Olympics 2024: ഒളിമ്പിക്‌സിൽ വെല്ലുവിളിയുയർത്തി കോവിഡ്; ബ്രിട്ടീഷ് നീന്തൽ താരത്തിന് രോഗം സ്ഥിരീകരിച്ചു
Covid In Olympics 2024: 100 മീറ്റർ ബ്രെസ്റ്റ്‌സ്‌ട്രോക്കിൽ ഫൈനൽ നടക്കാനിരിക്കേ, ഞായറാഴ്ചയാണ് പീറ്റിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടുതുടങ്ങിയത്. തിങ്കളാഴ്ച ഫൈനലിനിറങ്ങി വെള്ളി മെഡൽ നേട്ടം കൈവരിക്കുകയും ചെയ്തു.

Adam Peaty.
പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ (Olympics 2024) വെല്ലുവിളിയുയർത്തി കോവിഡ് (covid) ബാധ. ബ്രിട്ടീഷ് നീന്തൽ താരം ആദം പീറ്റിക്കാണ് കോവിഡ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നത്. നീന്തൽ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ കണ്ടെത്തിയത്. മത്സരിക്കുന്ന സമയത്തുതന്നെ പീറ്റിക്ക് ശാരീരികാസ്വസ്ഥതകൾ കണ്ടെത്തിയിരുന്നു.
100 മീറ്റർ ബ്രെസ്റ്റ്‌സ്‌ട്രോക്കിൽ ഫൈനൽ നടക്കാനിരിക്കേ, ഞായറാഴ്ചയാണ് പീറ്റിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടുതുടങ്ങിയത്. തിങ്കളാഴ്ച ഫൈനലിനിറങ്ങി വെള്ളി മെഡൽ നേട്ടം കൈവരിക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യാവസ്ഥ മോശമായതോടെയാണ് കോവിഡ് പരിശോധന നടത്തിയത്. നീന്തലിൽ റിലേ വിഭാഗത്തിലും ഇരുപത്തൊൻപതുകാരനായ താരത്തിന് മത്സരമുണ്ട്.
ALSO READ: കാർഡ്ബോർഡിൻ്റെ കട്ടിൽ മോശം, എസി ഇല്ല; ഒളിമ്പിക്സ് വില്ലേജ് പോരെന്ന് അത്‌ലീറ്റുകൾ: വിഡിയോ കാണാം
നൂറുമീറ്ററിൽ രണ്ടുതവണ ചാമ്പ്യനായ പീറ്റി, ഞായറാഴ്ച നടന്ന ഫൈനലിൽ ഇറ്റലിയുടെ നിക്കോളോ മാർട്ടിനെൻഗിയോട് 0.02 സെക്കൻഡ് വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്.
അതിനിടെ പാരിസ് ഒളിമ്പിക്സ് വില്ലേജിലെ സൗകര്യങ്ങളെപ്പറ്റി പരാതിയുയർന്നിരുന്നു. കാർഡ്ബോർഡ് കട്ടിലിൽ ഉറക്കം ശരിയാവാത്തതും എസി ഇല്ലാത്തതുമൊക്കെ അത്‌ലീറ്റുകൾ സോഷ്യൽ മീഡീയയിലൂടെ പങ്കുവെക്കുന്ന വിഡിയോകളിൽ ചൂണ്ടിക്കാണിക്കുന്നു. കാർഡ്ബോർഡ് കട്ടിലിന് തീരെ വീതിയില്ലെന്നതാണ് അത്‌ലീറ്റുകളുടെ പ്രധാന പരാതി.
എല്ലാ അത്‌ലറ്റുകളുടെയും അളവുകളെടുത്ത് അവരുടെ അളവിനനുസരിച്ചാണ് തയ്യാറാക്കുന്നതെങ്കിലും കട്ടിലുകൾക്ക് തീരെ വലിപ്പം പോരെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. ഒപ്പം, കട്ടിലുകൾക്ക് മൃദുത്വമില്ലെന്നും നന്നായി ഉറങ്ങാൻ കഴിയുന്നില്ലെന്നും താരങ്ങൾ പറയുന്നു. 100 ശതമാനം റീസൈക്കിൾ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന കട്ടിലാണെന്നും പ്രകൃതിയെ സംരക്ഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്നും അധികൃതർ പറയുന്നു.