5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Olympics 2024 : കാർഡ്ബോർഡിൻ്റെ കട്ടിൽ മോശം, എസി ഇല്ല; ഒളിമ്പിക്സ് വില്ലേജ് പോരെന്ന് അത്‌ലീറ്റുകൾ: വിഡിയോ കാണാം

Olympics 2024 Cardboard Bed : ഒളിമ്പിക്സ് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ വില്ലേജിനെപ്പറ്റിയുള്ള അത്‌ലീറ്റുകളുടെ പരാതി വ്യാപകമാണ്. കാർഡ്ബോർഡ് കട്ടിലിനെതിരെയും മുറികളിൽ എസി ഇല്ലാത്തതിലുമൊക്കെ അത്‌ലീറ്റുകൾ വിമർശനം അറിയിക്കുന്നുണ്ട്.

Olympics 2024 : കാർഡ്ബോർഡിൻ്റെ കട്ടിൽ മോശം, എസി ഇല്ല; ഒളിമ്പിക്സ് വില്ലേജ് പോരെന്ന് അത്‌ലീറ്റുകൾ: വിഡിയോ കാണാം
Olympics 2024 Cardboard Bed (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 29 Jul 2024 20:47 PM

പാരിസ് ഒളിമ്പിക്സ് വില്ലേജിലെ സൗകര്യങ്ങളെപ്പറ്റി (Paris Olympics Village) അത്ര നല്ല അഭിപ്രായങ്ങളല്ല പുറത്തുവരുന്നത്. ഒളിമ്പിക്സ് തുടങ്ങിയപ്പോൾ ഏറെ ചർച്ചയായ കാർഡ്ബോർഡ് കട്ടിൽ മുതൽ പരാതികളാണ്. കാർഡ്ബോർഡ് കട്ടിലിൽ ഉറക്കം ശരിയാവാത്തതും എസി ഇല്ലാത്തതുമൊക്കെ അത്‌ലീറ്റുകൾ സോഷ്യൽ മീഡീയയിലൂടെ പങ്കുവെക്കുന്ന വിഡിയോകളിൽ ചൂണ്ടിക്കാണിക്കുന്നു.

 

View this post on Instagram

 

A post shared by Daria Saville (@daria_sav)

കാർഡ്ബോർഡ് കട്ടിലിന് തീരെ വീതിയില്ലെന്നതാണ് അത്‌ലീറ്റുകളുടെ പ്രധാന പരാതി. എല്ലാ അത്‌ലീറ്റുകളുടെയും അളവുകളെടുത്ത് അവരുടെ അളവിനനുസരിച്ചാണ് തയ്യാറാക്കുന്നതെങ്കിലും കട്ടിലുകൾക്ക് തീരെ വലിപ്പം പോരെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. ഒപ്പം, കട്ടിലുകൾക്ക് മൃദുത്വമില്ലെന്നും നന്നായി ഉറങ്ങാൻ കഴിയുന്നില്ലെന്നും താരങ്ങൾ പറയുന്നു. 100 ശതമാനം റീസൈക്കിൾ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന കട്ടിലാണെന്നും പ്രകൃതിയെ സംരക്ഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്നും അധികൃതർ പറയുന്നുണ്ടെങ്കിലും കട്ടിലിനെതിരെ മുറുമുറുപ്പ് ശക്തമാണ്.

 

View this post on Instagram

 

A post shared by Eurosport (@eurosport)

 

View this post on Instagram

 

A post shared by jing quah (@jingwenquah)

ഇതിനൊപ്പം ഒളിമ്പിക്സ് വില്ലേജിൽ എസി സൗകര്യം ഇല്ലാത്തതും വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. അത്‌ലീറ്റുകൾ പോർട്ടബിൾ എസി കൊണ്ടുവരുന്നുണ്ടെങ്കിലും ഇത് അത്ര നല്ലതല്ലെന്നും പാരിസിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ എസി ഇല്ലാത്തത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുമാണ് പരാതി ഉയരുന്നത്. എസി ഒഴിവാക്കി പ്രത്യേക കൂളിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനോടും അത്‌ലീറ്റുകൾക്ക് അത്ര മതിപ്പില്ല. വിമർശനങ്ങളോട് ഒളിമ്പിക്സ് അധികൃതർ പ്രതികരിച്ചിട്ടില്ല.

