Doug Bracewell: കൊക്കെയ്ൻ ഉപയോഗം; ന്യൂസിലൻഡ് താരത്തിന് വിലക്കേർപ്പെടുത്തി സ്പോർട്സ് ട്രെെബൂണൽ
New Zealand Pacer Doug Bracewell suspended for cocaine use: 2023 മാർച്ചിലായിരുന്നു ന്യൂസിലൻഡ് ജഴ്സിയിൽ ഡഗ് ബ്രേസ്വെൽ അവസാനമായി കളിക്കാനിറങ്ങിയത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയായിരുന്നു അത്.
വെല്ലിംഗ്ടൺ: മയക്കുമരുന്ന് ഉപയോഗത്തിൽ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ഡഗ് ബ്രേസ്വെല്ലിന് വിലക്ക്. കൊക്കെയ്ൻ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തി. നിരോധിത ലഹരി ഉപയോഗിച്ചതിനെ തുടർന്ന് ന്യൂസിലൻഡിലെ സ്‌പോർട്‌സ് ട്രിബ്യൂണലാണ് താരത്തെ മത്സരങ്ങളിൽ നിന്ന് വിലക്കിയത്. ഈ വർഷം ജനുവരി 13ന് സെൻട്രൽ സ്റ്റാഗ്സും വെല്ലിംഗ്ടണും തമ്മിൽ നടന്ന ടി20 മത്സരത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് 34-കാരൻ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയത്. മത്സരത്തിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റ് പിഴുത താരം, 11 പന്തിൽ 30 റൺസുമായി പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
നിരോധിത ലഹരിമരുന്ന് ഉപയോഗത്തെ തുടർന്ന് താരത്തെ ഏപ്രിൽ 11-ന് അന്വേഷണ വിധേയമായി സ്പോർട്സ് ട്രെെബൂണൽ സസ്‌പെൻഡ് ചെയ്തിരുന്നു. സെൻട്രൽ സ്റ്റാഗ്സ്- വെല്ലിംഗ്ടൺ മത്സരത്തിന് മുമ്പ് താരം മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് സ്‌പോർട് ഇൻ്റഗ്രിറ്റി കമ്മീഷൻ ടെ കഹു റൗനുയി പറഞ്ഞു. കൊക്കെയ്ൻ ഉപയോഗിച്ചതായി അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. എന്നാൽ മത്സരത്തിന്റെ തലേദിവസമാണ് ലഹരി ഉപയോഗിച്ചതെന്ന താരത്തിന്റെ വാദം ട്രെെബൂണലും ശരിവച്ചു.
അത്ലറ്റുകൾ സമൂഹത്തിന് മാതൃകയായിരിക്കണം. കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിലൂടെ ജീവൻ അപകടത്തിലാകാൻ സാധ്യതയുണ്ട്. അത്ലറ്റുകൾ ലഹരി ഉപയോഗിക്കുന്നത് കായിക മേഖലയുടെ സമഗ്രതയെ തകർക്കുമെന്ന് ടെ കഹു റൗനുയി കൂട്ടിച്ചേർത്തു.
The Sport Integrity Commission reported that Doug Bracewell tested positive for cocaine and its metabolite BZE after a domestic T20 match in January.
Read more ➡️ https://t.co/6bSAtAjZVj pic.twitter.com/HR6EwP0FQV
— Wisden (@WisdenCricket) November 18, 2024
The Sport Integrity Commission reported that Doug Bracewell tested positive for cocaine and its metabolite BZE after a domestic T20 match in January.
Read more ➡️ https://t.co/6bSAtAjZVj pic.twitter.com/HR6EwP0FQV
— Wisden (@WisdenCricket) November 18, 2024
കൊക്കെയ്ൻ മത്സരം ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഡഗ് ബ്രേസ്വെൽ ഉപയോഗിച്ചതെന്നും അതിനാൽ അദ്ദേഹത്തിന് ശിക്ഷയിൽ ഇളവ് ലഭിച്ചതായും ട്രെെബൂണൽ തലവൻ പറഞ്ഞു. ഇതിനിടെ താരം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് നിർത്താനായുള്ള ചികിത്സാ നടപടി പൂർത്തിയാക്കി. അതുകൊണ്ട് മൂന്ന് മാസം നീണ്ട ശിക്ഷ ഒരു മാസമാക്കി കുറയ്ക്കുകയായിരുന്നു. ഇതിനോടകം തന്നെ ലഹരിമരുന്ന് ഉപയോഗത്തിൽ ഏർപ്പെടുത്തിയ തന്റെ വിലക്ക് താരം അനുഭവിച്ചു കഴിഞ്ഞു. ഇതിലൂടെ ഏത് സമയത്തും ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ ബ്രേസ്‌വെല്ലിന് സാധിക്കുമെന്നും ടെ കഹു റൗനുയി വ്യക്തമാക്കി.
2023 മാർച്ചിലായിരുന്നു ന്യൂസിലൻഡ് ജഴ്സിയിൽ ഡഗ് ബ്രേസ്വെൽ അവസാനമായി കളിക്കാനിറങ്ങിയത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയായിരുന്നു അത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ന്യൂസിലൻഡിനായി 69 മത്സരങ്ങൾ (28 ടെസ്റ്റുകൾ, 21 ഏകദിനങ്ങൾ, 20 ടി20കൾ) അദ്ദേഹം കളിച്ചിട്ടുണ്ട്.