India vs England: ഇം​ഗ്ലണ്ടിനെതിരായ പരമ്പര ജസപ്രീത് ബുമ്ര കളിക്കില്ല, ശ്രേയസ് അയ്യർ മടങ്ങിയെത്തും! കിടിലൻ മാറ്റങ്ങളുമായി സെലക്ടർമാർ

Jasprit Bumrah England Series: ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ തിളങ്ങിയ കെ എൽ രാഹുൽ വിക്കറ്റ് കീപ്പറാകും. ടി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉണ്ടാകും എന്ന് തന്നെയാണ് വിവരം.

India vs England: ഇം​ഗ്ലണ്ടിനെതിരായ പരമ്പര ജസപ്രീത് ബുമ്ര കളിക്കില്ല, ശ്രേയസ് അയ്യർ മടങ്ങിയെത്തും! കിടിലൻ മാറ്റങ്ങളുമായി സെലക്ടർമാർ

Jasprit Bumrah

Updated On: 

06 Jan 2025 14:58 PM

മുംബൈ: ഹെെബ്രിഡ് മോഡലിൽ പാകിസ്താനും യുഎഇയും വേദിയാകുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടി ഇം​ഗ്ലണ്ടിനെതിരെയുള്ള പരമ്പരകളിൽ പേസർ ജസ്പ്രീത് ബുമ്ര കളിക്കില്ല. ജനുവരി 22 മുതൽ സ്വന്തം മണ്ണിൽ ഇം​ഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ഏകദിന, ടി20 പരമ്പരകളിൽ പേസർ ജസ്പ്രീത് ബുമ്ര കളിക്കില്ല. ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിൽ നടുവേദന അനുഭവപ്പെട്ട ബുമ്ര സ്കാനിം​ഗിന് ഉൾപ്പെടെ വിധേയമായിരുന്നു. ഇതേതുടർന്ന് താരത്തിന് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സെലക്ടർമാർ വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ബുമ്രയായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബോർഡർ ​ഗവാസ്കർ ട്രോഫിയുടെ ഭാ​ഗമായ സീനിയർ താരങ്ങൾക്ക് ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബോർഡർ ട്രോഫിയിൽ മങ്ങിയ ഫോം കാഴ്ചവച്ച വിരാട് കോലിയോടും രോഹിത് ശർമ്മയോടും ഏകദിന പരമ്പരയിൽ കളിക്കാൻ ബിസിസിഐ വൃത്തങ്ങൾ ആവശ്യപ്പെട്ടതായാണ് വിവരം. ഇരുവരെയും കൂടാതെ ശ്രേയസ് അയ്യരും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളിക്കും. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഫോം വീണ്ടെടുക്കാൻ ഇരുവർക്കും ലഭിക്കുന്ന അവസാന അവസരമാകും ഇത്.

ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ തിളങ്ങിയ കെ എൽ രാഹുൽ വിക്കറ്റ് കീപ്പറാകും. ടി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉണ്ടാകും എന്ന് തന്നെയാണ് വിവരം. പരിക്ക് മാറി കളിക്കളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്ന പേസർ മുഹമ്മദ് ഷമിയെയും ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിലേക്ക് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. പരിക്കിൽ നിന്ന് മുക്തനായി മുഷ്താഖ് അലിയിലും രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കായികക്ഷമത വീണ്ടെടുക്കാത്തതിനെ തുടർന്ന് ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ നിന്ന് സെലക്ടർമാർ തഴഞ്ഞിരുന്നു.

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര

ആദ്യ ടി20: ജനുവരി 22, കൊൽക്കത്ത (ഈഡൻ ഗാർഡൻസ്)

രണ്ടാം ടി20:ജനുവരി 25, ചെന്നൈ (എംഎ ചിദംബരം സ്റ്റേഡിയം)

മൂന്നാം ടി20:ജനുവരി 28, രാജ്‌കോട്ട് (സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം)

നാലാം ടി20: ജനുവരി 31, പൂനെ (മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം)

അഞ്ചാം ടി20: ഫെബ്രുവരി 2, മുംബൈ (വാങ്കഡെ സ്റ്റേഡിയം)

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പര

ആദ്യ ഏകദിനം: ഫെബ്രുവരി 6, നാഗ്പൂർ (വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം)

രണ്ടാം ഏകദിനം: ഫെബ്രുവരി 9, കട്ടക്ക് (ബരാബതി സ്റ്റേഡിയം)

മൂന്നാം ഏകദിനം: ഫെബ്രുവരി 12, അഹമ്മദാബാദ് (നരേന്ദ്ര മോദി സ്റ്റേഡിയം)

ഈ മാസം 12ന് മുമ്പ് ചാമ്പ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ഐസിസി നിർദ്ദേശം. ഇം​ഗ്ലണ്ട് പരമ്പരയ്ക്കും ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ സെലക്ടർമാർ ഒരുമിച്ച് പ്രഖ്യാപിക്കുമെന്നും വിവരമുണ്ട്.

Related Stories
Martin Guptill: 2019 ലോകകപ്പിൽ ഇന്ത്യൻ കിരീടത്തിൻ്റെ വഴിമുടക്കിയ റണ്ണൗട്ട്; മാർട്ടിൻ ഗപ്റ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
India vs Australia : ‘വിരാട് കോലി എൻ്റെ ആരാധനാപാത്രം; കുടുംബവും അദ്ദേഹത്തെ സ്നേഹിക്കുന്നു’; പ്രതികരിച്ച് സാം കോൺസ്റ്റാസ്
Vijay Hazare Trophy: വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് ഘട്ടം നാളെ മുതൽ; കേരള താരങ്ങൾക്ക് വീട്ടിലിരുന്ന് മത്സരം കാണാം
ICC Champions Trophy : ചാമ്പ്യന്‍സ് ട്രോഫി പടിവാതില്‍ക്കല്‍; പാകിസ്ഥാനില്‍ സ്റ്റേഡിയം നിര്‍മ്മാണം പാതിവഴിയില്‍ ! ഐസിസി കലിപ്പില്‍
India Vs England : രോഹിതും കോഹ്ലിയും ഇംഗ്ലണ്ട് പര്യടനത്തിലും കളിച്ചേക്കും, ഗംഭീര്‍ തുടരും; സൂചനകള്‍ ഇങ്ങനെ
Champions Trophy 2025 : ‘താലിബാൻ സ്ത്രീകളെ അടിച്ചമർത്തുന്നു’; അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കണമെന്ന് രാഷ്ട്രീയ നേതാക്കൾ
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