5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vinesh Phogat : ശരീരഭാരം 52 കിലോ; രാത്രിയിൽ തന്നെ ഫോഗട്ട് രക്തവും വിയർപ്പും ഒഴുക്കി, നഖവും മുടിയും വെട്ടി; പക്ഷെ നിർഭാഗ്യം വിട്ടൊഴിഞ്ഞില്ല

Paris Olympics 2024 Vinesh Phogat Disqualification : വനിതകളുടെ 50 കിലോ ഗുസ്തിമത്സരത്തിൻ്റെ ഫൈനലിലേക്കാണ് വിനേഷ് ഫോഗട്ട് യോഗ്യത നേടിയത്. 50 കിലോയിൽ നിന്നും 100 ഗ്രാം അധികമായിരുന്നു മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരത്തിൻ്റെ ശരീരഭാരം രേഖപ്പെടുത്തിയത്.

Vinesh Phogat : ശരീരഭാരം 52 കിലോ; രാത്രിയിൽ തന്നെ ഫോഗട്ട് രക്തവും വിയർപ്പും ഒഴുക്കി, നഖവും മുടിയും വെട്ടി; പക്ഷെ നിർഭാഗ്യം വിട്ടൊഴിഞ്ഞില്ല
Vinay Phogat (Image Courtesy : PTI)
jenish-thomas
Jenish Thomas | Published: 07 Aug 2024 17:41 PM

100 കോടി ജനങ്ങളുടെ പ്രതീക്ഷയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് വിനേഷ് ഫോഗട്ടിൻ്റെ (Vinesh Phogat) അയോഗ്യത. ചരിത്രം കുറിച്ച് ഒരു ഇന്ത്യൻ വനിത ഗുസ്തി താരം ആദ്യമായി ഒളിമ്പിക്സ് ഗോദയിലെ ഫൈനലിലേക്കെത്തിയപ്പോൾ നിർഭാഗ്യം വിലങ്ങുത്തടിയായി. സുവർണ്ണ നേട്ടം പോയിട്ട് ഒരു മെഡൽ പോലും നേടാനാകാതെയാണ് വിനേഷ് ഇനി പാരീസിന് (Paris Olympics 2024) വിട പറയുക. വനിതകളുടെ ഗുസ്തിൽ 50 കിലോ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫൈനലിലെത്തിയ വിനേഷ് ഫോഗട്ട് വെറും 100 ഗ്രാമിൻ്റെ കണക്കിലാണ് അയോഗ്യയാകപ്പെടുന്നത്. നിർണായക മത്സരത്തിന് തലേദിവസം തൻ്റെ രക്തവും വിയർപ്പുമെല്ലാം ഒഴിക്കിട്ടും ഫോഗട്ടിന് ഇന്ത്യയുടെ പ്രതീക്ഷയെ നിലനിർത്താനായില്ല.

100 ഗ്രാമിൻ്റെ വില

ഗുസ്തിയിൽ വനിതകളുടെ 50 കിലോ മത്സരവിഭാഗത്തിലാണ് ഫോഗട്ട് ഇന്ത്യയെ പ്രതിനിധീകരിച്ചത്. നിശ്ചിത ശരീരഭാരത്തിൽ നിന്നും 50 ഗ്രാം ഉയർന്നാലും ഫോഗട്ടിന് ഫൈനലിൽ പങ്കെടുക്കാൻ സാധിക്കും. പക്ഷെ 100 ഗ്രാം അമിതഭാരമാണ് മത്സരത്തിന് മുമ്പായി ഫോഗട്ടിന് രേഖപ്പെടുത്തിയത്. ഇതെ തുടർന്ന് ഇന്ത്യൻ താരത്തെ ഒളിമ്പിക്സിൽ അയോഗ്യയാക്കിയത്.

