പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനം ചടങ്ങ്; എപ്പോൾ, എവിടെ ലൈവായി കാണാം? | Paris Olympics 2024 Opening Ceremony Live Streaming Updates Where And When You Can Watch Grand Inaugural Function Freely Malayalam news - Malayalam Tv9

Paris Olympics 2024 : പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനം ചടങ്ങ്; എപ്പോൾ, എവിടെ ലൈവായി കാണാം?

Published: 

26 Jul 2024 22:55 PM

Paris Olympics 2024 Opening Ceremony : ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സിൻ്റെ ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തിന് പുറത്ത് നടക്കുന്നതാണ് പാരീസ് ഒളിമ്പിക്സിൻ്റെ ഏറ്റവും വലിയ പ്രത്യേകത. സെയിൻ നദിയുടെ തീരത്താണ് കായിക മാമാങ്കത്തിന് പാരീസ് തിരിതെളിയുക

Paris Olympics 2024 : പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനം ചടങ്ങ്; എപ്പോൾ, എവിടെ ലൈവായി കാണാം?

സെയ്ൻ നദി

Follow Us On

കായിക മാമാങ്കം പാരീസിൽ അരങ്ങേറാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. ഒളിമ്പിക്സ് ചരിത്രത്തിൽ ഇതാദ്യമായി ഒളിമ്പിക്സിൻ്റെ (Paris Olympics 2024) ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തിന് പുറത്ത് തിരിതെളിയും. പാരീസിൻ്റെ ഹൃദയഭാഗത്തിലൂടെ ഒഴുകുന്ന സെയ്ൻ നദിയിൽ സജ്ജമാക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുക. സ്റ്റേഡിയത്തിനുള്ളിൽ ചടങ്ങ് ഒതുക്കാതെ കൂടുതൽ പേരിലേക്ക് കായികമേളയെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടാകർ ഉത്തരത്തിൽ ഉദ്ഘാടനചടങ്ങ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിയ ബാഡ്മിൻ്റൺ താരം പി വി സിന്ധു (PV Sindhu) ഇന്ത്യയുടെ പാതാകയേന്തും.

ഇന്ന് ജൂലൈ 26-ാം തീയതി ഇന്ത്യൻ സമയം രാത്രി 11.30നാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. ആറ് കിലോമീറ്റർ നീണ്ട കായിക താരങ്ങളുടെ പരേഡാണുള്ളത്. പ്രത്യേക സജ്ജമാക്കിയ ബോട്ടിലൂടെയാണ് പരേഡ് നടത്തുക. പോണ്ട് ഡി’ഓസ്റ്റെലിറ്റ്സിൽ വെരെയാണ് പരേഡ് നടക്കുക. പാരീസിലെ പ്രധാന ശ്രദ്ധകേന്ദ്രങ്ങളായ നോട്ട്രെ ഡാമെ ഡി പാരീസ്, ദി ലോവ്റെ, പോണ്ട് ഡെസ് ആർട്ട്സ് എന്നിവിടങ്ങളിലൂടെയാണ് പരേഡ് കടന്നുപോകുക.

ALSO READ : PR Sreejesh Retirement : ആ അധ്യായത്തിന് പാരീസിൽ അവസാനം കുറിക്കുന്നു; പി ആർ ശ്രീജേഷ് ഒളിമ്പിക്സിന് ശേഷം വിരമിക്കുന്നു

ഉദ്ഘാടന ചടങ്ങിൻ്റെ വേദിയിലേക്ക് ആർക്കുമെത്താൻ സാധിക്കും. ആർക്കും പ്രവേശന ഫീസ് നൽകേണ്ട ആവശ്യമില്ല. അതേസമയം വേദിയുടെ അടുത്തിരുന്ന കാണുന്നതിനായി പ്രത്യേക ടിക്കറ്റ് നൽകണം. എല്ലാവർക്കും ചടങ്ങ് വ്യക്തമായി കാണാൻ 80 വലിയ സ്ക്രീനും സജ്ജമാക്കിട്ടുണ്ട്.

പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് എവിടെ, എപ്പോൾ കാണാം?

ഇന്ത്യൻ സമയം രാത്രി 11.30നാണ് പാരീസ് ഒളിമ്പിക്സിൻ്റെ തത്സമയം സംപ്രേഷണം ആരംഭിക്കുക. വയകോം 18 മീഡിയ നെറ്റ്വർക്കാണ് ഒളിമ്പിക്സിൻ്റെ ഇന്ത്യയിലെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ൻ്റെ സ്പോർട്സ് 18 ചാനലിലൂടെയാണ് ടെലിവിഷൻ സംപ്രേഷണം. നെറ്റ്വർക്ക് 18ൻ്റെ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ ആപ്ലിക്കേഷനിലൂടെയാണ് ഒളിമ്പിക്സ് മത്സരങ്ങൾ ലൈവായി കാണാൻ സാധിക്കും. സംപ്രേഷണം പൂർണമായും സൗജന്യമായിരിക്കും.

സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version