5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Olympics 2024 : ഒളിമ്പിക്സ് ദീപശിഖയ്ക്കും പറയാനുണ്ട് ഒരു കഥ…

Olympics 2024 Paris : വലിയ പ്രാധാന്യത്തോടെയാണ് ദീപശിഖാ പ്രയാണം നടക്കുക. താരങ്ങൾ പ്രാതിനിധ്യം ലഭിക്കുന്നത് താരങ്ങൾ ഒരു അംഗീകാരമായിട്ടാണ് കണക്കാക്കുന്നത്. ആ ദീപശിഖ ഒളിമ്പിക്സ് കഴിയുന്നത് വരെ അണയാതെ സൂക്ഷിക്കുന്നതും ഒരു പതിവാണ്.

Olympics 2024 :  ഒളിമ്പിക്സ് ദീപശിഖയ്ക്കും പറയാനുണ്ട് ഒരു കഥ…
aswathy-balachandran
Aswathy Balachandran | Published: 03 Jul 2024 18:28 PM

പാരീസ്: ഗ്രീക്കിലെ ശക്തനായ ദേവന്മാരുടെ ദേവന്റെ സഹോദരിയും ഭാര്യയുമായ ഹീരാ ദേവിയുടെ ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന ദീപശിഖയുടെ യാത്ര. അതെന്നും രാജ്യങ്ങൾ തമ്മിലുള്ള െഎക്യത്തിന്റെ കൂടി പ്രതീകമാണ്. ദീപശിഖാ പ്രയാണത്തോടെയാണ് ഒളിമ്പിക്സിന് തുടക്കമാകുന്നത്. പ്രത്യേകമായി തയ്യാറാക്കിയ കോൺകേവ് കണ്ണാടിയിൽ വെയിലടിപ്പിച്ചാണ് തീനാളങ്ങളുണ്ടാക്കുന്നത് എന്നതും ഇതിൻ്റെ പ്രത്യേകതയാണ്. അങ്ങനെ ഉണ്ടാക്കുന്ന തീനാളങ്ങളെ ദീപശിഖയിലേക്ക് പകരുകയാണ് ചെയ്യുക.

വലിയ പ്രാധാന്യത്തോടെയാണ് ദീപശിഖാ പ്രയാണം നടക്കുക. താരങ്ങൾ പ്രാതിനിധ്യം ലഭിക്കുന്നത് താരങ്ങൾ ഒരു അംഗീകാരമായിട്ടാണ് കണക്കാക്കുന്നത്. ആ ദീപശിഖ ഒളിമ്പിക്സ് കഴിയുന്നത് വരെ അണയാതെ സൂക്ഷിക്കുന്നതും ഒരു പതിവാണ്. ഗ്രീസിലെ പുരാതന നഗരങ്ങളിലൂടെയുള്ള പര്യടനത്തിന് ശേഷമായിരിക്കും ദീപശിഖ ഒളിമ്പിക്സ് സംഘാടകർക്ക് കൈമാറുക എന്ന പ്രത്യേകതയാണ്.

ALSO READ : ഇനി കളി പാരീസിൽ; ഇത്തവണ ഒളിമ്പിക്സിൽ മത്സരിക്കാത്ത ഇന്ത്യൻ താരങ്ങൾ ഇവ

പിന്നീട് വിവിധ രാജ്യങ്ങളിലെ പര്യടനത്തിന് ശേഷം ദീപശിഖ ഒളിമ്പിക് നഗരത്തിൽ എത്തുകയും ചെയ്യും. ദീപശിഖാ റാലിയിൽ എല്ലാ സ്ഥലങ്ങളിലേയും കായിക താരങ്ങളും പ്രമുഖരും പങ്കെടുക്കും. ഹോളണ്ടിലെ ആംസ്റ്റർഡാമിലെ 1928 ഒളിമ്പിക്സിലാണ് ആദ്യമായി ദീപശിഖ അണയാതെ കായികമേള പൂർത്തിയാകുന്നതു വരെ സൂക്ഷിച്ചത്.

ആദ്യമായി 1936- ലാണ് ഒളിമ്പിക് ദീപം സൂര്യരശ്‍മിയാൽ തന്നെ കത്തിച്ചത്. ജർമ്മനിയിലെ ബർലിനിലാണ് ആദ്യമായി ഇങ്ങനെ ദീപശിഖയിൽ അ​ഗ്നി തെളിയിച്ചത്. ഒളിമ്പിക് ദീപശിഖാ റിലേ ആയി തുടങ്ങിയതും ആ ഒളിമ്പിക്സ് മുതലാണ്. ഏഴു രാജ്യങ്ങളും 3000 കിലോമീറ്ററും താണ്ടിയായിരുന്നു അന്നു ദീപശിഖ സഞ്ചരിച്ചത്. ഇത്ര ദൂരം സഞ്ചരിച്ച ശേഷമാണ് അന്ന് ദീപശിഖ ബർലിനിലെത്തിയത്. ആദ്യമായി ഒളിമ്പിക് ദീപശിഖാ റിലേയിൽ സാങ്കേതികത്വം ഫലപ്രദമായി ഉപയോഗപ്പെടുത്തിയത് 1976 ലാണ്.

അന്ന് കാനഡയിലെ മോൺട്രിയലിൽ നടന്ന ഒളിമ്പിക്സിലാണ് ഇതെല്ലാം പ്രയോ​ഗിച്ചത്. ദീപശിഖ ഉപഗ്രഹം വഴിയാണ് ഒളിമ്പിക് ദീപം ഗ്രീസിലെ ഏഥൻസിൽ നിന്ന് കാനഡയിലെ ഒട്ടാവയിലേക്ക് എത്തിച്ചത്. ജ്വാല റേഡിയോ സിഗ്നലാക്കി മാറ്റുകയും ഉപഗ്രഹം വഴി കാനഡയിൽ നിന്ന് അന്ന് സ്വീകരിക്കുകയും ചെയ്യും. പിന്നീട് ദീപമായി മാറ്റുകയാണ് പതിവ്.