5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Next India Captain : ആരാവും ഇന്ത്യയുടെ അടുത്ത ക്യാപ്റ്റൻ?; പരിഗണനയിൽ നാലുപേർ

Next India Captain After Rohit Sharma : രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കപ്പെട്ടുന്നവരിൽ നാല് താരങ്ങൾ. ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരാണ് പരിഗണനയിലുള്ളത്.

abdul-basith
Abdul Basith | Updated On: 30 Jun 2024 11:21 AM
ടി20യിൽ നിന്ന് രോഹിത് ശർമ വിരമിച്ചതോടെ ആരാവും ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനെന്നതാണ് നിലവിലെ ഹോട്ട് ടോപ്പിക്. ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിങ്ങനെയാണ് ഉയരുന്ന പേരുകൾ. ഇതിൽ ഹാർദ്ദിക്കോ പന്തോ ക്യാപ്റ്റനായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളെ പരിശോധിക്കാം.

1 / 5
ഹാർദിക് പാണ്ഡ്യ - ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യയ്ക്കാണ് അടുത്ത ടി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഏറെ സാധ്യത കല്പിക്കപ്പെടുന്നത്. രോഹിതിൻ്റെ അഭാവത്തിൽ സമീപകാലത്ത് ടീം ഇന്ത്യയെ നയിച്ചത് പാണ്ഡ്യയാണ്. ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച് ഐപിഎൽ കിരീടം നേടിക്കൊടുത്ത നായകനാണ് പാണ്ഡ്യ. രാജ്യാന്തര ക്രിക്കറ്റിൽ മത്സരപരിചയവുമുണ്ട്. അതുകൊണ്ട് തന്നെ രോഹിത് ശർമ്മയ്ക്ക് പിൻഗാമിയായി ഹാർദിക് പാണ്ഡ്യ എത്താനാണ് ഏറ്റവുമധികം സാധ്യത.

2 / 5
ജസ്പ്രീത് ബുംറ -  ഈ തലമുറയിലെ ഏറ്റവും മികച്ച മൾട്ടി ഫോർമാറ്റ് ബൗളറായ ബുംറയെയും ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കുന്നുണ്ട്. ബുംറയുടെ ഗെയിം അവേർനസും മത്സരം റീഡ് ചെയ്യാനുള്ള കഴിവും ഒരു ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ സഹായിക്കുമെന്നുറപ്പാണ്. രോഹിതിൻ്റെ അഭാവത്തിൽ താരം മുൻപ് ഇന്ത്യയെ നയിച്ചിട്ടുണ്ട്.

3 / 5
ഋഷഭ് പന്ത് -  രാജ്യാന്തര ടി20യിൽ പറയത്തക്ക പ്രകടനങ്ങളില്ലെങ്കിലും ഐപിഎൽ ക്യാപ്റ്റനെന്ന തരത്തിൽ അത്ര നല്ല റെക്കോർഡുകളല്ല ഉള്ളതെങ്കിലും ഋഷഭ് പന്തിനെയും ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. രാജ്യാന്തര ടി20കളിലെ മത്സരപരിചയമാണ് പ്രധാന ഘടകം. ഐപിഎൽ ക്യാപ്റ്റനെന്നതും പന്തിന് ഗുണകരമാണ്.

4 / 5
സൂര്യകുമാർ യാദവ് -  രാജ്യാന്തര ടി20 യിലെ ഒന്നാം റാങ്കുകാരനായ സൂര്യകുമാർ യാദവിനും ക്യാപ്റ്റൻസി സാധ്യതയുണ്ട്. ടീമിലെ സ്ഥിരാംഗം, രാജ്യാന്തര മത്സരങ്ങളിലെ പരിചയം തുടങ്ങിയ വിവിധ ഘടകങ്ങളാണ് സൂര്യയ്ക്ക് ഗുണമാവുന്നത്.

5 / 5
Latest Stories