Also Read : Olympics 2024: ഒന്നര ലക്ഷം രൂപയുടെ ഫോൺ മുതൽ കോണ്ടം വരെ; പാരീസ് ഒളിമ്പിക്‌സിനെത്തിയ താരങ്ങൾക്ക് നൽകിയ വെൽക്കം കിറ്റിലുള്ളത് ഇവയാണ്‌

അതേസമയം, ഒളിമ്പിക്സ് വില്ലേജിനകത്തെ കാഴ്ചകൾ അത്‌ലീറ്റുകൾ തന്നെ ഇത്തവണ പുറം ലോകത്തെ അറിയിക്കുന്നുണ്ട്. മുൻപ്, ഒളിമ്പിക്സ് അത്‌ലീറ്റുകൾക്ക് മാത്രം കാണാൻ കഴിയുന്ന കാഴ്ചയായിരുന്നു ഇത്. എന്നാൽ ഇപ്പോൾ റീലുകളിലൂടെ വില്ലേജിനകത്തെ സൗകര്യങ്ങൾ ലോകമറിയുന്നു. ഒളിമ്പിക്സ് വില്ലേജിനകത്തെ സൂപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ള കാഴ്ചകൾ അത്‌ലീറ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകളിലുണ്ട്.

 

View this post on Instagram

 

A post shared by Daria Saville (@daria_sav)

 

View this post on Instagram

 

A post shared by jing quah (@jingwenquah)

ഒളിമ്പിക്സിനെത്തിയ അത്‌ലീറ്റുകൾക്ക് നൽകിയ വെൽക്കം കിറ്റിലുണ്ടായിരുന്ന വസ്തുക്കളെപ്പറ്റി നേരത്തെ ടിവി9 മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. പി ആന്റ് ജി സ്‌പോണ്‍സര്‍ ചെയ്യുന്ന ഒളിമ്പിക് അത്‌ലറ്റ് 365 ഗുഡി ബാഗും കൊക്കോ കോളയും സാംസങും പവേര്‍ഡും നല്‍കുന്ന സമ്മാനങ്ങളാണ് കിറ്റിലുള്ളത്.

 

View this post on Instagram

 

A post shared by jing quah (@jingwenquah)

ബ്ലാക് ടോട്ട് ബാഗില്‍ സാംസങ് ഗാലക്‌സി സഡ് ഫ്‌ളിപ്പ് 6 ന്റെ സ്‌പെഷ്യല്‍ പതിപ്പാണ് ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. അത്‌ലീറ്റുകൾക്കുള്ള കസ്റ്റമൈസ്ഡ് സ്മാർട്ട് ഫോണുകളാണ് ഇവ. സ്വർണനിറത്തിലുള്ള ഫോൺ ഇതിനകം അത്‌ലീറ്റുകൾക്കിടയിൽ പ്രിയങ്കരമായിട്ടുണ്ട്. ഇതോടൊപ്പം ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഓറഞ്ച് നല്‍കുന്ന സൗജന്യ ഡാറ്റയും കോളിങ് സേവനവുമുള്ള ഇ സിമ്മും ഉണ്ട്. ഓറല്‍ ബി, ഹെഡ് ആന്റ് ഷോള്‍ജേഴ്‌സ്, ഓസി, സേഫ്ഗാര്‍ഡ്, ഫെബ്രീസ് എന്നിവയും റെഡ് മെറ്റല്‍ കൊക്കോ കോള വാട്ടര്‍ ബോട്ടിലും പവേര്‍ഡിന്റെ സിപ്പറും കോണ്ടവുമാണ് വെല്‍ക്കം കിറ്റിലെ മറ്റ് വസ്തുക്കൾ.

 

View this post on Instagram

 

A post shared by The Olympic Games (@olympics)