5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PR Sreejesh Net Worth: ഒന്നും രണ്ടുമല്ല, പി ആര്‍ ശ്രീജേഷിന്റെ ആസ്തി എത്രയെന്നറിയാമോ?

PR Sreejesh's Salary: 2004ലാണ് ശ്രീജേഷ് നാഷണല്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2006ല്‍ കൊളംബോയില്‍ വെച്ച് നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസായിരുന്നു ശ്രീജേഷിന്റെ ആദ്യ സീനിയര്‍ ടീം മത്സരം. 2008ല്‍ ജൂനിയര്‍ ഏഷ്യ കപ്പിലും മാറ്റുരച്ചു.

PR Sreejesh Net Worth: ഒന്നും രണ്ടുമല്ല, പി ആര്‍ ശ്രീജേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
PR Sreejesh (PTI Image)
shiji-mk
Shiji M K | Published: 11 Aug 2024 09:40 AM

പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം സ്‌പെയിനിനെതിരെയുള്ള മത്സരത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യ നേടുന്ന 13ാം ഹോക്കി മെഡല്‍ കൂടിയാണിത്. എന്നാല്‍ ഈ വിജയത്തിലേക്ക് ഇന്ത്യന്‍ ടീമിനെ നയിച്ചത് മറ്റാരുമല്ല ഒരു മലയാളിയാണ്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ പി ആര്‍ ശ്രീജേഷ് എന്ന ഗോള്‍ കീപ്പര്‍. സ്‌പെയിനിനെതിരെയുള്ള മത്സരത്തില്‍ അവസാന നിമിഷം ഗംഭീര സേവിലൂടെ ശ്രീജേഷ് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു. മത്സരം അവസാനിക്കാന്‍ വെറും മുപ്പത് സെക്കന്റ് ബാക്കിയുള്ളപ്പോഴാണ് ഈ നീക്കം.

എന്നാല്‍ ശ്രീജേഷിന്റെ അവസാന മത്സരമാണിത്. ഈ മത്സരത്തോടെ കളിക്കളത്തോട് വിടപറഞ്ഞിരിക്കുകയാണ് അദ്ദേഹം. സീറോ ആയല്ല ഹീറോയായാണ് അദ്ദേഹത്തിന്റെ പടിയിറക്കം. ശ്രീജേഷില്ലെങ്കില്‍ ഇന്ത്യക്ക് മെഡല്‍ ലഭിക്കില്ലായിരുന്നുവെന്ന് തന്നെ പറയാം. ഇന്ത്യക്ക് വീണ്ടും മെഡല്‍ സമ്മാനിച്ച് ശ്രീജേഷ് പടിയിറങ്ങി.

Also Read: P R Sreejesh: ‘പശുവിനെ വിറ്റാണ് പാഡ് വാങ്ങിയത്, സ്പോർട്സ് നിർത്തിയാലോ എന്ന് ആലോച്ചിട്ടുണ്ട്’: പി ആർ ശ്രീജേഷ്

ജീവിതം

1988ല്‍ കിഴക്കമ്പലത്താണ് ശ്രീജേഷിന്റെ ജനനം. കായിക മേഖലയോട് വളരെ താത്പര്യം പുലര്‍ത്തികൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. സ്പ്രിന്റിങ്, ലോങ്ജംപ്, വോളിബോള്‍ എന്നിവയായിരുന്നു തുടക്കകാലത്ത് ശ്രീജേഷ് പങ്കെടുത്ത കായികയിനങ്ങള്‍. അന്ന് ഇവയില്‍ മത്സരിക്കുമ്പോള്‍ ഒരിക്കലെങ്കിലും താന്‍ ഹോക്കി താരമാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍ 12ാം വയസില്‍ ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ചേര്‍ന്നതാണ് ശ്രീജേഷിന്റെ ജീവിതം മാറ്റിമറിച്ചത്. അവിടെയുണ്ടായിരുന്ന പരിശീലകനാണ് ഹോക്കിയിലെ ഗോള്‍ കീപ്പിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രീജേഷിനോട് ആവശ്യപ്പെട്ടത്. പരിശീലകനായ ജയകുമാര്‍ ഹോക്കി ടീമിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തു. പിന്നീട് സ്‌കൂള്‍ മത്സരങ്ങളിലും നെഹ്‌റു കപ്പിലും ശ്രീജേഷ് ഹോക്കി ഗോള്‍ കീപ്പറായി.

2004ലാണ് ശ്രീജേഷ് നാഷണല്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2006ല്‍ കൊളംബോയില്‍ വെച്ച് നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസായിരുന്നു ശ്രീജേഷിന്റെ ആദ്യ സീനിയര്‍ ടീം മത്സരം. 2008ല്‍ ജൂനിയര്‍ ഏഷ്യ കപ്പിലും മാറ്റുരച്ചു. അന്നത്തെ മത്സരത്തില്‍ ശ്രീജേഷ് കാഴ്ചവെച്ച പ്രകടനം ആരും മറന്നുകാണില്ല.

2014-15ലെ ഏഷ്യന്‍ ഗെയിംസില്‍ പാക്കിസ്ഥാനെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ രണ്ട് പെനാല്‍റ്റി സേവ് ചെയ്ത് ശ്രീജേഷ് ഹീറോ പട്ടം ചൂടി. 2016ല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. അന്ന് റിയോ ഒളിമ്പിക്‌സില്‍ ടീമിനെ ക്വാര്‍ട്ടര്‍ വരെ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് 2021ല്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയതും ശ്രീജേഷിന്റെ ക്യാപ്റ്റന്‍സിയില്‍ തന്നെയാണ്.

Also Read: Olympics 2024 : പരിക്ക്, നിർഭാഗ്യം, ഗ്രീൻ കാർഡ്; തിരിച്ചടികളിൽ ഉറച്ചുനിന്ന് ഹോക്കിയിൽ ടീം ഇന്ത്യക്ക് വെങ്കലം

ശ്രീജേഷിന്റെ ആസ്തി

മെന്‍എക്‌സ്പി നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഏകദേശം 42 കോടിയാണ് ശ്രീജേഷിന്റെ ആസ്തി. ഹോക്കി, ബ്രാന്‍ഡ് പരസ്യങ്ങള്‍ എന്നിവയില്‍ നിന്നുള്‍പ്പെടെ വര്‍ഷത്തില്‍ 1.68 കോടിയുടെ വരുമാനമാണ് അദ്ദേഹത്തിനുള്ളത്.

ശമ്പളം

പ്രൊഫഷണല്‍ ഹോക്കിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വരുമാനം വളരെ വലുതാണ്. ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്നും വിവിധ ലീഗുകളില്‍ നിന്നും അദ്ദേഹത്തിന് ലഭിക്കുന്ന വാര്‍ഷിക വരുമാനം ഏകദേശം 200,000 ഡോളറാണ്. അതായത് ഏകദേശം 1,67,90,210.00 ഇന്ത്യന്‍ രൂപ. കൂടാതെ അഡിഡാസ്, ഹീറോ, മോട്ടോകോര്‍പ്പ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നും അദ്ദേഹത്തിന് വരുമാനം ലഭിക്കുന്നുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ ജോലിയില്‍ നിന്നുള്ള വരുമാനം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.