Olympics 2024 : പാരിസിലെ മലയാളിത്തിളക്കം; ഒളിമ്പിക്സിൽ ഇന്ത്യൻ കുപ്പായമണിയുന്ന കേരളത്തിൻ്റെ അഭിമാനതാരങ്ങൾ ഇവർ
Olympics 2024 Kerala Athletes : ഇത്തവണ പാരിസിൽ ഒളിമ്പിക്സിന് കൊടി ഉയരുമ്പോൾ പ്രതീക്ഷയോടെ വിമാനം കയറിയ ഇന്ത്യക്കാരിൽ മലയാളികളുമുണ്ട്. ആകെ ഏഴ് മലയാളികളാണ് ഇന്ത്യക്കായി ഇത്തവണ ഒളിമ്പിക്സിൽ മത്സരിക്കുക.
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ സ്വന്തമാക്കിയത് ഇന്നലെയായിരുന്നു. 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ വെങ്കലം നേടിയതോടെ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ വേട്ട ആരംഭിച്ചു. ഇനിയും ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്ന മറ്റ് ഇവൻ്റുകളുണ്ട്. ഇവയിൽ പലതിലും ഒളിമ്പിക്സിൽ മത്സരിക്കുന്ന മലയാളി (Inadia Won Against New Zealand In Men’s Hockey) താരങ്ങളുമുണ്ട്.
ഏഴ് താരങ്ങളാണ് ഇത്തവണ കേരളത്തിൽ നിന്ന് പാരിസ് ഒളിമ്പിക്സിൻ്റെ ഒളിമ്പിക് വില്ലേജിലെത്തുക. ഇന്ത്യൻ ടീമിൻ്റെ മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായ പിആർ ശ്രീജേഷ്, ബാഡ്മിൻ്റണിലെ മികച്ച താരം എച്ച്എസ് പ്രണോയ്, ട്രിപ്പിൾ ജമ്പിൽ അബ്ദുള്ള അബൂബക്കർ, 4*400 റിലേയിൽ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ എന്നിവരാണ് ഒളിമ്പികിലെ മലയാളികൾ. നീന്തൽ താരം സജൻ പ്രകാശ്, ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കർ എന്നിവർക്ക് ഈ ഒളിമ്പിക്സിൽ മത്സരിക്കാനായില്ല.
ഷൂട്ടിങ്ങില്‍ ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിയാണ് മനു ഭാകർ. 13 ഷോട്ടുകള്‍ക്ക് ശേഷം 131 പോയിന്റായിരുന്നു മനുവിന് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ താരത്തിന്റെ സ്ഥാനം മാറിമറിഞ്ഞു. ഒടുക്കം കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളിയെ മറികടന്ന് മനു ഭാകർ വെങ്കലം ഉറപ്പിക്കുകയായിരുന്നു.
ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന ബഹുമതിയും മനു ഭാകർ സ്വന്തമാക്കി. 2012ല്‍ വിജയ് കുമാറായിരുന്നു ഇന്ത്യക്ക് വേണ്ടി ആദ്യമായി ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയത്.
Also Read : Olympics 2024: ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഷൂട്ടിങ്ങിൽ രാജ്യത്തിന് വെങ്കലം ചാർത്തി മനു ഭകാർ
പുരുഷ ഹോക്കിയിലെ ആദ്യമത്സരത്തിൽ ഇന്ത്യ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ന്യൂലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു. ഹർമൻപ്രീത് സിങ്ങാണ് ടീം ഇന്ത്യയ്ക്ക് വിജയഗോൾ സമ്മാനിച്ചത്. ഹർമൻപ്രീതിന് പുറമെ മൻദീപ് സിങ്, വിവേക് സാഗർ പ്രസാദ് എന്നിവരും രാജ്യത്തിനായി ഗോൾ നേടി. ന്യൂസിലാൻഡിനായി സാം ലെയ്‌നും സൈമൺ ചൈൽഡും ഗോൾ പട്ടികയിൽ ഇടം പിടിച്ചു.
സെയ്ൻ നദിതീരത്ത് സജ്ജമാക്കിയ പ്രത്യേക വേദിയാലാണ് പാരീസ് ഒളിമ്പിക്സിന് കൊടിയേറിയത്. ഓസ്റ്റലിസ് പാലത്തിൽ ഫ്രഞ്ച് കൊടിയുടെ നിറത്തിൽ വർണ്ണക്കാഴ്ചയൊരുക്കിയാണ് ഒളിമ്പിക്സ് ദീപശിഖയെ സ്വീകരിച്ചത്. ദീപശിഖയ്ക്ക് പിന്നാലെ ഗ്രീസാണ് ഒളിമ്പിക്സിൻ്റെ ഉദ്ഘാടന വേദിയിലേക്ക് ആദ്യമെത്തിയത്. ജൂലൈ 26-ാം തീയതി ഇന്ത്യൻ സമയം രാത്രി 11.30നാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.
ആറ് കിലോമീറ്റർ നീണ്ട കായിക താരങ്ങളുടെ പരേഡാണുണ്ടായിരുന്നത്. പ്രത്യേക സജ്ജമാക്കിയ ബോട്ടിലൂടെ പരേഡ് നടത്തി. പോണ്ട് ഡി’ഓസ്റ്റെലിറ്റ്സിൽ വെരെയാണ് പരേഡ് നടത്തിയത്.