5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Olympics 2024 : ജനനം 1999 മെയ് രണ്ടിന്; ഇമാൻ ഖലീഫിൻ്റെ ലിംഗസ്വത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കി പിതാവ്

Olympics 2024 Imane Khelif Gender : അൾജീരിയൻ ഗുസ്തി താരം ഇമാൻ ഖലീഫിൻ്റെ ലിംഗസ്വത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കി പിതാവ് അമർ ഖലീഫ്. സ്വർണമെഡൽ നേടിയ ഇമാൻ പുരുഷനാണെന്നും താരത്തെ വനിതാ വിഭാഗത്തിൽ മത്സരിപ്പിക്കരുത് എന്നുമുള്ള വാദങ്ങൾ ശക്തമായിരുന്നു.

Olympics 2024 : ജനനം 1999 മെയ് രണ്ടിന്; ഇമാൻ ഖലീഫിൻ്റെ ലിംഗസ്വത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കി പിതാവ്
Olympics 2024 Imane Khelif Gender
abdul-basith
Abdul Basith | Published: 10 Aug 2024 13:10 PM

അൾജീരിയയുടെ വിവാദ ഗുസ്തി താരം ഇമാൻ ഖലീഫിൻ്റെ ലിംഗസ്വത്വം തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ ഹാജരാക്കി പിതാവ്. 1999 മെയ് രണ്ടിന് പെൺകുട്ടിയായി ഇമാൻ ജനിച്ചതിൻ്റെ രേഖകൾ പിതാവ് അമർ ഖലീഫ് ഹാജരാക്കിയെന്ന് മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഇമാൻ ഖലീഫ് (Imane Khelif) പുരുഷനായാണ് ജനിച്ചതെന്നും താരത്തെ വനിതാ വിഭാഗത്തിൽ മത്സരിപ്പിക്കരുത് എന്നുമുള്ള വാദങ്ങളാണ് ഇതോടെ അവസാനിച്ചത്. ഖലീഫ് ഗുസ്തിയിൽ സ്വർണം നേടിയിരുന്നു.

സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങൾ അമർ ഖലീഫ് തള്ളി. “മകൾക്കെതിരെയുള്ള ആരോപണങ്ങൾ ശരിയല്ല. ആറ് വയസ് മുതൽ കായികമത്സരങ്ങൾ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടിയാണ് ഇമാൻ. അവൾക്ക് ഫുട്ബോൾ കളിക്കാൻ ഇഷ്ടമായിരുന്നു. ഈ വിവാദങ്ങളൊക്കെ ഇമാനെ തളർത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. അവൾ ലോകജേതാവാകുന്നത് ഇവർക്ക് അംഗീകരിക്കാനാവുന്നില്ല.

വനിതകളുടെ 66 കിലോ ബോക്സിംഗിൽ ചൈനയുടെ യാങ് ലിയുവിനെ 5-0ന് തകർത്താണ് ഖലീഫിൻ്റെ സ്വർണമെഡൽ നേട്ടം. പുരുഷ ക്രോമസോമുള്ള ഖലീഫിയുടെ പഞ്ചുകൾ താങ്ങാനാവാതെ ഇറ്റാലിയൻ ബോക്സർ ആഞ്ചല കരീനി മത്സരത്തിൽ പിന്മാറിയത് വലിയ വിവാദമായിരുന്നു. ഇതോടെ ഖലിഫിനെ അയോഗ്യയാക്കണമെന്നും പുരുഷ താരം വനിതാ ബോക്സിംഗിൽ മത്സരിക്കുന്നു എന്നുമൊക്കെ ആരോപണങ്ങളുയർന്നു. ഇതിനെയൊക്കെ തകർത്താണ് ഖലിഫിൻ്റെ കിരീടധാരണം.

Also Read : Olympics 2024 : ഗുസ്തിയിൽ സ്വർണമെഡൽ നേട്ടത്തോടെ ഇമാൻ ഖലിഫ്; മറികടന്നത് ഗോദയ്ക്കകത്തും പുറത്തും നേരിട്ട വെല്ലുവിളികളെ

കരീനി മത്സരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഖലീഫിനെതിരെ വ്യാപക ആരോപണങ്ങളുയർന്നിരുന്നു. ജനിതകമായി ഖലീഫ് പുരുഷനാണെന്നായിരുന്നു പ്രധാന ആരോപണം. ട്രാൻസ്ജൻഡർ ആയ ഖലീഫിനെ വനിതകളുടെ വിഭാഗത്തിൽ മത്സരിപ്പിക്കുന്നത് ശരിയല്ലെന്ന് പലരും വാദിച്ചു. എന്നാൽ, ഖലിഫ് ജനിച്ചതും മത്സരിച്ചുകൊണ്ടിരിക്കുന്നതും സ്ത്രീ ആയിട്ടാണെന്ന് ഒളിമ്പിക്സ് കമ്മറ്റി അറിയിച്ചു. ഖലീഫിനെ അയോഗ്യയാക്കില്ലെന്നും കമ്മറ്റി നിലപാടെടുത്തു.

