Olympics 2024: ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഷൂട്ടിങ്ങില്‍ രാജ്യത്തിന് വെങ്കലം ചാര്‍ത്തി മനു ഭകാര്‍
India's First Medal in Paris Olympics: ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരി എന്ന ബഹുമതിയും ഇനി മനു ഭകാറിന് സ്വന്തം. 2012ല്‍ വിജയ് കുമാറായിരുന്നു ഇന്ത്യക്ക് വേണ്ടി ആദ്യമായി ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയത്.
പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ ഇന്ത്യയുടെ മു ഭകാര്‍ വെങ്കലം നേടി. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ് മനു ഭകാര്‍. ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാന്‍ മനുവിന് സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം സീരീസില്‍ താരം മൂന്നാമതായി.
13 ഷോട്ടുകള്‍ക്ക് ശേഷം 131 പോയിന്റായിരുന്നു മനുവിന് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ താരത്തിന്റെ സ്ഥാനം മാറിമറിഞ്ഞു. ഒടുക്കം കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളിയെ മറികടന്ന് വെങ്കലം ഉറപ്പിക്കുകയായിരുന്നു മനു ഭകാര്‍.
ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരി എന്ന ബഹുമതിയും ഇനി മനു ഭകാറിന് സ്വന്തം. 2012ല്‍ വിജയ് കുമാറായിരുന്നു ഇന്ത്യക്ക് വേണ്ടി ആദ്യമായി ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയത്.