Paris Olympics 2024 : സെയ്ൻ നദിതീരത്ത് ഫ്രഞ്ച് വിസ്മയം; പാരീസ് ഒളിമ്പിക്സിന് കൊടിയേറി

Paris Olympics 2024 Opening Ceremony : ചരിത്രം സൃഷ്ടിച്ചുകൊണ്ട് പാരീസ് ഒളിമ്പിക്സിൻ്റെ ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തിന് പുറത്താണ് സംഘടിപ്പിക്കുന്നത്. സെയിൻ നദിയുടെ തീരത്തെ പ്രത്യേക വേദിയിലാണ് കായിക മാമാങ്കത്തിന് കൊടിയേറിയിരിക്കുന്നത്

Paris Olympics 2024 : സെയ്ൻ നദിതീരത്ത് ഫ്രഞ്ച് വിസ്മയം; പാരീസ് ഒളിമ്പിക്സിന് കൊടിയേറി

Paris Olympics Opening Ceremony (Image Courtesy : PTI)

Updated On: 

27 Jul 2024 00:20 AM

കായിക മാമാങ്കം ഒളിമ്പിക്സിന് പാരീസിൽ കൊടിയേറി. സെയ്ൻ നദിതീരത്ത് സജ്ജമാക്കിയ പ്രത്യേക വേദിയാലാണ് പാരീസ് ഒളിമ്പിക്സിന് (Paris Olympics 2024) കൊടിയേറിയത്. ഓസ്റ്റലിസ് പാലത്തിൽ ഫ്രഞ്ച് കൊടിയുടെ നിറത്തിൽ വർണ്ണക്കാഴ്ചയൊരുക്കിയാണ് ഒളിമ്പിക്സ് ദീപശിഖയെ സ്വീകരിച്ചത്. ദീപശിഖയ്ക്ക് പിന്നാലെ ഗ്രീസാണ് ഒളിമ്പിക്സിൻ്റെ ഉദ്ഘാടന വേദിയിലേക്ക് ആദ്യമെത്തിയത്.

ഒളിമ്പിക്സ് ചരിത്രത്തിൽ ഇതാദ്യമായി ഒളിമ്പിക്സിൻ്റെ (Paris Olympics 2024) ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തിന് പുറത്ത് തിരിതെളിയും. പാരീസിൻ്റെ ഹൃദയഭാഗത്തിലൂടെ ഒഴുകുന്ന സെയ്ൻ നദിയിൽ സജ്ജമാക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുക. സ്റ്റേഡിയത്തിനുള്ളിൽ ചടങ്ങ് ഒതുക്കാതെ കൂടുതൽ പേരിലേക്ക് കായികമേളയെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടാകർ ഉത്തരത്തിൽ ഉദ്ഘാടനചടങ്ങ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിയ ബാഡ്മിൻ്റൺ താരം പി വി സിന്ധു (PV Sindhu) ഇന്ത്യയുടെ പാതാകയേന്തും.

ഇന്ന് ജൂലൈ 26-ാം തീയതി ഇന്ത്യൻ സമയം രാത്രി 11.30നാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. ആറ് കിലോമീറ്റർ നീണ്ട കായിക താരങ്ങളുടെ പരേഡാണുള്ളത്. പ്രത്യേക സജ്ജമാക്കിയ ബോട്ടിലൂടെയാണ് പരേഡ് നടത്തുക. പോണ്ട് ഡി’ഓസ്റ്റെലിറ്റ്സിൽ വെരെയാണ് പരേഡ് നടക്കുക. പാരീസിലെ പ്രധാന ശ്രദ്ധകേന്ദ്രങ്ങളായ നോട്ട്രെ ഡാമെ ഡി പാരീസ്, ദി ലോവ്റെ, പോണ്ട് ഡെസ് ആർട്ട്സ് എന്നിവിടങ്ങളിലൂടെയാണ് പരേഡ് കടന്നുപോകുക.

ALSO READ : PR Sreejesh Retirement : ആ അധ്യായത്തിന് പാരീസിൽ അവസാനം കുറിക്കുന്നു; പി ആർ ശ്രീജേഷ് ഒളിമ്പിക്സിന് ശേഷം വിരമിക്കുന്നു

ഉദ്ഘാടന ചടങ്ങിൻ്റെ വേദിയിലേക്ക് ആർക്കുമെത്താൻ സാധിക്കും. ആർക്കും പ്രവേശന ഫീസ് നൽകേണ്ട ആവശ്യമില്ല. അതേസമയം വേദിയുടെ അടുത്തിരുന്ന കാണുന്നതിനായി പ്രത്യേക ടിക്കറ്റ് നൽകണം. എല്ലാവർക്കും ചടങ്ങ് വ്യക്തമായി കാണാൻ 80 വലിയ സ്ക്രീനും സജ്ജമാക്കിട്ടുണ്ട്.

പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് എവിടെ, എപ്പോൾ കാണാം?

ഇന്ത്യൻ സമയം രാത്രി 11.30നാണ് പാരീസ് ഒളിമ്പിക്സിൻ്റെ തത്സമയം സംപ്രേഷണം ആരംഭിക്കുക. വയകോം 18 മീഡിയ നെറ്റ്വർക്കാണ് ഒളിമ്പിക്സിൻ്റെ ഇന്ത്യയിലെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ൻ്റെ സ്പോർട്സ് 18 ചാനലിലൂടെയാണ് ടെലിവിഷൻ സംപ്രേഷണം. നെറ്റ്വർക്ക് 18ൻ്റെ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ ആപ്ലിക്കേഷനിലൂടെയാണ് ഒളിമ്പിക്സ് മത്സരങ്ങൾ ലൈവായി കാണാൻ സാധിക്കും. സംപ്രേഷണം പൂർണമായും സൗജന്യമായിരിക്കും.

Related Stories
Tilak Varma : തീപ്പൊരി തിലക് ! മേഘാലയ ബൗളര്‍മാരെ പഞ്ഞിക്കിട്ട് അടിച്ചുകൂട്ടിയത് തകര്‍പ്പന്‍ സെഞ്ചുറി, കൂടെ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകളും
IPL Revenue : മീഡിയ റൈറ്റ്സ്, സ്പോൺസർഷിപ്പ്, ടിക്കറ്റ് അങ്ങനെ കോടികൾ വന്ന് മറിയുന്നു; ഈ കാണുന്നത് ഒന്നുമല്ല ഐപിഎൽ
IND vs AUS Test: ഇവനെ പടച്ചുവിട്ട കടവുൾക്ക് പത്തിൽ പത്ത്! പെർത്തിൽ ബുമ്രയ്ക്ക് ചരിത്രനേട്ടം
IPL Mega Auction 2025: ബൗളിം​ഗ് ആക്ഷനിൽ സംശയം; ഇന്ത്യൻ താരത്തെ വിലക്കിയേക്കും, റിപ്പോർട്ട്
IND vs AUS : അഞ്ച് വിക്കറ്റിട്ട് ബുംറ, ഒപ്പം നിന്ന് ഹർഷിത്; ഓസ്ട്രേലിയ 104 ന് പുറത്ത്
IPL Mega Auction 2025: യുഎസിന്റെ ഇന്ത്യൻ എഞ്ചിൻ സൗരഭ് നേത്രവൽക്കർ; താരലേലത്തിൽ നോട്ടമിടുന്നത് ഈ ടീമുകൾ
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