മുൻപും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുള്ള താരമാണ് ഇമാൻ ഖലിഫ്. 2023 ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ ഇമാൻ ഖലിഫിനെ ഫൈനൽ മത്സരത്തിന് തൊട്ടുമുൻപ് രാജ്യാന്തര ബോക്സിംഗ് അസോസിയേഷൻ അയോഗ്യയാക്കി. വൈദ്യശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടാണ് താരത്തെ അയോഗ്യയാക്കിയതെന്ന് അൾജീരിയൻ ഒളിമ്പിക് കമ്മറ്റി അറിയിച്ചു. പിന്നാലെ, ശരീരത്തിൽ പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്ററോൺ കൂടുതലായതിനാലാണ് താരത്തെ അയോഗ്യയാക്കിയതെന്ന് അൾജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഡിഎൻഎ ടെസ്റ്റിൽ പുരുഷന്മാർക്കുള്ള എക്സ്, വൈ ക്രോമസോമുകൾ ശരീരത്തിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് താരത്തെ അയോഗ്യയാക്കിയതെന്ന് അസോസിയേഷൻ പ്രസിഡൻ്റ് ഉമർ ക്രെംലേവ് അറിയിച്ചു. തീരുമാനത്തിനെതിരെ കായിക തർക്ക പരിഹാര കോടതിയിൽ ഖലിഫ് അപ്പീൽ നൽകിയെങ്കിലും പിന്നീട് ഇത് പിൻവലിച്ചു. വിലക്കിന് തൊട്ടുപിന്നാലെ രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി രാജ്യാന്തര ബോക്സിംഗ് അസോസിയേഷൻ്റെ തീരുമാനത്തെ വിമർശിച്ചു. ആലോചിക്കാതെ എടുത്ത തീരുമാനമെന്നായിരുന്നു ഐഒസിയുടെ വിമർശനം.

Also Read : Olympics 2024 : പുരുഷ ക്രോമസോമുള്ളതിനാൽ വിലക്ക് ലഭിച്ച താരം; ഇപ്പോൾ പഞ്ച് ഭയന്ന് എതിരാളിയുടെ പിന്മാറ്റം; ആരാണ് അൾജീരിയൻ ബോക്സർ ഇമാൻ ഖലീഫ്?

ഇത്തവണ ഒളിമ്പിക്സിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ബോക്സിംഗ് അസോസിയേഷന് വിലക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഐഒസിയിലെ ബോക്സിംഗ് യൂണിറ്റാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഖലിഫിന് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ഒളിമ്പിക്സിൽ മത്സരിക്കാൻ അനുവാദം നൽകി. റഷ്യ നേതൃത്വം നൽകുന്ന രാജ്യാന്തര ബോക്സിംഗ് അസോസിയേഷനെ ഐഒസി അംഗീകരിക്കുന്നില്ല. ഇതും ഐഒസിയുടെ തീരുമാനത്തെ സ്വാധീനിച്ചു.

തുടക്കത്തിൽ തന്നെ ഖെലിൻ്റെ ആദ്യ പഞ്ചുകളിൽ പകച്ച കരീനി മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്നറിയിക്കുകയായിരുന്നു. താരത്തിൻ്റെ ഹെഡ് ഗിയറിന് തകരാർ സംഭവിച്ചിരുന്നു എന്ന് ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലത്തേക്കിരുന്ന് പൊട്ടിക്കരഞ്ഞ കരീനി ഖെലിഫിന് ഹസ്തദാനം നൽകാൻ വിസമ്മതിച്ചു. തൻ്റെ മൂക്കിന് കഠിനമായ വേദനയായിരുന്നു എന്നും അതിനാലാണ് മത്സരം തുടരാൻ വിസമ്മതിച്ചത് എന്നും കരീനി പിന്നീട് പറഞ്ഞിരുന്നു.

 

Latest News