Olympics 2024: ഒളിമ്പിക്സിൽ ഇന്ത്യക്കിന്ന് നിർണായക മത്സരങ്ങൾ; അശ്വിനി പൊന്നപ്പയും രോഹൻ ബൊപ്പണ്ണയും ഇന്ന് കളത്തിൽ

Olympics 2024 Indian Schedule Today : ഒളിമ്പിക്സിൽ ഇന്ത്യക്കിന്ന് മെഡൽ പ്രതീക്ഷയുള്ള മത്സരങ്ങൾ. ബാഡ്മിൻ്റൺ, ഹോക്കി, ഷൂട്ടിങ്, ടെന്നീസ് തുടങ്ങിയ ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കുക.

Olympics 2024: ഒളിമ്പിക്സിൽ ഇന്ത്യക്കിന്ന് നിർണായക മത്സരങ്ങൾ; അശ്വിനി പൊന്നപ്പയും രോഹൻ ബൊപ്പണ്ണയും ഇന്ന് കളത്തിൽ

Olympics 2024 Indian Schedule Today (Image Courtesy - Social Media)

Published: 

27 Jul 2024 06:53 AM

ഒളിമ്പിക്സിൽ ഇന്ത്യക്കിന്ന് നിർണായക മത്സരങ്ങൾ. മെഡൽ പ്രതീക്ഷകളായ ബാഡ്മിൻ്റൺ, ഹോക്കി, ഷൂട്ടിങ് തുടങ്ങിയ മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിലിറങ്ങും. തുഴച്ചിൽ, ടെന്നീസ് എന്നീ ഇവൻ്റുകളിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്. ഇന്നലെയാണ് ഒളിമ്പിക്സ് (Olymoics 2024) ഉദ്ഘാടനം നടന്നത്.

ബാഡ്മിൻ്റണിൽ ഇന്ത്യക്ക് ഇന്ന് പുരുഷ ഡബിൾസ്, പുരുഷ സിംഗിൾസ്, വനിതാ ഡബിൾസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ഡബിൾസിൽ ചിരാഗ് ഷെട്ടി- സാത്വിക് സായ്‌രാജ് രാങ്കിറെഡ്ഡി സഖ്യം ഫ്രഞ്ച് താരങ്ങളായ ലൂക്കാസ് കോർവീ – റോനൻ ലബാർ സഖ്യത്തെ നേരിടും. പുരുഷ സിംഗിൾസ് ഗ്രൂപ്പ് എല്ലിൽ ലക്ഷ്യ സെന്നിൻ്റെ എതിരാളി ഗ്വാട്ടിലാമലൻ താരം കെവിൻ ഗോർഡൻ ആണ്. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ – തനിഷ ക്രാസ്റ്റോ സഖ്യം ദക്ഷിണ കൊറിയയുടെ കോങ് ഹീയോങ് – കിംഗ് സോ യോങ് സഖ്യത്തെ നേരിടും.

പുരുഷ ഹോക്കിയിൽ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെ നേരിടും. പൂൾ ബിയിലാണ് മത്സരം. തുഴച്ചിലിൽ പുരുഷ സിംഗിൾ സ്കൾസിൽ ബൽരാജ് പൻവാർ ഇന്ന് ഇറങ്ങും. ടെന്നിസിൽ പുരുഷ ഡബിൾസിൻ്റെ ആദ്യ റൗണ്ടിൽ എൻ ശ്രീറാം ബാലാജി – രോഹൻ ബൊപ്പണ്ണ സഖ്യം ഫ്രാൻസിൻ്റെ എഡ്വാർഡ് റോജർ വാസലീൻ – ഫാബിയൻ റെബോൾ സഖ്യത്തെ നേരിടും. ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസ് ഒന്നാം റൗണ്ടിൽ ഹർമീത് ദേശായിയും ജോർഡൻ താരം സൈദ് അബൂ യമനും തമ്മിൽ ഏറ്റുമുട്ടും.

Also Read : Paris Olympics 2024 : പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനം ചടങ്ങ്; എപ്പോൾ, എവിടെ ലൈവായി കാണാം?

