Olympics 2024: പാരീസ് മാമാങ്കത്തിന് കൊടിയിറക്കം; മെഡൽ നേട്ടത്തിൽ ചൈനയെ പിന്തള്ളി യുഎസ്

Olympics 2024 Closing Ceremony: 40 സ്വർണവും 44 വെള്ളിയും 42 വെങ്കലവുമായി 126 മെഡലുകളാണ് യുഎസ് പാരീസ് ഒളിമ്പിക്സിൽ സ്വന്തമാക്കിയത്. അതേസമയം 40 സ്വർണവും 27 വെള്ളിയും 24 വെങ്കലവുമായി 91 മെഡലുകളോടെ ചൈനയാണ് ഇത്തവണ രണ്ടാം സ്ഥാനത്തുള്ളത്. ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്.

Olympics 2024: പാരീസ് മാമാങ്കത്തിന് കൊടിയിറക്കം; മെഡൽ നേട്ടത്തിൽ ചൈനയെ പിന്തള്ളി യുഎസ്

Paris Olympics 2024 closing ceremony. (Image credits: PTI)

Published: 

12 Aug 2024 06:14 AM

പാരീസ്: പാരീസ് ആതിഥ്യം വഹിച്ച 33-ാം ഒളിമ്പിക്‌സിന് (Olympics 2024) സമാപനം. മെഡൽ നേട്ടത്തിൽ ചൈനയെ മറികടന്ന് യുഎസ് ഒന്നാമതെത്തി. യുഎസും ചൈനയും 40 വീതം സ്വർണ മെഡലുകളാണ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഒളിമ്പിക്സിൽ യുഎസിന്റെ ആകെ മെഡൽ നേട്ടം 126 ആണ്. ചൈനയെക്കാൾ 35 എണ്ണം കൂടുതലാണിത്. ആറ് മെഡലുകളോടെ ഇന്ത്യ പട്ടികയിൽ 71-ാം സ്ഥാനത്താണുള്ളത്. അവസാന മത്സര ഇനമായ വനിതാ ബാസ്‌കറ്റ്‌ബോളിന് മുൻപ് ചൈനയ്ക്ക് ഒരു സ്വർണ മെഡൽ പിന്നിലായിരുന്നു യുഎസ്.

40 സ്വർണം ചൈനയ്ക്കുണ്ടായിരുന്നപ്പോൾ യുഎസിന് 39 എണ്ണമാണ് ഉണ്ടായിരുന്നുള്ളത്. ബാസ്‌കറ്റ്‌ബോൾ ഫൈനലിൽ ഫ്രാൻസിനെ തകർത്തതോടെ യുഎസിന്റെ സ്വർണ നേട്ടവും ചൈനയ്ക്കൊപ്പമെത്തി. ഒളിമ്പിക്സിൽ തുടർച്ചയായ നാലാം തവണയാണ് അമേരിക്ക മെഡൽപട്ടികയിൽ ഒന്നാമതെത്തുന്നത്.

ALSO READ: പാരീസിലെ ദീപശിഖ ഇന്ന് അണയും…; സമാപനം ചരിത്രപ്രസിദ്ധമായ സ്റ്റെഡ് ദെ ഫ്രാൻസിൽ

40 സ്വർണവും 44 വെള്ളിയും 42 വെങ്കലവുമായി 126 മെഡലുകളാണ് യുഎസ് പാരീസ് ഒളിമ്പിക്സിൽ സ്വന്തമാക്കിയത്. അതേസമയം 40 സ്വർണവും 27 വെള്ളിയും 24 വെങ്കലവുമായി 91 മെഡലുകളോടെ ചൈനയാണ് ഇത്തവണ രണ്ടാം സ്ഥാനത്തുള്ളത്. ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം.

സ്‌നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എല്ലിഷ് തുടങ്ങിയവരുടെ പ്രകടനം സമാപനച്ചടങ്ങിനെ വ്യത്യസ്തമാക്കി. ഇന്ത്യൻ സമയം പുലർച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാൻസ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. സമാപന മാർച്ച് പാസ്റ്റിൽ ഹോക്കി താരം പി ആർ ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറുമാണ് ഇന്ത്യൻ പതാകയേന്തിയത്. സമാപനച്ചടങ്ങിനൊടുവിൽ പാരീസ് മേയർ ആൻ ഹിഡാൽഗോയിൽനിന്ന് ലോസ് ആഞ്ജലീസ് മേയർ കരൻ ബാസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങി. ഇനി നാലുകൊല്ലത്തിന് ശേഷം 2028-ൽ അമേരിക്കയിലെ ലോസ് ആഞ്ജലീസാണ് ഒളിമ്പിക്സിന് വേദിയൊരുങ്ങുക.

Related Stories
Tilak Varma : തീപ്പൊരി തിലക് ! മേഘാലയ ബൗളര്‍മാരെ പഞ്ഞിക്കിട്ട് അടിച്ചുകൂട്ടിയത് തകര്‍പ്പന്‍ സെഞ്ചുറി, കൂടെ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകളും
IPL Revenue : മീഡിയ റൈറ്റ്സ്, സ്പോൺസർഷിപ്പ്, ടിക്കറ്റ് അങ്ങനെ കോടികൾ വന്ന് മറിയുന്നു; ഈ കാണുന്നത് ഒന്നുമല്ല ഐപിഎൽ
IND vs AUS Test: ഇവനെ പടച്ചുവിട്ട കടവുൾക്ക് പത്തിൽ പത്ത്! പെർത്തിൽ ബുമ്രയ്ക്ക് ചരിത്രനേട്ടം
IPL Mega Auction 2025: ബൗളിം​ഗ് ആക്ഷനിൽ സംശയം; ഇന്ത്യൻ താരത്തെ വിലക്കിയേക്കും, റിപ്പോർട്ട്
IND vs AUS : അഞ്ച് വിക്കറ്റിട്ട് ബുംറ, ഒപ്പം നിന്ന് ഹർഷിത്; ഓസ്ട്രേലിയ 104 ന് പുറത്ത്
IPL Mega Auction 2025: യുഎസിന്റെ ഇന്ത്യൻ എഞ്ചിൻ സൗരഭ് നേത്രവൽക്കർ; താരലേലത്തിൽ നോട്ടമിടുന്നത് ഈ ടീമുകൾ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ
പന്ത് മുതൽ ആൻഡേഴ്സൺ വരെ; ലേലത്തിൽ ശ്രദ്ധിക്കേണ്ടവർ ഇവർ
പനീർ ധെെര്യമായി കഴിച്ചോളൂ... ലഭിക്കും ഈ ​ഗുണങ്ങൾ
പെർത്തിൽ ഓസ്ട്രേലിയക്ക് നാണക്കേടിന്റെ റെക്കോർഡ്