണ്ട് കുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ടെന്നും ഒരുമാസം മുന്‍പാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്നും സിന്ധുവിന്റെ അച്ഛനും മുന്‍ വോളിബോള്‍ താരവുമായ പി.വി. രമണ നേരത്തേ അറിയിച്ചിരുന്നു. ജനുവരി മുതല്‍ സിന്ധുവിന്റെ ഷെഡ്യൂള്‍ തിരക്കേറിയതായതിനാലാണ് ഡിസംബര്‍ 22ന് ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

View this post on Instagram

 

A post shared by PV Sindhu (@pvsindhu1)

Also Read: സച്ചിനെ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് ബാഡ്മിന്റൺ താരം പി.വി. സിന്ധു; ആശംസ നേർന്ന് താരം

കഴിഞ്ഞ ദിവസം വിവാഹത്തിന്റെ ഭാ​ഗമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ നേരിട്ടെത്തി വിവാഹത്തിനു ക്ഷണിച്ചിരുന്നു. പ്രതിശ്രുത വരനൊപ്പം ആണ് സിന്ധു സച്ചിനെ കാണാൻ എത്തിയത്. സച്ചിൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുവർക്കുമൊപ്പം ക്ഷണക്കത്തുമായി നിൽക്കുന്ന ചിത്രം പങ്കുവച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് സച്ചിൻ ഇക്കാര്യം അറിയിച്ചത്. ‘‘ബാഡ്മിന്റനിൽ സ്കോർ ആരംഭിക്കുന്നത് എപ്പോഴും ‘ലവ്’ വച്ചാണ്. വെങ്കട്ട ദത്ത സായിക്കൊപ്പമുള്ള താങ്കളുടെ സുന്ദരമായ യാത്ര ഇതേ ‘ലവു’മായി എക്കാലവും തുടരാനുള്ളതാണ്. നിങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന ദിവസത്തിന്റെ ഭാഗമാകാൻ നേരിട്ടെത്തി ക്ഷണിച്ചതിനു പ്രത്യേക നന്ദി. വിഷിങ് യു ബോത് എ ലൈഫ്ടൈം ഓഫ് സ്മാഷിങ് മെമ്മറീസ് ആൻഡ് എൻഡ്‌ലെസ് റാലീസ് ഓഫ് ജോയ്’ – സച്ചിൻ എക്സിൽ കുറിച്ചു.

ഹൈദരാബാദ് സ്വദേശിയാണ് വെങ്കട്ട ദത്ത സായി. പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. എൻബിഎഫ്സിക്കും (NBFC) ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കും ഡാറ്റാ മാനേജ്മെൻറ് സർവീസ് ഉറപ്പുവരുത്തുന്ന കമ്പനിയാണ് പോസിഡെക്‌സ് ടെക്‌നോളജീസ്. ഫൗണ്ടേഷൻ ഓഫ് ലിബറൽ ആൻഡ് മാനേജ്മെന്റ് എഡ്യുക്കേഷനിൽനിന്ന് അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ ബിരുദം നേടിയ അദ്ദേഹം ബെംഗളൂരുവിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽനിന്ന് ഡേറ്റ സയൻസ് ആൻഡ് മെഷീൻ ലേണിങ്ങിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ലിബറൽ ആർട്സ് ആൻഡ് സയൻസസിൽ ഡിപ്ലോമയുമുണ്ട്.ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനായ സായ് ബാഡ്മിന്റണും ക്രിക്കറ്റും സ്ഥിരമായി നിരീക്ഷിക്കുന്ന വ്യക്തിയാണ്.