ഷൂട്ടിംഗിൽ ഇന്ത്യക്കിന്ന് മൂന്ന് മത്സരങ്ങളുണ്ട്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് യോഗ്യതാ റൗണ്ടിൽ രമിത ജിൻഡാൽ – അർജുൻ ബാബുട്ട സഖ്യം കളത്തിലിറങ്ങും. എളവേനിൽ വളരിവൻ – സരബ്ജോത് സിംഗ് സഖ്യവും ഈയിനത്തിൽ മത്സരിക്കും. സ്ത്രീകളുടെ 10 മീറ്റർ എയർ റൈഫിൾ യോഗ്യതാ റൗണ്ടിൽ മനു ഭാകർ, റിതം സാംഗ്‌വാൻ എന്നിവർ കളത്തിലിറങ്ങും. പുരുഷന്മാരുടെ ഈയിനത്തിൽ അർജുൻ സിംഗ് ചീമ, സരബ്ജോത് സിംഗ് എന്നിവർ മത്സരിക്കും.

കായിക മാമാങ്കം ഒളിമ്പിക്സിന് ഇന്നലെ കൊടിയേറിയിരുന്നു. സെയ്ൻ നദിതീരത്ത് സജ്ജമാക്കിയ പ്രത്യേക വേദിയാലാണ് പാരീസ് ഒളിമ്പിക്സിന് കൊടിയേറിയത്. ഓസ്റ്റലിസ് പാലത്തിൽ ഫ്രഞ്ച് കൊടിയുടെ നിറത്തിൽ വർണ്ണക്കാഴ്ചയൊരുക്കിയാണ് ഒളിമ്പിക്സ് ദീപശിഖയെ സ്വീകരിച്ചത്. ദീപശിഖയ്ക്ക് പിന്നാലെ ഗ്രീസാണ് ഒളിമ്പിക്സിൻ്റെ ഉദ്ഘാടന വേദിയിലേക്ക് ആദ്യമെത്തിയത്.

ഒളിമ്പിക്സ് ചരിത്രത്തിൽ ഇതാദ്യമായി ഒളിമ്പിക്സിൻ്റെ ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തിന് പുറത്ത് തിരിതെളിയും. പാരീസിൻ്റെ ഹൃദയഭാഗത്തിലൂടെ ഒഴുകുന്ന സെയ്ൻ നദിയിൽ സജ്ജമാക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുക. സ്റ്റേഡിയത്തിനുള്ളിൽ ചടങ്ങ് ഒതുക്കാതെ കൂടുതൽ പേരിലേക്ക് കായികമേളയെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടാകർ ഉത്തരത്തിൽ ഉദ്ഘാടനചടങ്ങ് സംഘടിപ്പിക്കുന്നത്.

Related Stories
Tilak Varma : തീപ്പൊരി തിലക് ! മേഘാലയ ബൗളര്‍മാരെ പഞ്ഞിക്കിട്ട് അടിച്ചുകൂട്ടിയത് തകര്‍പ്പന്‍ സെഞ്ചുറി, കൂടെ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകളും
IPL Revenue : മീഡിയ റൈറ്റ്സ്, സ്പോൺസർഷിപ്പ്, ടിക്കറ്റ് അങ്ങനെ കോടികൾ വന്ന് മറിയുന്നു; ഈ കാണുന്നത് ഒന്നുമല്ല ഐപിഎൽ
IND vs AUS Test: ഇവനെ പടച്ചുവിട്ട കടവുൾക്ക് പത്തിൽ പത്ത്! പെർത്തിൽ ബുമ്രയ്ക്ക് ചരിത്രനേട്ടം
IPL Mega Auction 2025: ബൗളിം​ഗ് ആക്ഷനിൽ സംശയം; ഇന്ത്യൻ താരത്തെ വിലക്കിയേക്കും, റിപ്പോർട്ട്
IND vs AUS : അഞ്ച് വിക്കറ്റിട്ട് ബുംറ, ഒപ്പം നിന്ന് ഹർഷിത്; ഓസ്ട്രേലിയ 104 ന് പുറത്ത്
IPL Mega Auction 2025: യുഎസിന്റെ ഇന്ത്യൻ എഞ്ചിൻ സൗരഭ് നേത്രവൽക്കർ; താരലേലത്തിൽ നോട്ടമിടുന്നത് ഈ ടീമുകൾ
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