'വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി ഞെട്ടിക്കുന്നത്'; ഭാരം കുറയ്ക്കാൻ സാധ്യമായതെല്ലാം ചെയ്തെന്ന് പിടി ഉഷ | Paris Olympics 2024 Disqualification Of Vinesh Phogat Is Shocking Says Indian Olympics Association Chairman PT Usha Malayalam news - Malayalam Tv9

Olympics 2024 : ‘വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി ഞെട്ടിക്കുന്നത്’; ഭാരം കുറയ്ക്കാൻ സാധ്യമായതെല്ലാം ചെയ്തെന്ന് പിടി ഉഷ

Published: 

07 Aug 2024 19:01 PM

Olympics 2024 Vinesh Phogat : വനിതകളുടെ 50 ഗ്രാം ഗുസ്തി മത്സരത്തിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ പ്രതികരിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ചെയർമാൻ പിടി ഉഷ. നടപടി ഞെട്ടിക്കുന്നതാണെന്നും ഭാരം കുറയ്ക്കാൻ സാധ്യമായതെല്ലാം ചെയ്തെന്നും പിടി ഉഷ പറഞ്ഞു.

Olympics 2024 : വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി ഞെട്ടിക്കുന്നത്; ഭാരം കുറയ്ക്കാൻ സാധ്യമായതെല്ലാം ചെയ്തെന്ന് പിടി ഉഷ

Olympics 2024 Vinesh Phogat (Image Courtesy - Social Media)

Follow Us On

ശരീരഭാരം കൂടിയതിൻ്റെ പേരിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി ഞെട്ടിക്കുന്നതെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ചെയർമാൻ പിടി ഉഷ. വിനേഷിൻ്റെ (Vinesh Phogat) ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നതെല്ലാം ചെയ്തു. എങ്കിലും അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടുതലായിരുന്നു എന്നും പിടി ഉഷ പറഞ്ഞു. സംഭവത്തിൽ ദേശീയ ഗുസ്തി ഫെഡറേഷന്‍ രാജ്യാന്തര ഗുസ്തി ഫെഡറേഷന് അപ്പീല്‍ നല്‍കിയെന്നും അവർ അറിയിച്ചു.

“ഞങ്ങൾ സാധ്യമായതെല്ലാം ചെയ്തു. വസ്ത്രങ്ങൾ ചുരുക്കി. മുടി വെട്ടി. അല്പസമയം മുൻപ് ഞാൻ വിനേഷിനെ നേരിട്ട് കണ്ട് ഒളിമ്പിക്സ് അസോസിയേഷൻ്റെ പിന്തുണ അറിയിച്ചിരുന്നു. ഒളിമ്പിക്സ് വില്ലേജിലെ പോളിക്ലിനിക്കിലുള്ള വിനേഷിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. വൈകാരിക, വൈദ്യ സഹായങ്ങളെല്ലാം വിനേഷിന് നൽകും. സംഭവത്തിൽ ദേശീയ ഗുസ്തി ഫെഡറേഷന്‍ രാജ്യാന്തര ഗുസ്തി ഫെഡറേഷന് അപ്പീല്‍ നല്‍കി.”- പിടി ഉഷ പറഞ്ഞു.

“ഒരു ദിവസം തുടരെ മൂന്ന് തവണ ഗോദയിലിറങ്ങേണ്ടിവന്നതിനാൽ നിർജലീകരണം തടയാൻ വിനേഷിന് കൂടുതൽ വെള്ളം കുടിക്കേണ്ടിവന്നു. അതിന് ശേഷം വിനേഷിൻ്റെ ശരീരഭാരം സാധാരണയിലും വർധിച്ചതായി ഞങ്ങൾ കണ്ടെത്തി. രാത്രി മുഴുവൻ ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നതൊക്കെ ചെയ്തു. എന്നാൽ, ഇത്രയൊക്കെ ബുദ്ധിമുട്ടിയിട്ടും ഇന്ന് രാവിലെ വിനേഷിന് അനുവദനീയമായതിനെക്കാൾ 100 ഗ്രാം ഭാരം കൂടുതലായിരുന്നു. അതുകൊണ്ടാണ് താരത്തെ അയോഗ്യയാക്കിയത്.”- ഇന്ത്യൻ ഒളിമ്പിക്സ് ടീം ഡോക്ടർ ഡിൻഷാ പൗഡിവാല പറഞ്ഞു.

Also Read : Olympics 2024 : ‘വെല്ലുവിളികളെ തലയുയർത്തി നേരിടുക; ഞങ്ങളുടെ പിന്തുണയുണ്ട്’; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ഗുസ്തിയിൽ വനിതകളുടെ 50 കിലോ മത്സരവിഭാഗത്തിലാണ് ഫോഗട്ട് ഇന്ത്യയെ പ്രതിനിധീകരിച്ചത്. നിശ്ചിത ശരീരഭാരത്തിൽ നിന്നും 50 ഗ്രാം ഉയർന്നാലും ഫോഗട്ടിന് ഫൈനലിൽ പങ്കെടുക്കാൻ സാധിക്കും. പക്ഷെ 100 ഗ്രാം അമിതഭാരമാണ് മത്സരത്തിന് മുമ്പായി ഫോഗട്ടിന് രേഖപ്പെടുത്തിയത്. ഇതെ തുടർന്ന് ഇന്ത്യൻ താരത്തെ ഒളിമ്പിക്സിൽ അയോഗ്യയാക്കിയത്.

റിപ്പോർട്ടുകൾ പ്രകാരം വിനേഷ് ഫോഗട്ടിന് മത്സരത്തിന് തലേദിവസം രേഖപ്പെടുത്തിയത് 52 കിലോയാണ്. നിശ്ചിത ഭാരത്തിൽ നിന്നും രണ്ട് കിലോ അധികം. ശരീരഭാരം ക്രമപ്പെടുത്തുന്നതിനായി ഫോഗട്ട് സൈക്ക്ളിംഗും സ്കിപ്പിങ്ങും അമിതമായി രാത്രിയിൽ ചെയ്തു. വെള്ളം പോലും കുടിക്കാതെയാണ് താരം ശരീരഭാരം 50 കിലോയിലേക്കെത്തിക്കാൻ ശ്രമിച്ചതെന്നാണ് സ്പോർ്ട്ട് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version