5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Robin Uthappa : നടന്നത് വമ്പൻ തട്ടിപ്പെന്ന് ആരോപണം; റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

Arrest Warrant Against Robin Uthappa : റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. ഉടൻ നടപടിയെടുക്കണമെന്നാണ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഉത്തപ്പ വീട് മാറിയതിനാൽ വാറണ്ട് തിരികെവന്നിരുന്നു.

Robin Uthappa : നടന്നത് വമ്പൻ തട്ടിപ്പെന്ന് ആരോപണം; റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
റോബിൻ ഉത്തപ്പImage Credit source: Social Media
abdul-basith
Abdul Basith | Updated On: 21 Dec 2024 11:09 AM

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. പ്രൊവിഡൻ്റ് ഫണ്ട് റീജിയണൽ കമ്മീഷണർ ശദാക്ഷരി ഗോപാൽ റെഡ്ഡിയാണ് ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പിഎഫ് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പിഎഫ് കമ്മീഷണറുടെ നടപടി. ഇതിൽ എത്രയും വേഗം നടപടിയെടുക്കാൻ പുലകേശിനഗർ പോലീസ് സ്റ്റേഷന് ശദാക്ഷരി ഗോപാൽ റെഡ്ഡി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉത്തപ്പയുടെ കമ്പനിയായ സെഞ്ചുറീസ് ലൈഫ്സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടതാണ് ആരോപണങ്ങൾ. തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് പ്രൊവിഡൻ്റ് ഫണ്ട് പങ്ക് പിടിച്ചിട്ട് അത് അക്കൗണ്ടിലേക്ക് അടച്ചില്ലെന്നാണ് ആരോപണം. ഏതാണ്ട് 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ്റെ കണ്ടെത്തൽ. പോലീസ് സ്റ്റേഷനിലേക്ക് ഡിസംബർ നാലിന് അയച്ച കത്തിൽ അറസ്റ്റ് വാറണ്ട് ഉടൻ നടപ്പാക്കണമെന്നാണ് കമ്മീഷണറുടെ നിർദ്ദേശം. എന്നാൽ, ഈ വാറണ്ട് തിരികെവന്നു. ഉത്തപ്പ വീട് മാറിയതിനാൽ വാറണ്ട് തിരികെവന്നു എന്നാണ് കരുതപ്പെടുന്നത്. ഉത്തപ്പയുടെ പുതിയ വീട് എവിടെയാണെന്ന് കണ്ടെത്തി നിയമനടപടികൾ തുടരാനാണ് നിലവിൽ അധികൃതരുടെ ശ്രമം.

Also Read : Vijay Hazare Trophy 2024 : വിജയ് ഹസാരെ ട്രോഫിയ്ക്ക് ഇന്ന് തുടക്കം; സഞ്ജുവില്ലാത്ത കേരളത്തിൻ്റെ ആദ്യ കളി തിങ്കളാഴ്ച

റോബിൻ ഉത്തപ്പ
ഇന്ത്യക്കായി ഏറെക്കാലം കളിച്ച താരമാണ് റോബിൻ ഉത്തപ്പ. 2006ലാണ് താരം ഇന്ത്യക്കായി അരങ്ങേറുന്നത്. 2006 ഏപ്രിൽ 19ന് ഇംഗ്ലണ്ടിനെതിരെ കൊൽക്കത്തയ്ക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറിയ ഉത്തപ്പ, തൊട്ടടുത്ത വർഷം ടി20യിൽ അരങ്ങേറി. സെപ്തംബർ ഒന്നിന് ടി20 ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെയായിരുന്നു ഉത്തപ്പയുടെ ആദ്യ ടി20 മത്സരം. 2006 മുതൽ 2015 വരെയുള്ള കാലയളവിൽ ഇന്ത്യക്കായി 46 മത്സരങ്ങൾ കളിച്ച താരം 25.94 ശരാശരിയിൽ 934 റൺസ് നേടിയിട്ടുണ്ട്. 86 ആണ് ഉയർന്ന സ്കോർ. ലോകകപ്പ്, ഏഷ്യാ കപ്പ് തുടങ്ങിയ ടൂർണമെൻ്റുകളിലും ഉത്തപ്പ കളിച്ചു. ദേശീയ ജഴ്സിയിൽ 13 ടി20കളാണ് താരം കളിച്ചത്. 24.90 ശരാശരിയിൽ ആകെ 249 റൺസ് നേടിയ താരം വിക്കറ്റ് കീപ്പറായും ടീമിൽ കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ ആറും ടി20യിൽ ഒന്നും വീതം അർദ്ധസെഞ്ചുറികളാണ് ഉത്തപ്പയ്ക്കുള്ളത്. കർണാടകയ്ക്കായി ആഭ്യന്തര മത്സരം കളിച്ചുതുടങ്ങിയ താരം പിന്നീട് സൗരാഷ്ട്രയ്ക്കും കേരളത്തിനുമായി കളിച്ചു.

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി കരിയർ ആരംഭിച്ച ഉത്തപ്പ പിന്നീട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പൂനെ വാരിയേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ക്ലബുകളിലും കളിച്ചു. കൊൽക്കത്തയ്ക്കൊപ്പം 2012ലും ചെന്നൈയ്ക്കൊപ്പം 2022ലും ഉത്തപ്പ ഐപിഎൽ കിരീടം നേടി. ഐപിഎലിൽ ആകെ 205 മത്സരങ്ങളാണ് ഉത്തപ്പ കളിച്ചത്. ടോപ്പ് ഓർഡർ ബാറ്ററായിരുന്ന താരം 4952 റൺസ് നേടി. ഐപിഎലിലാകെ 27 ഫിഫ്റ്റിയുണ്ട്. 16 വർഷം നീണ്ട കരിയറിനൊടുവിൽ 2022 സെപ്തംബർ 14 ന് ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും റോബിൻ ഉത്തപ്പ വിരമിച്ചു. നിലവിൽ കമൻ്ററി പാനലുകളിൽ ഉത്തപ്പ സജീവമാണ്.

Latest News