5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Olympics 2024: ഒന്നര ലക്ഷം രൂപയുടെ ഫോണ്‍ മുതല്‍ കോണ്ടം വരെ; പാരീസ് ഒളിമ്പിക്‌സിനെത്തിയ താരങ്ങള്‍ക്ക് നല്‍കിയ വെല്‍ക്കം കിറ്റിലുള്ളത് ഇവയാണ്‌

Paris Olympics Welcome Kit: ആ വെല്‍ക്കം കിറ്റില്‍ എന്താണുള്ളതെന്ന് വെളിപ്പെടുത്തികൊണ്ടുള്ള ഒരു വീഡിയോ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ അത് സമ്മാനിച്ച സ്‌പോണ്‍സര്‍മാര്‍ക്കുള്ള നന്ദിയും വീഡിയോയിലൂടെ രേഖപ്പെടുത്തുന്നുണ്ട്.

Olympics 2024: ഒന്നര ലക്ഷം രൂപയുടെ ഫോണ്‍ മുതല്‍ കോണ്ടം വരെ; പാരീസ് ഒളിമ്പിക്‌സിനെത്തിയ താരങ്ങള്‍ക്ക് നല്‍കിയ വെല്‍ക്കം കിറ്റിലുള്ളത് ഇവയാണ്‌
Image TV9 Bharatvarsh
shiji-mk
Shiji M K | Updated On: 27 Jul 2024 17:42 PM

സെന്‍ നദിക്കരയില്‍ വിസ്മയ കാഴ്ചകളൊരുക്കി കൊണ്ടാണ് പാരിസ് ഒളിമ്പിക്‌സ് ആരംഭിച്ചത്. ഒരു നൂറ്റാണ്ടിന് ശേഷമാണ് പാരിസിലേക്ക് ഒളിമ്പിക്‌സെത്തിയത്. അതിന്റെ എല്ലാ ആരവങ്ങളും അവിടെയുണ്ട്. പാരിസിന്റെ ആതിഥ്യമര്യാദ എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയ എല്ലാ താരങ്ങളേയും വ്യത്യസ്തമായൊരു വെല്‍ക്കം കിറ്റ് നല്‍കിയാണ് സ്വാഗതം ചെയ്തത്.

ആ വെല്‍ക്കം കിറ്റില്‍ എന്താണുള്ളതെന്ന് വെളിപ്പെടുത്തികൊണ്ടുള്ള ഒരു വീഡിയോ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ അത് സമ്മാനിച്ച സ്‌പോണ്‍സര്‍മാര്‍ക്കുള്ള നന്ദിയും വീഡിയോയിലൂടെ രേഖപ്പെടുത്തുന്നുണ്ട്.

Also Read: Olympics 2024 : ‘നിലവാരമില്ലാത്ത തുണിയും മോശം ഡിസൈനും’; ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ അണിഞ്ഞ വസ്ത്രത്തിൽ ഡിസൈനർ എയറിൽ

പി ആന്റ് ജി സ്‌പോണ്‍സര്‍ ചെയ്യുന്ന ഒളിമ്പിക് അത്‌ലറ്റ് 365 ഗുഡി ബാഗും കൊക്കോ കോളയും സാംസങും പവേര്‍ഡും നല്‍കുന്ന സമ്മാനങ്ങളാണ് കിറ്റിലുള്ളത്.

 

View this post on Instagram

 

A post shared by The Olympic Games (@olympics)

ബ്ലാക് ടോട്ട് ബാഗില്‍ സാംസങ് ഗാലക്‌സി ഇസഡ് ഫ്‌ളിപ്പ് 6 ന്റെ സ്‌പെഷ്യല്‍ പതിപ്പാണ് ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. ഇതോടൊപ്പം ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഓറഞ്ച് നല്‍കുന്ന സൗജന്യ ഡാറ്റയും കോളിങ് സേവനവുമുള്ള ഇ സിമ്മും ഉണ്ട്. ഓറല്‍ ബി, ഹെഡ് ആന്റ് ഷോള്‍ജേഴ്‌സ്, ഓസി, സേഫ്ഗാര്‍ഡ്, ഫെബ്രീസ് എന്നിവയും റെഡ് മെറ്റല്‍ കൊക്കോ കോള വാട്ടര്‍ ബോട്ടിലും പവേര്‍ഡിന്റെ സിപ്പറുമാണ് വെല്‍ക്കം കിറ്റിലെ മറ്റ് താരങ്ങള്‍.

ഇതുമാത്രമല്ല, വെല്‍ക്കം കിറ്റിനെ വ്യത്യസ്തമാക്കുന്ന ഒന്നുകൂടിയുണ്ട് അതില്‍. കോണ്ടം, കോണ്ടം തന്നെയാണത്, ആ ബാഗില്‍ ഏറ്റവും വേറിട്ട് നില്‍ക്കുന്ന ഒരു ഉത്പന്നം. മത്സരത്തിനിടയില്‍ ഉഭയസമ്മതപ്രകാരമുള്ളതും സുരക്ഷിതവും ആയതുമാത്രമായ ലൈംഗിക ബന്ധത്തിനും ഏര്‍പ്പെടുന്നതിനുള്ള ഒരു സമ്മതപത്രവും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയതില്‍ നിന്നും വ്യത്യസ്തമായൊരു സമ്മാനമാണിത്.

 

View this post on Instagram

 

A post shared by SportBuzz (@sportbuzzbr)

300,000 ത്തിലധികം കോണ്ടങ്ങളാണ് ഗെയിമിന് എത്തുന്നവര്‍ക്കായി സംഘാടകര്‍ സജ്ജമാക്കിയിരിക്കുന്നത്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് മുന്‍ഗണന നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്.