Champions Trophy: ട്വിസ്റ്റോട് ട്വിസ്റ്റ്! ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്താൻ പിന്മാറുന്നു, റിപ്പോർട്ട് | Pakistan may withdraw from Champions Trophy 2025, might not play India in future ICC, ACC events, Report Malayalam news - Malayalam Tv9

Champions Trophy: ട്വിസ്റ്റോട് ട്വിസ്റ്റ്! ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്താൻ പിന്മാറുന്നു, റിപ്പോർട്ട്

Published: 

11 Nov 2024 22:09 PM

Pakistan: 1996 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഒരു ഐസിസി ടൂര്‍ണമെന്റിന് പാകിസ്താൻ വേദിയാകുന്നത്. 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാകും ചാമ്പ്യന്‍സ് ട്രോഫി മത്സരം നടക്കുക.

1 / 52025-ലെ

2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെന്റിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെ, ആതിഥേയത്വം വഹിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്ന റിപ്പോർട്ടിന്മേലാണ് പിസിബിയുടെ പുതിയ നീക്കം. (Image Credits: Getty Image)

2 / 5

രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര, ഉഭയകക്ഷി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ ഐസിസി- എസിസി ഇവൻ്റുകളിൽ ഇന്ത്യക്കെതിരെ മത്സരിക്കാനിറങ്ങരുതെന്ന് പാകിസ്താൻ സർക്കാർ പിസിബിയോട് നിർദ്ദേശിച്ചേക്കുമെന്നാണ് വിവരം. (Image Credit: Social Media)

3 / 5

അതേസമയം ചാമ്പ്യൻസ് ട്രോഫി നടത്തിപ്പുമായി ബന്ധപ്പെട്ട് ഐസിസിയോട് പാക് ക്രിക്കറ്റ് ബോർഡ് വ്യക്തത തേടിയേക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ടൂർണമെന്റിനായി ഇന്ത്യ പാകിസ്താനിലേക്ക് വരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഹൈബ്രിഡ് മോ‍ഡലിനെ കുറിച്ച് ഐസിസി പാകിസ്താനുമായി ചർച്ച നടത്തിയിട്ടില്ലെന്നാണ് സൂചന. (Image Credit: Social Media)

4 / 5

പാകിസ്താനിലേക്ക് ചാമ്പ്യൻസ് ട്രോഫിക്കായി ബിസിസിഐ ടീമിനെ അയക്കില്ലെന്ന കാര്യം ഐസിസി ആണ് പിസിബിയെ അറിയിച്ചത്. ലോക ​ഗവേണിം​ഗ് ബോഡിയെ വിവരം ധരിപ്പിച്ച ശേഷമാണ് പാകിസ്താനെ അറിയിച്ചത്. (Image Credit: PTI)

5 / 5

അതേസമയം ഹൈബ്രിഡ് മോഡലിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്ന് പിസിബി വൃത്തങ്ങളെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു . ഏഷ്യാകപ്പ് ഹൈബ്രിഡ് മോഡലിൽ പാകിസ്താനിലും ശ്രീലങ്കയിലുമായാണ് നടത്തിയത്. അന്ന് ഇന്ത്യയുടെ മത്സരങ്ങൾക്ക് വേ​ദിയായത് ശ്രീലങ്കയായിരുന്നു. (Image Credit: Social Media)

Related Stories
Tilak Varma : തീപ്പൊരി തിലക് ! മേഘാലയ ബൗളര്‍മാരെ പഞ്ഞിക്കിട്ട് അടിച്ചുകൂട്ടിയത് തകര്‍പ്പന്‍ സെഞ്ചുറി, കൂടെ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകളും
IPL Revenue : മീഡിയ റൈറ്റ്സ്, സ്പോൺസർഷിപ്പ്, ടിക്കറ്റ് അങ്ങനെ കോടികൾ വന്ന് മറിയുന്നു; ഈ കാണുന്നത് ഒന്നുമല്ല ഐപിഎൽ
IND vs AUS Test: ഇവനെ പടച്ചുവിട്ട കടവുൾക്ക് പത്തിൽ പത്ത്! പെർത്തിൽ ബുമ്രയ്ക്ക് ചരിത്രനേട്ടം
IPL Mega Auction 2025: ബൗളിം​ഗ് ആക്ഷനിൽ സംശയം; ഇന്ത്യൻ താരത്തെ വിലക്കിയേക്കും, റിപ്പോർട്ട്
IND vs AUS : അഞ്ച് വിക്കറ്റിട്ട് ബുംറ, ഒപ്പം നിന്ന് ഹർഷിത്; ഓസ്ട്രേലിയ 104 ന് പുറത്ത്
IPL Mega Auction 2025: യുഎസിന്റെ ഇന്ത്യൻ എഞ്ചിൻ സൗരഭ് നേത്രവൽക്കർ; താരലേലത്തിൽ നോട്ടമിടുന്നത് ഈ ടീമുകൾ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ
പന്ത് മുതൽ ആൻഡേഴ്സൺ വരെ; ലേലത്തിൽ ശ്രദ്ധിക്കേണ്ടവർ ഇവർ
പനീർ ധെെര്യമായി കഴിച്ചോളൂ... ലഭിക്കും ഈ ​ഗുണങ്ങൾ
പെർത്തിൽ ഓസ്ട്രേലിയക്ക് നാണക്കേടിന്റെ റെക്കോർഡ്