5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Olympics 2024 : പരിക്ക്, നിർഭാഗ്യം, ഗ്രീൻ കാർഡ്; തിരിച്ചടികളിൽ ഉറച്ചുനിന്ന് ഹോക്കിയിൽ ടീം ഇന്ത്യക്ക് വെങ്കലം

Olympics 2024 India Won Bronze : പാരിസ് ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. തുടരെ രണ്ടാം തവണയാണ് ഇന്ത്യ ഒളിമ്പിക്സ് വെങ്കലം നേടുന്നത്. സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യ മറികടന്നു.

Olympics 2024 : പരിക്ക്, നിർഭാഗ്യം, ഗ്രീൻ കാർഡ്; തിരിച്ചടികളിൽ ഉറച്ചുനിന്ന് ഹോക്കിയിൽ ടീം ഇന്ത്യക്ക് വെങ്കലം
Olympics 2024 India Won Bronze (Image Courtesy – AP)
abdul-basith
Abdul Basith | Updated On: 08 Aug 2024 19:41 PM

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് വെങ്കലം. വെങ്കലപ്പോരിൽ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ വീഴ്ത്തിയത്. പരിക്കും നിർഭാഗ്യം കൊണ്ട് നഷ്ടമായ അവസരങ്ങളും അവസാന മിനിട്ടുകളിൽ 10 പേരുമായി കളിക്കേണ്ടിവന്നതുമൊക്കെ മറികടന്നാണ് ഇന്ത്യ മെഡൽ നേടിയത്. അവസാന സെക്കൻഡിലെ പെനാൽറ്റി കോർണർ രക്ഷപ്പെടുത്തിയ മലയാളി താരം പിആർ ശ്രീജേഷ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

കളത്തിൽ കൃത്യമായ മുൻതൂക്കമുണ്ടായിട്ടും ഫിനിഷിങിലെ പിഴവുകൾ ഇന്ത്യക്ക് തിരിച്ചടിയാവുന്നതാണ് ആദ്യ മിനിട്ടുകളിൽ കണ്ടത്. ക്രോസ് ബാറിന് കീഴിൽ ശ്രീജേഷ് ഉറച്ചുനിന്നതോടെ ആദ്യ ക്വാർട്ടർ ഇരു ടീമുകളും ഗോൾരഹിതമായി അവസാനിപ്പിച്ചു. രണ്ടാം ക്വാർട്ടറിൽ സ്പെയിൻ മത്സരത്തിലെ ആദ്യ ഗോൾ നേടി. 18ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റി സ്ട്രോക്കിൽ നിന്ന് മാർക്ക് മിറാലസാണ് ഗോൾ നേടിയത്. വീണ്ടും ഇന്ത്യ അവസരങ്ങൾ പാഴാക്കി. എന്നാൽ, രണ്ടാം ക്വാർട്ടറിൻ്റെ അവസാന മിനിട്ടിൽ ഇന്ത്യ സമനില പിടിച്ചു. പെനാൽറ്റി കോർണറിൽ നിന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് ആണ് ഇന്ത്യക്കായി വലകുലുക്കിയത്.

Also Read : Olympics 2024 : ഹോക്കി വെങ്കലപ്പോര്, ജാവലിൻ ത്രോ, ഗുസ്തി സെമി; ഇന്ന് ഇന്ത്യയുടെ പ്രതീക്ഷകൾ ഇങ്ങനെ

മൂന്നാം ക്വാർട്ടറിൻ്റെ തുടക്കത്തിൽ ഹർമൻപ്രീത് വീണ്ടും സ്കോർ ചെയ്തു. 33ആം മിനിട്ടിൽ വീണ്ടും പെനാൽറ്റി കോർണറിൽ നിന്ന് ലക്ഷ്യം ഭേദിച്ച ഹർമൻപ്രീത് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. പിന്നാളെ പെനാൽറ്റി കോർണറിൽ നിന്ന് സ്പെയിൻ ഗോളടിച്ചെങ്കിലും ഈ ഗോൾ അനുവദിച്ചില്ല. അവസാന ക്വാർട്ടറിൽ ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരം സുഖ്ജീതിന് മുതലെടുക്കാനായില്ല. അവസാന മിനിട്ടുകളിൽ ക്യാപ്റ്റൻ ഹർമൻപ്രീത് പരിക്കേറ്റ് പുറത്തായി. കളി അവസാനിപ്പിക്കാൻ 2 മിനിട്ട് മാത്രം ബാക്കിനിൽക്കെ സുഖ്ജീത് ഗ്രീൻ കാർഡ് കിട്ടി പുറത്തായി. അവസാന മിനിട്ടുകളിൽ 10 പേരുമായാണ് ഇന്ത്യ കളിച്ചത്. അവസാന സെക്കൻഡിൽ ലഭിച്ച പെനാൽറ്റി കോർണർ ശ്രീജേഷ് രക്ഷപ്പെടുത്തിയതോടെ തുടരെ രണ്ടാം തവണയും ഇന്ത്യക്ക് വെങ്കലം.

 

Latest News