Olympics 2024 : ഒളിമ്പിക്സിലെ 100 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാനൊരുങ്ങി ജ്യോതി യർരാജി

Olympics 2024 Jyothi Yarraji : ഒളിമ്പിക്സിലെ 100 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന ആദ്യ താരമാവാനൊരുങ്ങി ആന്ധ്രപ്രദേശ് സ്വദേശിനിയായ ജ്യോതി യർരാജി. ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത നേടാനായില്ലെങ്കിലും ആദ്യ 40 പേരിൽ ഉൾപ്പെടാൻ താരത്തിനു സാധിച്ചു.

Olympics 2024 : ഒളിമ്പിക്സിലെ 100 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാനൊരുങ്ങി ജ്യോതി യർരാജി

Olympics 2024 Jyothi Yarraji (Image Courtesy - Social Media)

Published: 

06 Jul 2024 12:35 PM

ഒളിമ്പിക്സിലെ (Olympics 2024) 100 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാനൊരുങ്ങി ജ്യോതി യർരാജി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ 24കാരി ഫിൻലൻഡിൽ നടന്ന മത്സരത്തിൽ 12.87 സെക്കൻഡിലാണ് മത്സരം ഫിനിഷ് ചെയ്തത്. 12.77 സെക്കൻഡ് ആയിരുന്നു ഒളിമ്പിക്സ് (Paris Olympics 2024) യോഗ്യതയ്ക്കുള്ള യോഗ്യതാസമയം. സെക്കൻഡിൻ്റെ നൂറിലൊന്ന് സമയത്തിൽ നേരിട്ട് യോഗ്യത നേടാനായില്ലെങ്കിലും പാരിസിൽ മത്സരിക്കുന്ന 40 താരങ്ങളിൽ 34ആം താരമാവാൻ ജ്യോതിയ്ക്ക് കഴിഞ്ഞു. ഇതോടെയാണ് താരത്തിന് ഒളിമ്പിസ്ക് യോഗ്യത ലഭിച്ചത്.

സാമ്പത്തിമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാണ് ജ്യോതി യർരാജിയുടെ വരവ്. പിതാവ് സൂര്യനാരായണൻ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നു. മാതാവ് കുമാരി സ്ഥലത്തെ ഒരു ആശുപത്രിയിൽ പാർട്ട് ടൈം ക്ലീനറാണ്. പലതവണ ദേശീയ റെക്കോർഡ് തിരുത്തിയിട്ടുള്ള ജ്യോതി ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട്. 2022 മെയ് 10ന് അനുരാധ ബൈസ്വാൾ സ്ഥാപിച്ച റെക്കോർഡ് 13.23 സെക്കൻഡിൽ മറികടന്ന ജ്യോതി പിന്നീട് പലതവണ ഈ സമയവും തിരുത്തിയിരുന്നു.

33-ാമത് ഒളിമ്പിക്സിന് ജൂലൈ 26ന് കൊടിയേറും. പാരിസ് ആതിഥേയത്വം വഹിക്കുന്ന കായിക മാമാങ്കം ഓഗസ്റ്റ് 26-ാം തീയതി വരെയാണ് സംഘടിപ്പിക്കുക. നാല് അധിക ഇനിങ്ങൾ ഉൾപ്പെടെ 32 കായിക മത്സരങ്ങളാണ് ഒളിമ്പിക്സിൽ ഇത്തവണ ഉണ്ടാകുക. 28 കോർ ഒളിമ്പിക്സ് ഇനങ്ങൾക്ക് പുറമെ ബ്രേക്കിങ്, സ്കേറ്റ്ബോർഡിങ്, സർഫിങ്, സ്പോർട്സ് ക്ലൈമ്പിങ് ഇനങ്ങളാണ് ഇത്തവണ മത്സരയിനങ്ങളിൽ ഭാഗമാകുന്നത്. ടോക്കിയോ ഒളിമ്പിക്സിലെ ഒരു സ്വർണം, രണ്ട് വെള്ളി, നാല് വെങ്കലം നേട്ടം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സംഘം പാരീസിലേക്ക് പറക്കുക.

