1988ന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിച്ച് ന്യൂസീലൻഡ്; ജയം എട്ട് വിക്കറ്റിന് | New Zealand Secure Historic First Test Win vs India Their First in India Since 1988 Malayalam news - Malayalam Tv9

Ind vs Nz : 1988ന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിച്ച് ന്യൂസീലൻഡ്; ജയം എട്ട് വിക്കറ്റിന്

First Test Win For New Zealand In India Since 1988 : ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ജയം കുറിച്ച് ന്യൂസീലൻഡ്. 1988 ന് ശേഷം ഇതാദ്യമായാണ് കിവീസ് ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിക്കുന്നത്.

Ind vs Nz : 1988ന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിച്ച് ന്യൂസീലൻഡ്; ജയം എട്ട് വിക്കറ്റിന്

ഇന്ത്യ - ന്യൂസീലൻഡ് (Image Credits - PTI)

Published: 

20 Oct 2024 17:03 PM

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡിന് എട്ട് വിക്കറ്റ് ജയം. രണ്ടാം ഇന്നിംഗ്സിൽ 110 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു. ആദ്യ ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടി ടീമിൻ്റെ നട്ടെല്ലായ യുവതാരം രചിൻ രവീന്ദ്രയാണ് കളിയിലെ താരം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ആദ്യ മത്സരത്തിൽ വിജയിച്ച ന്യൂസീലൻഡ് 1-0ന് മുന്നിലെത്തി.

ഒന്നാം ഇന്നിംഗ്സിൽ 46 റൺസിന് തകർന്നടിഞ്ഞ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ തിരിച്ചുവന്നെങ്കിലും പരാജയം ഒഴിവാക്കാൻ അത് മതിയാവുമായിരുന്നില്ല. സർഫറാസ് ഖാൻ (150), ഋഷഭ് പന്ത് (99) എന്നിവർ തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യ ഒരു ഘട്ടത്തിൽ മുന്നിൽ നിന്നതാണ്. ഭേദപ്പെട്ട ലീഡെടുത്താൽ ഇന്ത്യക്ക് വിജയത്തിലേക്ക് ശ്രമിക്കാനാവുമെന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു. എന്നാൽ, രണ്ടാം ന്യൂബോൾ ഇന്ത്യയുടെ പദ്ധതികളൊക്കെ തകർത്തു. ന്യൂബോളിൻ്റെ ആനുകൂല്യത്തിൽ ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിവിട്ട ന്യൂസീലൻഡ് വിജയലക്ഷ്യം കൈയ്യകലത്ത് നിർത്തി. 408ന് നാല് വിക്കറ്റ് എന്ന നിലയിൽ നിന്ന് 462 റൺസെടുക്കുമ്പോഴേക്കും ഇന്ത്യ ഓൾ ഔട്ടായി. മറ്റ് ഹെൻറിയും വില്ല്യം ഒറൂർകെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Also Read : India vs New Zealand: ചിന്നസ്വാമിയിൽ നൂറടിച്ച് സർഫറാസ് ഖാൻ; തിരിച്ചു വരവിന്റെ പാതയിൽ ഇന്ത്യ, വില്ലനായി മഴ

മറുപടി ബാറ്റിംഗിൽ ടോം ലാതമിനെയും (0) ഡെവോൺ കോൺവെയെയും (17) ജസ്പ്രീത് ബുംറ വീഴ്ത്തിയെങ്കിലും ന്യൂസീലൻഡ് പതറിയില്ല. ന്യൂബോൾ ആനുകൂല്യം അവസാനിച്ചപ്പോൾ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ച വിൽ യങ് – രചിൻ രവീന്ദ്ര സഖ്യം കിവീസിന് അവിസ്മരണീയ വിജയം സമ്മാനിച്ചു. മൂന്നാം വിക്കറ്റിൽ 75 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. യങ് 48 റൺസിലും രചിൻ 39 റൺസിലും നോട്ടൗട്ടാണ്.

36 വർഷത്തിന് ശേഷമാണ് ന്യൂസീലൻഡ് ഇന്ത്യയിൽ ഒരു ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുൻപ് കിവീസ് ഇന്ത്യയിൽ ഒരു ടെസ്റ്റ് വിജയിച്ചത് 1988ലായിരുന്നു. വാംഖഡെയിൽ 136 റൺസിനായിരുന്നു അന്ന് കിവീസിൻ്റെ ജയം.

 

 

Related Stories
Sanju Samson: ടി20 ലോകകപ്പ് ഫെെനൽ ഇലവനിലുണ്ടായിരുന്നു, ടോസിന് തൊട്ടുമുമ്പാണ് തന്നെ മാറ്റിയത്; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ
Sarfaraz Khan: ആദ്യത്തെ കൺമണി ആൺകുട്ടി; കുഞ്ഞിനെ വരവേറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം
Kerala Blasters FC: ഞങ്ങടെ പിള്ളേരെ തൊടുന്നോടാ..! ആരാധകർക്ക് നേരെയുണ്ടായ അതിക്രമം, മുഹമ്മദൻസ് ആരാധകർക്കെതിരെ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ്
WT20 World Cup : ഇത്തവണ ഫൈനലിൽ കലമുടച്ച് ദക്ഷിണാഫ്രിക്ക; ടി20 ലോകകപ്പുകളിൽ ന്യൂസീലൻഡിന് കന്നിക്കിരീടം
ISL 2024 : രണ്ടാം പകുതിയിലെ തിരിച്ചുവരവ്; മുഹമ്മദൻസ് ആരാധകരുടെ കലിപ്പും മറികടന്ന് ബ്ലാസ്റ്റേഴ്സിന് ജയം
Virat Kohli-Anushka: ഒരു ലിറ്ററിന് 600 രൂപ; കോലിയും അനുഷ്കയും കുടിക്കുന്നത് ഇന്ത്യയിലെ വെള്ളമല്ല
കണ്ണ് തള്ളേണ്ട! ലോറന്‍സ് ബിഷ്‌ണോയിയുടെ ആസ്തി ചില്ലറയല്ല
പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി