Pakistan Cricket Team: വെറുതെയല്ല പൊട്ടിയത് ! പാക് ടീം സഞ്ചരിച്ചത് 13,200 കി.മീ, ന്യൂസിലന്‍ഡ് പൂജ്യം കിലോമീറ്ററും! തല മാറിയിട്ടും പാകിസ്ഥാന്‍ തോല്‍ക്കുന്നതിന് പിന്നില്‍
Pakistan cricket team continues poor performance: ന്യൂസിലന്‍ഡിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ രണ്ടിലും തോല്‍വി വഴങ്ങിയിരിക്കുകയാണ് പാകിസ്ഥാന്‍. ആദ്യ മത്സരത്തില്‍ 9 വിക്കറ്റിന് തോറ്റു. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് തോറ്റു. ഇതിന് പിന്നാലെ പാകിസ്ഥാനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം നിറയുകയാണ്

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ വിജയം പലര്‍ക്കും അത്ര പിടിച്ചിട്ടില്ല. മറ്റ് പല ടീമുകളും വന്‍ ദൂരം സഞ്ചരിക്കേണ്ടി വന്നെന്നും, ഇന്ത്യയ്ക്ക് ദുബായില്‍ മാത്രമാണ് കളിക്കേണ്ടി വന്നതെന്നുമായിരുന്നു ചില മുന്‍താരങ്ങളുടെയടക്കം വാദം. നിലവില്‍ കളിക്കുന്ന താരങ്ങളടക്കം ഈ വിമര്‍ശനമുന്നയിച്ചു. ദുബായിലെ സാഹചര്യം ഇന്ത്യയ്ക്ക് നന്നായി മനസിലാക്കാന്‍ സാധിച്ചെന്നും, അതുകൊണ്ടാണ് വിജയിക്കാനായതെന്നുമായിരുന്നു മറ്റ് ടീമുകളുടെ ആരാധകരടക്കം സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചത്. ആരോപണം ഉന്നയിച്ചവരില്‍ പലരും പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇപ്പോഴിതാ, ആ വിമര്‍ശനം പാകിസ്ഥാന് ബൂമറാങ് പോലെ തിരിച്ചടിയായിരിക്കുകയാണ്.
ന്യൂസിലന്‍ഡിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ രണ്ടിലും നാണംകെട്ട തോല്‍വി വഴങ്ങിയിരിക്കുകയാണ് പാകിസ്ഥാന്‍. ഇതിന് പിന്നാലെ പാകിസ്ഥാനെ എയറില്‍ കയറ്റാന്‍ അവരുടെ തന്നെ വിമര്‍ശനം ‘ട്രോളാ’യി ഉപയോഗിക്കുകയാണ് സോഷ്യല്‍ മീഡിയ.




Oh come on people of Pakistan 😜
Pakistani Travelled 8,000 to 8,200 miles (12,875 to 13,200 kilometers)
And there is no Home Advantage to win the Match . So blame Black caps not Pakistan 😜🤣.#NZvsPAK #PAKvNZ #PakistanCricket #Pakistan https://t.co/wCl3sxEFSv pic.twitter.com/Ybp5r1UqCl— FTino (@FernadoTin10172) March 18, 2025
പാകിസ്ഥാന് 13,200-ഓളം കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വന്നെന്നും, ന്യൂസിലന്‍ഡിന് യാത്ര ചെയ്യേണ്ടി വന്നില്ലെന്നും, അതുകൊണ്ട് മാത്രമാണ് പാക് ടീം തോറ്റതെന്നുമാണ് പരിഹാസം. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് ട്രോളുകള്‍ നിറയുകയാണ്.
തല മാറിയിട്ടും രക്ഷയില്ല
ടി20 ലോകകപ്പിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പാക് ടീമില്‍ വന്‍ അഴിച്ചുപണിയാണ് നടത്തിയത്. സല്‍മാന്‍ അലി അഘയെ ക്യാപ്റ്റനാക്കി. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ അടക്കമുള്ള താരങ്ങളെ ഒഴിവാക്കി. മുഖം മിനുക്കി ന്യൂസിലന്‍ഡ് പര്യടനത്തിന് പുറപ്പെട്ട പാകിസ്ഥാന് അവിടെയും കാര്യങ്ങള്‍ ശുഭകരമായിരുന്നില്ല.
ആദ്യ മത്സരത്തില്‍ 9 വിക്കറ്റിന് തോറ്റു. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ വെറും 91 റണ്‍സിനാണ് തോറ്റത്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് തോറ്റു. മൂന്നാം മത്സരം 21ന് നടക്കും. പാകിസ്ഥാന്റെ പരിതാപകരമായ പ്രകടനത്തില്‍ സ്വന്തം ആരാധകരും അസ്വസ്ഥരാണ്. ന്യൂസിലന്‍ഡിന്റെ ബി ടീമിനോടാണ് പാകിസ്ഥാന്‍ തോല്‍ക്കുന്നതെന്ന തരത്തില്‍ വിമര്‍ശനം വ്യാപകമാണ്.