5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pakistan Cricket: പാക് ക്രിക്കറ്റ് ടീം ലോകത്തെ കരുത്തുറ്റതെന്ന് പാകിസ്ഥാനിലെ പുസ്തകത്തില്‍? ‘മയത്തില്‍ തള്ളാന്‍’ സോഷ്യല്‍ മീഡിയ

Pakistan Cricket Troll: ബോർഡിന്റെ രൂപീകരണത്തെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം, പാകിസ്ഥാൻ ക്രിക്കറ്റ് ടീം നിലവിൽ ലോകത്തിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണെന്ന് വീഡിയോയില്‍ കാണിക്കുന്ന ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിനെ പരിഹസിച്ചും, വിമര്‍ശിച്ചും നിരവധി കമന്റുകളെത്തി

Pakistan Cricket: പാക് ക്രിക്കറ്റ് ടീം ലോകത്തെ കരുത്തുറ്റതെന്ന് പാകിസ്ഥാനിലെ പുസ്തകത്തില്‍? ‘മയത്തില്‍ തള്ളാന്‍’ സോഷ്യല്‍ മീഡിയ
പുസ്തകത്തിലെ ദൃശ്യം, പാക് ടീം Image Credit source: Social Media, PTI
jayadevan-am
Jayadevan AM | Published: 26 Feb 2025 21:13 PM

സ്വന്തം നാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ആദ്യം പുറത്തായതിന്റെ നാണക്കേടിലാണ് പാകിസ്ഥാന്‍. ദയനീയമായിരുന്നു പാകിസ്ഥാന്റെ പ്രകടനം. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റു. രണ്ടാമത്തേതില്‍ ഇന്ത്യയോടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നാളെ ബംഗ്ലാദേശിനെ നേരിടും. ടൂര്‍ണമെന്റില്‍ നിന്ന് ഇതിനകം പുറത്തായ രണ്ട് ടീമുകള്‍ക്കും നാണക്കേട് മറയ്ക്കുന്നതിനുള്ള അവസരമാണ് നാളത്തെ മത്സരം. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും പാകിസ്ഥാനിലെ ഒരു പാഠപുസ്തകത്തില്‍ പാക് ക്രിക്കറ്റ് ടീമിനെ ലോകത്തെ ഏറ്റവും ശക്തമായ ടീമുകളിലൊന്ന് എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പന്ത്രണ്ടാം ക്ലാസിലെ ഒരു പാഠപുസ്തകത്തിൽ നിന്നെന്ന് കരുതുന്ന ഭാഗമാണ് പാക് സ്വദേശിയായ ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പാകിസ്ഥാന്‍ അഭിമുഖീകരിച്ച തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ഈ പാഠപുസ്തകവും വൈറലായി.

ബോർഡിന്റെ രൂപീകരണത്തെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം, പാകിസ്ഥാൻ ക്രിക്കറ്റ് ടീം നിലവിൽ ലോകത്തിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണെന്ന് വീഡിയോയില്‍ കാണിക്കുന്ന ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിനെ പരിഹസിച്ചും, വിമര്‍ശിച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ‘മയത്തില്‍ തള്ളാ’നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പൊതു അഭിപ്രായം.

 

View this post on Instagram

 

A post shared by Aliyan _Creates (@wandrerrrrr)

പാകിസ്ഥാന്റെ പ്രകടനം

ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ 60 റണ്‍സിനാണ് പാകിസ്ഥാന്‍ തോറ്റത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുത്തു. പാകിസ്ഥാന്‍ 47.2 ഓവറില്‍ 260 റണ്‍സിന് പുറത്തായി. ആറു വിക്കറ്റിനാണ് ഇന്ത്യയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായി. ഇന്ത്യ 42.3 ഓവറില്‍ നാലു വിക്കറ്റിന് 244 റണ്‍സിന് പുറത്തായി. ടൂര്‍ണമെന്റിലെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ രൂക്ഷവിമര്‍ശനങ്ങളാണ് മുന്‍താരങ്ങളടക്കം ഉയര്‍ത്തുന്നത്.

Read Also : Pakistan Cricket: ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായത് മാത്രമല്ല പ്രശ്‌നം, പാകിസ്ഥാനെ കാത്തിരിക്കുന്നത് വെല്ലുവിളികളുടെ ദിനങ്ങള്‍

ബാബര്‍ അസമിനെ ഫ്രോഡെന്ന് വിളിച്ചായിരുന്നു ഷോയബ് അക്തര്‍ അരിശം തീര്‍ത്തത്. ബാബറിനെയല്ല, വിരാട് കോഹ്ലിയെയാണ് രാജാവെന്ന് വിളിക്കേണ്ടതെന്ന് മുഹമ്മദ് ഹഫീസ് പറഞ്ഞു. ദയനീയ പ്രകടനത്തെ തുടര്‍ന്ന് പുരുഷ ടീമിന് സ്‌പോണ്‍സര്‍മാരെയടക്കം ആകര്‍ഷിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് വെല്ലുവിളി നേരിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.