5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Olympics 2024: ഇനി മെഡലുമായി മടക്കം; ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്, ഗുസ്തിയില്‍ ഫൈനലില്‍

Vinesh Phogat Wrestling Qualifies Final: വിനേഷിന്റെ വിജയം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരായ ശക്തമായ മറുപടിയാണ് വിനേഷ് നല്‍കിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായം പറയുന്നത്.

Olympics 2024: ഇനി മെഡലുമായി മടക്കം; ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്, ഗുസ്തിയില്‍ ഫൈനലില്‍
PTI Image
shiji-mk
Shiji M K | Published: 07 Aug 2024 07:08 AM

ഇന്ത്യയ്ക്ക് അഭിമാനമായി വിനേഷ് ഫോഗട്ട്. ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലില്‍ മെഡലുറപ്പിച്ചുകൊണ്ട് വിനേഷ് ഫോഗട്ട് ഒളിമ്പിക്‌സ്‌ ഫൈനലില്‍ എത്തിയിരിക്കുകയാണ്. ഗുസ്തിയില്‍ ഇന്ത്യന്‍ വനിത താരം ഇതാദ്യമായാണ് ഫൈനലിലെത്തുന്നത്. ജപ്പാന്റെ ലോക ചാമ്പ്യനായ യുയ് സുസാകിയെ തോല്‍പ്പിച്ചുകൊണ്ടാണ് വിനേഷിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുക്രൈന്‍ താരം ഒക്‌സാന ലിവാച്ചിനെയാണ് വിനേഷ് വീഴ്ത്തിയത്. മുന്‍ യൂറോപ്യന്‍ ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവുമായ യുക്രൈന്‍ താരത്തെ 7-5നാണ് ഫോഗട്ട് നിലംപരിശാക്കിയത്. ഇന്നാണ് ഫൈനല്‍ മത്സരം നടക്കുന്നത്. അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡെബ്രാന്റുമായാണ് വിനേഷ് മത്സരിക്കുന്നത്.

Also Read: Olympics 2024: ഹൃദയം നുറുങ്ങുന്ന തോല്‍വി; ജര്‍മനിയോട് പൊരുതി ജയിക്കാനായില്ല, ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

അതേസമയം, വിനേഷിന്റെ വിജയം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരായ ശക്തമായ മറുപടിയാണ് വിനേഷ് നല്‍കിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായം പറയുന്നത്. സ്വന്തം രാജ്യത്ത് തെരുവിലൂടെ വലിച്ചിഴച്ച വിനേഷ് ലോകം കീഴടക്കാന്‍ പോകുന്നുവെന്നായിരുന്നു ഗുസ്തി താരം ബജ്‌റംഗ് പൂനിയ പറഞ്ഞത്.

വിനേഷ് ഫോഗട്ട് ഇന്ന് തുടര്‍ച്ചയായ മത്സരങ്ങള്‍ വിജയിച്ചിരിക്കുന്നു. ലോക ചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമായ ജപ്പാന്‍ താരത്തെയാണ് വിനേഷ് തോല്‍പിച്ചത്. ഈ പെണ്‍കുട്ടിയെ സ്വന്തം രാജ്യത്ത് വെച്ച് അതിക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട്, തെരുവിലൂടെ വലിച്ചിഴച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ പെണ്‍കുട്ടി ലോകം കീഴടക്കാന്‍ പോകുകയാണ്. പക്ഷെ ഈ രാജ്യത്തെ സംവിധാനങ്ങളോട് അവള്‍ പരാജയപ്പെട്ടു, ബജ്‌റംഗ് പൂനിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Also Read: Olympics 2024 : രാജകീയമായി നീരജ്, നിലവിലെ ചാമ്പ്യനെ അട്ടിമറിച്ച് ഫോഗട്ട്; ഇന്ത്യയ്ക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം

ലൈംഗികാരോപണ പരാതിയില്‍ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധങ്ങളില്‍ വിനേഷ് ഫോഗട്ടിനൊപ്പം ബജ്‌റംഗ് പൂനിയയുെ ഉണ്ടായിരുന്നു. രാജ്യത്തെ എല്ലാ സംവിധാനങ്ങളും തടസം നിന്നപ്പോള്‍ വിനേഷ് കീഴടക്കാന്‍ പോകുന്നത് ഈ ലോകം തന്നെയാണ്…