5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prithvi Shaw : പൃഥി ഷായെ തരംതാഴ്ത്തി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍; താരത്തിന് പുതിയ ഉത്തരവാദിത്തം

Prithvi Shaw Demotion : നടപടി തരംതാഴ്ത്തലാണെങ്കിലും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തെ പൂര്‍ണമായി തഴഞ്ഞിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ താരത്തിന് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകും

Prithvi Shaw : പൃഥി ഷായെ തരംതാഴ്ത്തി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍; താരത്തിന് പുതിയ ഉത്തരവാദിത്തം
പൃഥി ഷാ Image Credit source: Getty
jayadevan-am
Jayadevan AM | Updated On: 21 Dec 2024 17:46 PM

പൃഥി ഷായെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ കൂടുതലും. ഭാവിയിലെ താരമെന്ന് ഒരുകാലത്ത് വിശേഷിപ്പിക്കപ്പെട്ട പൃഥിക്ക് ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും സ്ഥാനം ഉറപ്പില്ല. രഞ്ജി ട്രോഫി ടീമില്‍ നിന്ന് ആദ്യം ഒഴിവാക്കി. പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ തിരികെയെത്തി. ഇതിനിടെ നടന്ന ഐപിഎല്‍ താരലേലത്തില്‍ അണ്‍സോള്‍ഡായി. ഇപ്പോഴിതാ, വിജയ് ഹസാരെ ട്രോഫിയിലും താരത്തെ ഉള്‍പ്പെടുത്തിയില്ല.

മോശം ഫോമും, അച്ചടക്കമില്ലായ്മയും, കായികക്ഷമതയില്ലായ്മയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഒടുവില്‍ പൃഥി ഷായെ പുതിയ ചുമതല നല്‍കി തരംതാഴ്ത്തിയിരിക്കുകയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍.

2024-25ലെ പോലീസ് ഇൻവിറ്റേഷൻ ഷീൽഡ് ക്രിക്കറ്റ് ടൂർണമെൻ്റിൽ എംസിഎ കോൾട്ട്സിനെ പ്രതിനിധീകരിക്കുന്ന 18 അംഗ ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്. ടീമിലെ ക്യാപ്റ്റന്‍ കൂടിയാണ് പൃഥി ഷാ.

നടപടി തരംതാഴ്ത്തലാണെങ്കിലും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തെ പൂര്‍ണമായി തഴഞ്ഞിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ താരത്തിന് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകും.

പൃഥി ഷായുടെ ശത്രു പൃഥി ഷാ തന്നെ !

പൃഥി ഷായുടെ ശത്രു പൃഥി ഷാ തന്നെയാണെന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു പ്രതിനിധി പറഞ്ഞത്. താരത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍, പന്ത് അടുത്തുകൂടി പോകുമ്പോള്‍ അത് പിടിക്കാന്‍ താരം ചെറിയ ശ്രമങ്ങളാണ് നടത്തിയിരുന്നതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി പിടിഐയോട് പറഞ്ഞു. മുംബൈ 10 ഫീല്‍ഡര്‍മാരുമായാണ് കളിക്കുന്നതെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

ബാറ്റ് ചെയ്യുമ്പോള്‍ പോലും പന്തിലേക്ക് എത്താന്‍ താരം പാടുപെട്ടു. ഫിറ്റ്‌നസ്, അച്ചടക്കം, മനോഭാവം എന്നിവ കുറവാണ്. വിവിധ താരങ്ങള്‍ക്കായി വിവിധ നിയമങ്ങള്‍ ഉണ്ടാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പരിശീലന സെഷനുകളിലടക്കം പൃഥി കൃത്യമായി പങ്കെടുക്കാറില്ലെന്നും വാര്‍ത്തയുണ്ടായിരുന്നു.

പൃഥിയുടെ ഈ പ്രവൃത്തികള്‍ സീനിയര്‍ താരങ്ങളിലും അതൃപ്തിയുണ്ടാക്കി. തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടം നേടിയ മുംബൈ ടീമിന്റെ ഭാഗമായിരുന്നിട്ട് പോലും, വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

Read Also : നടന്നത് വമ്പൻ തട്ടിപ്പെന്ന് ആരോപണം; റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നിരാശ വ്യക്തമാക്കി താരം ചില കുറിപ്പുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സെലക്ടര്‍മാരെയോ, അസോസിയേഷനെയോ സ്വാധീനിക്കില്ലെന്നും, പൃഥി ഷാ സഹതാപം നേടുന്നതിന് പകരം സ്വന്തം പ്രകടനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി വ്യക്തമാക്കി. പൃഥി ഷായെക്കുറിച്ച് മുംബൈ ടീം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പ്രതികരിച്ചിരുന്നു.

”അദ്ദേഹം വര്‍ക്ക് എത്തിക്‌സ് ശരിയാക്കണം. അങ്ങനെ ചെയ്താല്‍ ആകാശമാകും അദ്ദേഹത്തിന്റെ പരിധി. ഞങ്ങള്‍ക്ക് ആരെയും കുട്ടികളെ പോലെ നോക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ സ്വയം തിരിച്ചറിയേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്‌”-ശ്രേയസ് അയ്യര്‍ പറഞ്ഞു.