Also Read : Olympics 2024 : ഒളിമ്പിക്സ് കായിക മാമാങ്കം എന്ന് മുതൽ? ഇന്ത്യയിൽ ലൈവ് സംപ്രേഷണം എവിടെ കാണാം?

ജൂലൈ 26-ാം തീയതിയാണ് പാരിസ് ഒളിമ്പിക്സിന് ഔദ്യോഗികമായി കൊടിയേറുന്നത്. എന്നാൽ ഫുട്ബോൾ, റഗ്ബി പോലെയുള്ള മത്സരങ്ങൾ ജൂലൈ 24-ാം തീയതി മുതൽ ആരംഭിക്കും. ഇന്ത്യൻ പ്രാദേശിക സമയവുമായി പാരിസിലെ സമയം മൂന്നര മണിക്കൂർ പിന്നിലാണ്. അതിനാൽ ഇന്ത്യ പ്രാദേശിക സമയം രാവിലെ 6.30 മുതൽ കായിക മത്സരങ്ങൾക്ക് തുടക്കമാകും. മത്സരക്രമങ്ങളുടെ അന്തിമ പട്ടിക ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഇത്തവണ 82 കായിക താരങ്ങളാണ് (ഒളിമ്പിക്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം) പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി മാറ്റുരയ്ക്കുന്നത്.ടോക്കിയോ ഒളിമ്പിക്സിൽ 128 ഇന്ത്യൻ താരങ്ങൾ പങ്കെടുത്തിയിരുന്നു. ചില താരങ്ങൾക്കേറ്റ പരിക്കും മറ്റ് യോഗ്യത പ്രശ്നങ്ങളുമാണ് പാരിസിലേക്ക് പറക്കാനുള്ളവരുടെ കണക്ക് കുറവുണ്ടായത്. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയാകും പാരിസിലെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ ത്രിവർണ പതാകയേന്തുക.

 

Related Stories
IPL 2025 Auction : ആദ്യ ഘട്ടത്തിൽ തന്നെ തകർന്നത് രണ്ട് റെക്കോർഡുകൾ; പുതിയ നിയമം ഉപയോഗിച്ചത് രണ്ട് തവണ
IPL Auction 2025: കാശ് വീശിയെറിഞ്ഞ് പഞ്ചാബ്, ചഹലിനെയും റാഞ്ചി; സഞ്ജുവിന്റെ വജ്രായുധത്തെ പഞ്ചാബ് സ്വന്തമാക്കിയത് വമ്പന്‍ തുകയ്ക്ക്‌
IPL Auction 2025: പൊന്നും വില പ്രതീക്ഷിച്ചിട്ടും കിട്ടിയത് 14 കോടി! കെ എൽ രാഹുൽ ഇനി പുതിയ തട്ടകത്തിൽ
IPL Auction 2025: ഗില്ലിന് പുതിയ ഓപ്പണിങ് പങ്കാളിയെ കിട്ടി, രാജസ്ഥാന്‍ കൈവിട്ട ജോസ് ബട്ട്‌ലര്‍ ഇനി ഗുജറാത്തിനായി സിക്‌സറുകള്‍ പായിക്കും, ടൈറ്റന്‍സ് സ്വന്തമാക്കിയത് ഇത്ര തുകയ്ക്ക്‌
IPL 2025 Auction : പണപ്പെട്ടി തകർത്ത് ഋഷഭ് പന്ത്; ലക്നൗ റാഞ്ചിയത് 27 കോടിയുടെ റെക്കോർഡ് തുകയ്ക്ക്
IPL Auction 2025: കേട്ടിട്ടുണ്ടോ ‘സൈലന്റ് ടൈ ബ്രേക്കര്‍ ബിഡി’നെക്കുറിച്ച് ? അധികം അറിയപ്പെടാത്ത, എന്നാല്‍ അതിപ്രധാനമായ ലേലരീതി അറിയാം
വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