Olympics 2024 : ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് വീണ്ടും മെഡൽ നേടി മനു ഭകാർ; ചരിത്രത്തിലാദ്യം: വിഡിയോ കാണാം
Olympics 2024 Manu Bhaker Sarabjot Singh : പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. 10 മീറ്റർ എയർ പിസ്റ്റൾ വനിതാ സിംഗിൾസിൽ നേരത്തെ വെങ്കലം നേടിയ മനു ഭകാർ തന്നെയാണ് വീണ്ടും ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്. ഇതേയിനത്തിൻ്റെ മിക്സഡ് മത്സരത്തിൽ സരബ്ജോത് സിംഗിനൊപ്പം വെങ്കലം നേടാൻ ഭകാറിനായി.

Olympics 2024 Manu Bhaker Sarabjot Singh (Image Courtesy - Social Media)
ഷൂട്ടിംഗിൽ വീണ്ടും മെഡൽ നേടി ഇന്ത്യൻ താരം മനു ഭകാർ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ സരബ്ജോത് സിംഗിനൊപ്പമാണ് ഭകാറിൻ്റെ നേട്ടം. ഇതോടെ ഒരു ഒളിമ്പിക്സിൽ (Olympics 2024) മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഭകാറിനെ തേടിയെത്തി. നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ വനിതാ സിംഗിൾസിലും ഭകാർ (Manu Bhaker) വെങ്കലം നേടിയിരുന്നു.
മുമ്പ് പിവി സിന്ധുവും സുശീൽ കുമാറും വ്യത്യസ്ത ഒളിംപിക്സുകളിലായി രണ്ട് തവണ മെഡൽ സ്വന്തമാക്കിയിരുന്നെങ്കിലും ഒരു ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങളിലാരും ഇതുവരെ രണ്ട് തവണ മെഡൽ നേടിയിട്ടില്ല. അതാണ് പാരിസിൽ മനു ഭകാർ തകർത്തത്. ദക്ഷിണകൊറിയയുടെ ലീ വോൻഹോ – ഓ യെ ജിൻ സഖ്യമായിരുന്നു ഇന്ത്യൻ സംഘത്തിന്റെ എതിരാളികൾ. 16-10 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ ജോഡിയുടെ വിജയം. ഭകാറിൻ്റെ മെഡൽ നേട്ടമാണ് പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന അമ്പെയ്ത്തിലടക്കം ഇന്ത്യക്ക് നിരാശപ്പെടേണ്ടിവന്നപ്പൊഴാണ് ഷൂട്ടിംഗിൽ ഭകാർ തുണയായത്.
BRONZE MEDAL FOR INDIA!
WATCH LIVE NOW on #Sports18 and stream FREE on #JioCinema! 👇🏻https://t.co/iUm7ClTL2s#OlympicsOnJioCinema #OlympicsOnSports18 #JioCinemaSports #Cheer4Bharat #Paris2024 pic.twitter.com/XqyWZxDxJ2
— JioCinema (@JioCinema) July 30, 2024
ഒളിമ്പിക്‌സിൽ വെല്ലുവിളിയുയർത്തി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രിട്ടീഷ് നീന്തൽ താരം ആദം പീറ്റിക്കാണ് കോവിഡ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നത്. നീന്തൽ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മത്സരിക്കുന്ന സമയത്തുതന്നെ പീറ്റിക്ക് ശാരീരികാസ്വസ്ഥതകൾ കണ്ടെത്തിയിരുന്നു.
Also Read : Olympics 2024 : 12 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി; ഡച്ച് വോളിബോൾ താരത്തെ കൂവി ഒളിമ്പിക്സ് കാണികൾ
100 മീറ്റർ ബ്രെസ്റ്റ്‌സ്‌ട്രോക്കിൽ ഫൈനൽ നടക്കാനിരിക്കേ, ഞായറാഴ്ചയാണ് പീറ്റിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടുതുടങ്ങിയത്. തിങ്കളാഴ്ച ഫൈനലിനിറങ്ങി വെള്ളി മെഡൽ നേട്ടം കൈവരിക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യാവസ്ഥ മോശമായതോടെയാണ് കോവിഡ് പരിശോധന നടത്തിയത്. നീന്തലിൽ റിലേ വിഭാഗത്തിലും ഇരുപത്തൊൻപതുകാരനായ താരത്തിന് മത്സരമുണ്ട്.
അതിനിടെ പാരിസ് ഒളിമ്പിക്സ് വില്ലേജിലെ സൗകര്യങ്ങളെപ്പറ്റി പരാതിയുയർന്നിരുന്നു. കാർഡ്ബോർഡ് കട്ടിലിൽ ഉറക്കം ശരിയാവാത്തതും എസി ഇല്ലാത്തതുമൊക്കെ അത്‌ലീറ്റുകൾ സോഷ്യൽ മീഡീയയിലൂടെ പങ്കുവെക്കുന്ന വിഡിയോകളിൽ ചൂണ്ടിക്കാണിക്കുന്നു. കാർഡ്ബോർഡ് കട്ടിലിന് തീരെ വീതിയില്ലെന്നതാണ് അത്‌ലീറ്റുകളുടെ പ്രധാന പരാതി.
എല്ലാ അത്‌ലറ്റുകളുടെയും അളവുകളെടുത്ത് അവരുടെ അളവിനനുസരിച്ചാണ് തയ്യാറാക്കുന്നതെങ്കിലും കട്ടിലുകൾക്ക് തീരെ വലിപ്പം പോരെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. ഒപ്പം, കട്ടിലുകൾക്ക് മൃദുത്വമില്ലെന്നും നന്നായി ഉറങ്ങാൻ കഴിയുന്നില്ലെന്നും താരങ്ങൾ പറയുന്നു. 100 ശതമാനം റീസൈക്കിൾ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന കട്ടിലാണെന്നും പ്രകൃതിയെ സംരക്ഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്നും അധികൃതർ പറയുന്നു.