Paris Olympics 2024 : വെങ്കലത്തിന് 30 ലക്ഷം രൂപ വെള്ളിക്ക് 50 ലക്ഷം; പാരിസ് ഒളിമ്പിക്സിന് നൽകുന്ന മെഡലുകളുടെ വില ഇങ്ങനെ
Paris Olympics 2024 Medals Cost : ജൂലൈ 26-ാം തീയതി മുതലാണ് പാരിസ് ഒളിമ്പിക്സിന് തുടക്കം കുറിക്കുക. പ്രമുഖ ടെന്നീസ് കോർട്ടായ റോളണ്ട് ഗാരോസുൾപ്പെടെ 35 വേദികളിലായിട്ടാണ് പാരിസ് ഒളിമ്പിക്സ് നടക്കുക
ക്രിക്കറ്റ്, ഫുട്ബോൾ ആവേശങ്ങൾക്ക് ശേഷം ലോകം ഇനി കായികലോകത്തെ ഏറ്റവും വലിയ മാമാങ്കമായ പാരീസ് ഒളിമ്പിക്സിന് (Olympics 2024) തയ്യാറെടുക്കുകയാണ്. ജൂലൈ 26-ാം തീയതിയാണ് സമ്മർ ഒളിമ്പിക്സിന് പാരീസിൽ തിരി തെളിയുക. ലണ്ടണിന് ശേഷം മൂന്നാം തവണ ഒളിമ്പിക്സിന് വേദിയാകുന്ന രണ്ടാമത്തെ നഗരമാണ് പാരീസ്. ഇതിന് മുമ്പ് 1900, 1924 എന്നീ വർഷങ്ങളിലാണ് പാരീസ് ഒളിമ്പിക്സിന് വേദിയായത്. 61,500 കോടി രൂപയാണ് കായിക മാമാങ്കത്തിനായി പാരീസ് ഒളിമ്പിക്സ് സംഘാടകർ ചിലവഴിക്കുന്നത്. ഇതിൽ വിജയികളാകുന്നവർക്ക് നൽകുന്ന മെഡിലും ഉൾപ്പെടുന്നു
മെഡലുകളുടെ വില
ഒരു മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന മത്സരാർഥിക്ക് നൽകുന്നത് സ്വർണമെഡലാണ്. രണ്ടാം സ്ഥാനക്കാർക്ക് വെള്ളിയും മൂന്നാം സ്ഥാനക്കാർക്ക് വെങ്കലുവുമാണ് നൽകുക. ഒരു സ്വർണ മെഡലിൻ്റെ വില 75 ലക്ഷം രൂപയാണ്. വെള്ളി മെഡലിന് 50 ലക്ഷം രൂപയും വെങ്കലത്തിന് 30 ലക്ഷവുമാണ് വില.
ALSO READ : Paris Olympics 2024 : ഒളിമ്പിക്സിനായി പറക്കുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയായി; പൂർണമായ മത്സരക്രമം ഇങ്ങനെ
മത്സരങ്ങൾ സംഘടിപ്പിക്കുന്ന 35 വിവിധ വേദികളിലായി
35 വിവിധ വേദികളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. ടെന്നീസ് ഗ്രാൻഡ് സ്ലാം ടൂർൺമെൻ്റിന് വേദിയാകുന്ന റോളണ്ട് ഗാരോസ് ഉൾപ്പെടെ നിരവിധി ഇടങ്ങിളിൽ വെച്ചാണ് ഒളിമ്പിക്സ് പാരീസ് സംഘടിപ്പിക്കുന്നത്. 32 കായിക ഇനങ്ങളിൽ 300 മത്സരയിനങ്ങളാണ് പാരീസ് ഒളിമ്പിക്സനുള്ളത്. ഇതിനായി 10,500 ഓളം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.
ഒളിമ്പിക്സ് എന്ന് മുതൽ ആരംഭിക്കും?
ജൂലൈ 26-ാം തീയതിയാണ് പാരിസ് ഒളിമ്പിക്സിന് ഔദ്യോഗികമായി കൊടിയേറുന്നത്. എന്നാൽ ഫുട്ബോൾ, റഗ്ബി പോലെയുള്ള മത്സരങ്ങൾ ജൂലൈ 24-ാം തീയതി മുതൽ ആരംഭിക്കും. ഇന്ത്യൻ പ്രാദേശിക സമയവുമായി പാരിസിലെ സമയം മൂന്നര മണിക്കൂർ പിന്നിലാണ്. അതിനാൽ ഇന്ത്യ പ്രാദേശിക സമയം രാവിലെ 6.30 മുതൽ കായിക മത്സരങ്ങൾക്ക് തുടക്കമാകും. മത്സരക്രമങ്ങളുടെ അന്തിമ പട്ടിക ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഒളിമ്പിക്സ് എവിടെ ലൈവായി കാണാം?
വയകോം 18 മീഡിയ നെറ്റ്വർക്കാണ് ഒളിമ്പിക്സിൻ്റെ ഇന്ത്യയിലെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ൻ്റെ സ്പോർട്സ് 18 ചാനലിലൂടെയാണ് ടെലിവിഷൻ സംപ്രേഷണം. നെറ്റ്വർക്ക് 18ൻ്റെ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ ആപ്ലിക്കേഷനിലൂടെയാണ് ഒളിമ്പിക്സ് മത്സരങ്ങൾ ലൈവായി കാണാൻ സാധിക്കും. സംപ്രേഷണം പൂർണമായും സൗജന്യമായിരിക്കും.