5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Olympics 2024: പാരീസിലെ ദീപശിഖ ഇന്ന് അണയും…; സമാപനം ചരിത്രപ്രസിദ്ധമായ സ്റ്റെഡ് ദെ ഫ്രാൻസിൽ

Olympic 2024 Closing Ceremony: ശനിയാഴ്ച രാത്രിയിലെ കണക്കനുസരിച്ച് 39 സ്വർണവുമായി ചൈന ഒന്നാമതും യുഎസ് (38) രണ്ടാമതുമാണുള്ളത്. സ്വർണനേട്ടത്തിൽ തുടക്കംതൊട്ടേ ചൈന മുന്നിലായിരുന്നു. ഇടയ്ക്ക് യുഎസ് ഒന്നാംസ്ഥാനത്ത് എത്തിയെങ്കിലും ചൈന സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.

Olympics 2024: പാരീസിലെ ദീപശിഖ ഇന്ന് അണയും…; സമാപനം ചരിത്രപ്രസിദ്ധമായ സ്റ്റെഡ് ദെ ഫ്രാൻസിൽ
Olympic 2024 closing ceremony. (Image Credits:PTI)
Follow Us
neethu-vijayan
Neethu Vijayan | Published: 11 Aug 2024 13:29 PM

പാരീസ്: രണ്ടാഴ്ചയായി പാരീസിൽ നടന്നുകൊണ്ടിരിക്കുന്ന മാമാങ്കത്തിന് ഇന്ന് സമാപനം (Olympic 2024 Closing Ceremony). രാത്രി ഏഴരയ്ക്ക് (ഇന്ത്യൻസമയം രാത്രി 11) തുടങ്ങുന്ന സമാപനച്ചടങ്ങിൽ, കലയുടെയും കളിയുടെയും സാങ്കേതികവിദ്യയുടെയും സമ്മേളനമാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടനം തുറന്നവേദിയിലായിരുന്നെങ്കിൽ സമാപനം ചരിത്രപ്രസിദ്ധമായ സ്റ്റെഡ് ദെ ഫ്രാൻസിലാണ് നടക്കുന്നത്. 1998 ഫുട്ബോൾ ലോകകപ്പിൽ ഫ്രാൻസ് കിരീടം നേടിയ ഗ്രൗണ്ടാണിത്. ഇവിടെ എൺപതിനായിരത്തോളം കാണികൾക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്.

ഉദ്ഘാടനച്ചടങ്ങിന്റെ ഡയറക്ടറായിരുന്ന തോമസ് ജോളി തന്നെയാണ് സമാപന ചടങ്ങിൻ്റെയും ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത്. ഹോളിവുഡ് താരം ടോം ക്രൂസ്, ബെൽജിയൻ ഗായിക ആഞ്ജലെ, അമേരിക്കൻ റോക്ക് സംഗീത ബ്രാൻഡായ റെഡ് ഹോട്ട് ചില്ലി പെപ്പർ തുടങ്ങിയവരുടെ കലാപരിപാടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. സമാപനച്ചടങ്ങിൽ ക മനു ഭാക്കറും പി ആർ ശ്രീജേഷുമാണ്.

ALSO READ: ഒളിമ്പിക്‌സ് വെറുതെയായില്ല; ഒറ്റ പരസ്യത്തിന് ഒന്നരക്കോടി, മനു ഭകാറിന്റെ അതിശയിപ്പിക്കുന്ന വളര്‍ച്ച

രാജ്യങ്ങളുടെ പരേഡിന് ശേഷം ഒളിമ്പിക്‌സ് പതാക 2028 ഒളിമ്പിക്‌സിന്റെ ആദിദേയരായ ലോസ് ആഞ്ചലസിന് കൈമാറും. പാരീസ് ഒളിമ്പിക്സ് 2024 സമാപന ചടങ്ങ് സ്പോർട്സ്18 1 SD, സ്പോർട്സ്18 1 HD TV ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്. കൂടാതെ ഒളിമ്പിക്‌സിൻ്റെ സമാപന ചടങ്ങ് ജിയോസിനിമ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ടോക്കിയോ ഒളിമ്പിക്‌സിലെ ഏഴ് മെഡൽ എന്ന നേട്ടം മറികടക്കാനാവാതെയാണ് ഇന്ത്യ ഇത്തവണ മടങ്ങുന്നത്. പത്ത് മെഡലുകളാണ് രാജ്യം പ്രതീക്ഷിച്ചിരുന്നത്. ഒളിമ്പിക്‌സ് ഷൂട്ടിങ്, ഹോക്കി, ഗുസ്തി, ജാവലിൻ ത്രോ എന്നീ നാല് ഇനങ്ങളിൽ മാത്രമാണ് ഇന്ത്യയ്ക്ക് ഇത്തവണ മെഡൽ നേടാനായത്. ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ ലഭിക്കുന്നതിന് തീരുമാനമായാൽ മെഡൽ നേട്ടം ഏഴിലേക്ക് എത്തുന്നതാണ്.

ശനിയാഴ്ച രാത്രിയിലെ കണക്കനുസരിച്ച് 39 സ്വർണവുമായി ചൈന ഒന്നാമതും യുഎസ് (38) രണ്ടാമതുമാണുള്ളത്. സ്വർണനേട്ടത്തിൽ തുടക്കംതൊട്ടേ ചൈന മുന്നിലായിരുന്നു. ഇടയ്ക്ക് യുഎസ് ഒന്നാംസ്ഥാനത്ത് എത്തിയെങ്കിലും ചൈന സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. ചൈന ചാമ്പ്യന്മാരായാൽ അത് ചരിത്രമാകും. 2008-ൽ സ്വന്തം നാട്ടിൽനടന്ന ഒളിമ്പിക്സിലാണ് ഇതിനുമുമ്പ് ചൈന ഓവറോൾ ചാമ്പ്യന്മാരായത്.

Latest News