PSL 2025: ആദ്യം ഹെയര്‍ ഡ്രയര്‍, പിന്നെ ട്രിമ്മര്‍, അടുത്തത് ഷാമ്പൂവോ ? പിഎസ്എല്ലില്‍ എല്ലാം വെറൈറ്റി, ട്രോള്‍മഴ
PSL 2025 Trimmer award: കറാച്ചി കിംഗ്‌സ് താരമായ ജെയിംസ് വിന്‍സിന് മികച്ച പ്രകടനത്തിന്റെ പേരില്‍ ഹെയര്‍ ഡ്രയര്‍ സമ്മാനമായി ലഭിച്ചിരുന്നു. ശനിയാഴ്ച നടന്ന മത്സരത്തില്‍ താരം 43 പന്തിൽ നിന്ന് 101 റൺസ് നേടിയിരുന്നു. പ്ലെയര്‍ ഓഫ് ദ മാച്ചായും വിന്‍സിനെ തിരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ് ഹെയര്‍ ഡ്രയര്‍ നല്‍കി താരത്തെ ടീം അനുമോദിച്ചത്

പാക് താരങ്ങളും, ഐപിഎല്‍ താരലേലത്തില്‍ അവസരം ലഭിക്കാത്ത വിദേശ താരങ്ങളുമടങ്ങുന്നതാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്. പിഎസ്എല്‍ കളിക്കുന്ന ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങള്‍ക്ക് ഐപിഎല്ലില്‍ ആവശ്യക്കാരില്ലായിരുന്നു. യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു വിഭാഗം പാക് ആരാധകര്‍ പിഎസ്എല്‍ ഐപിഎല്ലിന് മുകളിലാണെന്ന് വാദിക്കുന്നവരാണ്. പിഎസ്എല്‍ കാണുന്നതിന് ആളുകള്‍ ഐപിഎല്‍ ഒഴിവാക്കുമെന്നായിരുന്നു പാക് താരം ഹസന്‍ അലിയുടെ അവകാശവാദം. പിഎസ്എല്ലില്‍ നടക്കുന്നത് തകര്‍പ്പന്‍ മത്സരങ്ങളാണെങ്കില്‍ ആളുകള്‍ ഐപിഎല്‍ ഉപേക്ഷിക്കുമെന്നാണ് ഹസന്‍ അലി മാധ്യമങ്ങളോട് പറഞ്ഞത്.
ഇപ്പോഴിതാ, ഇത്തരത്തില്‍ അവകാശവാദം ഉന്നയിച്ച ഇതേ ഹസന്‍ അലിക്ക് പിഎസ്എല്ലില്‍ ലഭിച്ച സമ്മാനം ആരാധകര്‍ക്ക് ട്രോളാനുള്ള വിഷയമായി മാറിയിരിക്കുകയാണ്. ലാഹോർ ഖലന്ദേഴ്‌സിനെതിരായ മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ കറാച്ചി കിംഗ്‌സ് താരമായ ഹസന്‍ അലിക്ക് ട്രിമ്മറാണ് സമ്മാനമായി ലഭിച്ചത്.




Acknowledgment and appreciation. Hassan Ali receives the Surf Excel #ZiddSeKhel Top Performer of the Match award for his fantastic performance. #YehHaiKarachi | #KingsSquad | #KKvLQ pic.twitter.com/QwivXclojd
— Karachi Kings (@KarachiKingsARY) April 16, 2025
ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക ഹാൻഡിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സപ്പോർട്ട് സ്റ്റാഫ് അംഗം ഹസൻ അലിക്ക് ട്രിമ്മര്‍ നല്‍കുന്നത് കാണാം. മത്സരത്തില്‍ താരം നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തിനാണ് ട്രിമ്മര്‍ നല്‍കി ഹസന്‍ അലിയെ അനുമോദിച്ചത്. സാധാരണയായി ടീമുകള്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് മെഡലുകളാണ് നല്‍കുന്നത്. ഇവിടെയാണ് വെറൈറ്റി സമ്മാനങ്ങള്‍ നല്‍കി പിഎസ്എല്‍ ശ്രദ്ധയും, ഒപ്പം ട്രോളുകളും നേടുന്നത്.
Read Also : IPL 2025: തീരുമാനങ്ങളെല്ലാം ദ്രാവിഡിന്റേത്, റോയല്‍സില്‍ സഞ്ജുവിന് റോളില്ല? താരം ടീം വിടുമോ?
നേരത്തെ കറാച്ചി കിംഗ്‌സ് താരമായ ജെയിംസ് വിന്‍സിന് മികച്ച പ്രകടനത്തിന്റെ പേരില്‍ ഹെയര്‍ ഡ്രയര്‍ സമ്മാനമായി ലഭിച്ചിരുന്നു. ശനിയാഴ്ച നടന്ന മത്സരത്തില്‍ താരം 43 പന്തിൽ നിന്ന് 101 റൺസ് നേടിയിരുന്നു. പ്ലെയര്‍ ഓഫ് ദ മാച്ചായും വിന്‍സിനെ തിരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ് ഹെയര്‍ ഡ്രയര്‍ നല്‍കി താരത്തെ ടീം അനുമോദിച്ചത്. ഹെയര്‍ ഡ്രയറും, ട്രിമ്മറുമൊക്കെ നല്‍കിയെങ്കില്‍ അടുത്തതായി കൊടുക്കുന്നത് ഷാമ്പൂവായിരിക്കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസരൂപേണ ആരാധകര്‍ അഭിപ്രായപ്പെടുന്നത്.