ALSO READ : Vinesh Phogat : പാരീസിലെ ഇന്ത്യയുടെ സുവർണ്ണ പ്രതീക്ഷയ്ക്ക് തിരിച്ചടി; വിനേഷ്‌ ഫോഗട്ടിനെ അയോഗ്യയാക്കി

മത്സരത്തിന് തലേദിവസം ഫോഗട്ടിൻ്റെ ഭാരം 52 കിലോ

റിപ്പോർട്ടുകൾ പ്രകാരം വിനേഷ് ഫോഗട്ടിന് മത്സരത്തിന് തലേദിവസം രേഖപ്പെടുത്തിയത് 52 കിലോയാണ്. നിശ്ചിത ഭാരത്തിൽ നിന്നും രണ്ട് കിലോ അധികം. ഈ ഭാരം കുറിയ്ക്കാൻ ഇന്ത്യൻ ഗുസ്തി താരത്തിൻ്റെ പക്കൽ ഉണ്ടായിരുന്നത് ഒരു രാത്രി മാത്രമായിരുന്നു. ആ രാവിൽ ഫോഗട്ട് തൻ്റെ ചോര നീരാക്കി പ്രയത്നിച്ചു. ശരീരഭാരം ക്രമപ്പെടുത്തുന്നതിനായി ഫോഗട്ട് സൈക്ക്ലിങ്ങും, സ്കിപ്പിങ്ങും അമിതമായി രാത്രിയിൽ ചെയ്തു. വെള്ളം പോലും കുടിക്കാതെയാണ് താരം ശരീരഭാരം 50 കിലോയിലേക്കെത്തിക്കാൻ ശ്രമിച്ചതെന്നാണ് സ്പോർ്ട്ട് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്നലെ (ഓഗസ്റ്റ് ഏഴാം തീയതി) രാവിലെ 49.9 കിലോയായിരുന്നു വിനേഷ് ഫോഗട്ടിൻ്റെ ശരീരഭാരം. സാധാരണയായി താരത്തിൻ്റെ ശരീരഭാരം 57 കിലോയോളം വരും. മത്സരത്തിന് വേണ്ടി ഫോഗട്ട് കഠിന പ്രയത്നത്തിലൂടെ ഈ ഭാരം 50 കിലോയാക്കി ക്രമീകരിക്കും. ഗുസ്തി ഫെഡറേഷൻ്റെ നിയമപ്രകാരം മത്സരം ആരംഭിച്ച് രണ്ടാം നാൾ ഈ ഭാരം നിലനിർത്തണം. ക്വാർട്ടർ മത്സരത്തിന് ശേഷം താരം ആകെ കഴിച്ചത് ലഘുവായ ഭക്ഷണം മാത്രമാണ്. സെമി ഫൈനലിന് ശേഷം ഫോഗട്ടിൻ്റെ ശരീരഭാരം 52.7 കിലോയായി. ഇത് കുറയ്ക്കാനായി രാത്രിയിൽ ഉടനീളം പരിശ്രമിച്ചു. വെള്ളവും ഭക്ഷണവും ഒഴിവാക്കിയായിരുന്നു ഫോഗട്ടിൻ്റെ ശ്രമം. എന്നാൽ രാവിലെ ഭാരം നോക്കിയപ്പോൾ 50.1 മാത്രമെ കുറയ്ക്കാനായുള്ളൂയെന്ന് ഇന്ത്യൻ ഗുസ്തി ക്യാമ്പിനെ ഉദ്ദരിച്ചുകൊണ്ട് സ്പോർട്ട്സ്റ്റാർ

ഗുസ്തി നിയമം

100 ഗ്രാമിൽ അധികം നിശ്ചിത ഭാരത്തിൽ രേഖപ്പെടുത്തിയ ആ മത്സരാർഥിക്ക് അയോഗ്യത രേഖപ്പെടുത്തും. 50 ഗ്രാം മാത്രമാണ് അതിമഭാരമെങ്കിൽ ഫോഗട്ടിന് ഇന്നത്തെ ഫൈനലിൽ മത്സരിക്കാൻ സാധിക്കുമായിരുന്നു. അയോഗ്യയാക്കപ്പെടുമ്പോൾ ഫോഗട്ടിനെ മത്സരത്തിലെ ഏറ്റവും അവസാനസ്ഥാനക്കാരിയായിട്ടെ പരിഗണിക്കൂ. സെമി ഫൈനലിൽ ഫോഗട്ട് തോൽപ്പിച്ച് ക്യൂബൻ താരം ഫൈനലിൽ അമേരിക്കയുടെ സാറാ ഹിൽഡെബ്രാൻഡിറ്റനെ നേരിടുക.

Latest News