Paris Olympics 2024 : ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ വക എട്ടരക്കോടി രൂപയുടെ സംഭാവന
Paris Olympics 2024 BCCI : പാരിസ് ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ വക എട്ടരക്കോടി രൂപയുടെ സംഭാവന. ഈ തുക ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് കൈമാറുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് എട്ടരക്കോടി രൂപ സംഭാവന പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് തുക കൈമാറുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. താരങ്ങൾക്ക് ജയ് ഷാ ആശംസയും അറിയിച്ചു. ഈ മാസം 26 മുതലാണ് ഒളിമ്പിക്സ് ആരംഭിക്കുക.
‘പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്ന നമ്മുടെ അത്‌ലീറ്റുകളെ പിന്തുണയ്ക്കുന്നതിൽ ബിസിസിഐ അഭിമാനിക്കുന്നു. ഒളിമ്പിക്സ് സംഘത്തിനായി ഞങ്ങൾ എട്ടരക്കോടി രൂപ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് സംഭാവന നൽകുന്നു. എല്ലാ താരങ്ങൾക്കും ആശംസകൾ. ഇന്ത്യയെ അഭിമാന നേട്ടത്തിലേക്കുയർത്താൻ കഴിയട്ടെ.’- ജയ് ഷാ കുറിച്ചു.
I am proud to announce that the @BCCI will be supporting our incredible athletes representing #India at the 2024 Paris Olympics. We are providing INR 8.5 Crores to the IOA for the campaign.
To our entire contingent, we wish you the very best. Make India proud! Jai Hind! 🇮🇳…
— Jay Shah (@JayShah) July 21, 2024
ബിസിസിഐയുടെ സംഭാവന സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച ആയിട്ടുണ്ട്. കായികമായി അത്ര ബുദ്ധിമുട്ടില്ലാത്ത മത്സരമാണ് ക്രിക്കറ്റ് എന്ന മട്ടിൽ ഇന്ത്യൻ ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ നടത്തിയ പരാമർശം നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒടുവിൽ മറ്റ് അത്‌ലീറ്റുകളെ സഹായിക്കാൻ ക്രിക്കറ്റ് ബോർഡ് വേണ്ടിവന്നു എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.
Also Read : Paris Olympics 2024 : ഒളിമ്പിക്സിനായി പറക്കുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയായി; പൂർണമായ മത്സരക്രമം ഇങ്ങനെ
പാരിസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങളുടെ അന്തിമ പട്ടികയായിരുന്നു. ആകെ 117 താരങ്ങളാണ് വിവിധ മത്സരയിനങ്ങളിലായി പങ്കെടുക്കുന്നത്. 25ന് അമ്പെയ്ത്ത് മത്സരത്തിലൂടെയാണ് ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങുക. 27നാണ് ആദ്യ മെഡൽ ഇവൻ്റ്. 10 മീറ്റർ എയർ റൈഫിളാണ് അന്ന് നടക്കുന്ന മത്സരം.
35 വിവിധ വേദികളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. ടെന്നീസ് ഗ്രാൻഡ് സ്ലാം ടൂർൺമെൻ്റിന് വേദിയാകുന്ന റോളണ്ട് ഗാരോസ് ഉൾപ്പെടെ നിരവിധി ഇടങ്ങിളിൽ വെച്ചാണ് ഒളിമ്പിക്സ് പാരീസ് സംഘടിപ്പിക്കുന്നത്. 32 കായിക ഇനങ്ങളിൽ 300 മത്സരയിനങ്ങളാണ് പാരീസ് ഒളിമ്പിക്സനുള്ളത്. ഇതിനായി 10,500 ഓളം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.
ജൂലൈ 26-ാം തീയതിയാണ് പാരിസ് ഒളിമ്പിക്സിന് ഔദ്യോഗികമായി കൊടിയേറുന്നത്. എന്നാൽ ഫുട്ബോൾ, റഗ്ബി പോലെയുള്ള മത്സരങ്ങൾ ജൂലൈ 24-ാം തീയതി മുതൽ ആരംഭിക്കും. ഇന്ത്യൻ പ്രാദേശിക സമയവുമായി പാരിസിലെ സമയം മൂന്നര മണിക്കൂർ പിന്നിലാണ്. അതിനാൽ ഇന്ത്യ പ്രാദേശിക സമയം രാവിലെ 6.30 മുതൽ കായിക മത്സരങ്ങൾക്ക് തുടക്കമാകും.
വയകോം 18 മീഡിയ നെറ്റ്വർക്കാണ് ഒളിമ്പിക്സിൻ്റെ ഇന്ത്യയിലെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ൻ്റെ സ്പോർട്സ് 18 ചാനലിലൂടെയാണ് ടെലിവിഷൻ സംപ്രേഷണം. നെറ്റ്വർക്ക് 18ൻ്റെ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ ആപ്ലിക്കേഷനിലൂടെയാണ് ഒളിമ്പിക്സ് മത്സരങ്ങൾ ലൈവായി കാണാൻ സാധിക്കും. സംപ്രേഷണം പൂർണമായും സൗജന്യമായിരിക്കും.