Olympics Football Match : അർജൻ്റീന – മൊറോക്കോ മത്സരത്തിൽ നാടകീയത; ഗ്രൗണ്ട് കയ്യേറി ആരാധകർ : വിഡിയോ
Olympics Football Match Argentina Morocco Controversy : ഒളിമ്പിക്സിലെ അർജൻ്റീന - മൊറോക്കോ മത്സരത്തിൽ ഗ്രൗണ്ട് കയ്യേറി ആരാധകർ. ഇഞ്ചുറി ടൈമിൽ ഗോളടിച്ച് അർജൻ്റീന കളി സമനിലയാക്കിയതോടെ മൊറോക്കൻ ആരാധകരാണ് ഗ്രൗണ്ട് കയ്യേറിയത്. തുടർന്ന് മത്സരം നിർത്തിവച്ചു.
പാരിസ് ഒളിമ്പിക്സിൽ ആദ്യം തന്നെ കല്ലുകടി. ഒളിമ്പിക്സിലെ (Olympics 2024) ആദ്യ മത്സര ഇനമായിരുന്ന അർജൻ്റീന – മൊറോക്കോ ഫുട്ബോൾ മത്സരം വിവാദത്തിലായി. ഇഞ്ചുറി ടൈമിൽ ഗോളടിച്ച് അർജൻ്റീന കളി സമനില ആക്കിയതോടെ മൊറോക്കൻ കാണികൾ ഗ്രൗണ്ട് കയ്യേറിയത് സംഘാടനപ്പിഴവാണെന്ന ആരോപണമുയരുന്നുണ്ട്. ഈ ഗോൾ വാർ പരിശോധനയിൽ പിൻവലിച്ച് കാണികളെ ഒഴിപ്പിച്ച് മൂന്ന് മിനിട്ട് കളി നടത്തിയെങ്കിലും അർജൻ്റീനയ്ക്ക് ഗോൾ കണ്ടെത്താനായില്ല. ഇതോടെ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകള്ള് വിജയിക്കുകയായിരുന്നു.
രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈം 16 മിനിട്ടോളം നീണ്ടതായിരുന്നു ആദ്യ വിവാദം. ഇഞ്ചുറി ടൈം ആരംഭിക്കുമ്പോൾ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു. അവസാന മിനിട്ടിൽ ഒരു ഗോൾ തിരിച്ചടിച്ച് അർജൻ്റീന കളി സമനിലയാക്കി. എന്നാൽ, തീരുമാനത്തിൽ പ്രതിഷേധിച്ച് മൊറോക്കൻ കാണികൾ ഗ്രൗണ്ട് കയ്യേറി. ഗ്രൗണ്ടിലേക്കും അർജൻ്റീന കളിക്കാരുടെ നേർക്കും ആരാധകർ പലതും വലിച്ചെറിഞ്ഞു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ കാണികളെ ഗ്രൗണ്ടിൽ നിന്ന് ഒഴിപ്പിച്ചു. ശേഷം രണ്ടര മണിക്കൂർ നീണ്ട ഇടവേളക്ക് ശേഷം നടത്തിയ വാർ പരിശോധനയിൽ ഈ ഗോൾ പിൻവലിച്ചു. പിന്നീട് മൂന്ന് മിനിട്ട് വീണ്ടും മത്സരം നടത്തുകയായിരുന്നു.
Argentina’s 90’+16th minute equaliser against Morocco was disallowed for offside 2 hours after the game ended.
Justice done but why did it took 2 hours. One of the most embarrassing moments in football ever…pic.twitter.com/w4jFIFA7E9
— Troll Football Media (@Troll__Footbal) July 24, 2024
സൂഫിയാൻ റഹിമിയുടെ ഇരട്ടഗോളുകളാണ് മൊറോക്കോയ്ക്ക് ലോകചാമ്പ്യന്മാർക്കെതിരെ ജയം സമ്മാനിചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ആദ്യ ഗോൾ കണ്ടെത്തിയ താരം 51ആം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഗോൾ വേട്ട ഇരട്ടിയാക്കി. 68ആം മിനിറ്റിൽ അർജന്റീനയ്ക്കായി ജ്യൂലിയാനോ സിമിയോണി ഒരു ഗോൾ മടക്കി. പിന്നീട് ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷങ്ങളിലായിരുന്നു പിൻവലിച്ച ഗോൾ. ക്രിസ്ത്യൻ മെദീന നേടിയ ഈ ഗോൾ പിന്നീട് ഓഫ് സൈഡ് ആണെന്ന് വിധിക്കുകയായിരുന്നു.
അതേസമയം, ഗോൾ പിൻവലിക്കാനുള്ള റഫറിയുടെ തീരുമാനത്തിനെതിരെ സൂപ്പർ താരം ലയണൽ മെസി പരോക്ഷമായി രംഗത്തുവന്നു. ഇൻസോലിറ്റോ അഥവാ അസാധാരണം എന്നാണ് അദ്ദേഹം തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സർക്കസ് എന്നാണ് ടീം പരിശീലകൻ ഹാവിയെ മഷറാനോ ഈ തീരുമാനത്തോട് പ്രതികരിച്ചത്. തോൽവിയോടെ അർജൻ്റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമായി.
#ARGMAR Major #Scandal at #Paris2024
In the #Argentina vs #Morocco match, an inexplicable 15-minute stoppage time led to an Argentinian goal. Moroccan fans feel cheated sparking Chaos. Accusations of #corruption arise, damaging #football‘s reputation at #OlympicGames #Olympics pic.twitter.com/KrazIcf2IN
— Fanatico Football (@fanatico_japan) July 24, 2024
നിലവിലെ ലോക ചാമ്പ്യന്മാരാണ് അർജൻ്റീന. കോപ്പ അമേരിക്ക തുടരെ രണ്ട് നേടാനും അർജൻ്റീനയ്ക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ടീം ഒളിമ്പിക്സിനെത്തിയത്. കഴിഞ്ഞ ഒളിമ്പിക്സിൽ അർജൻ്റീന ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.