Neeraj Chopra: ഒരു അത്‌ലറ്റ് മറ്റൊരു അത്‌ലറ്റിന് അയച്ച ക്ഷണം മാത്രം, അതില്‍ കൂടുതലൊന്നുമില്ല; അര്‍ഷാദ് നദീം വിവാദത്തില്‍ നീരജ് ചോപ്ര
Neeraj Chopra Reacts Arshad Nadeem Issue: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് രണ്ട് ദിവസം മുമ്പ്, തിങ്കളാഴ്ചയായിരുന്നു എല്ലാ അത്‌ലറ്റുകള്‍ക്കും ക്ഷണം അയച്ചത്. എന്നാല്‍ അത് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം നടന്ന കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അര്‍ഷാദിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലായിരുന്നു.

ഇന്ത്യയില്‍ നടക്കുന്ന ക്ലാസിക് ജാവലിന്‍ മത്സരത്തിലേക്ക് പാകിസ്താന്റെ ഒളിമ്പിക് ചാമ്പ്യന്‍ അര്‍ഷാദ് നദീമിനെ ക്ഷണിച്ചതില്‍ വിവാദത്തിലായതിന് പിന്നാലെ വിശദീകരണവുമായി ഇന്ത്യന്‍ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര. തന്റെ തീരുമാനത്തിന്റെ പേരില്‍ വളരെയധികം ചര്‍ച്ചകള്‍ നടന്നുവെന്നും അതില്‍ ഭൂരിഭാഗവും വെറുപ്പ് പ്രചരിപ്പിച്ച് കൊണ്ടായിരുന്നുവെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ നീരജ് പറയുന്നു.
”നീരജ് ചോപ്ര ക്ലാസിക്കല്‍ ജാവലിന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഷാദ് നദീമിനെ ഞാന്‍ ക്ഷണിച്ചിരുന്നു. എന്റെ തീരുമാനത്തിന്റെ പേരില്‍ വളരെയധികം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും വെറുപ്പും അധിക്ഷേപവുമായിരുന്നു. അവര്‍ എന്റെ കുടുംബത്തെ പോലും വെറുതെ വിട്ടിട്ടില്ല. അര്‍ഷാദിന് ഞാന്‍ നല്‍കിയ ക്ഷണം ഒരു അത്‌ലറ്റില്‍ നിന്നും മറ്റൊന്നിലേക്ക് ആയിരുന്നു, അതില്‍ കൂടുതലോ കുറവോ ഒന്നുമില്ല. ഇന്ത്യയിലേക്ക് മികച്ച അത്‌ലറ്റുകളെ കൊണ്ടുവരികയും നമ്മുടെ രാജ്യം ലോകോത്തര കായിക മത്സരങ്ങളുടെ കേന്ദ്രമാകുകയുമായിരുന്നു എന്‍സി ക്ലാസിക്കിന്റെ ലക്ഷ്യം.




പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് രണ്ട് ദിവസം മുമ്പ്, തിങ്കളാഴ്ചയായിരുന്നു എല്ലാ അത്‌ലറ്റുകള്‍ക്കും ക്ഷണം അയച്ചത്. എന്നാല്‍ അത് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം നടന്ന കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അര്‍ഷാദിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലായിരുന്നു.
നീരജിന്റെ പോസ്റ്റ്
— Neeraj Chopra (@Neeraj_chopra1) April 25, 2025
എന്റെ രാജ്യത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. നമ്മുടെ രാജ്യം പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ മറുപടി നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” നീരജ് കുറിച്ചു.
എന്നാല്‍ തന്നെ ക്ഷണിച്ചതിന് ഇന്ത്യന്‍ സ്റ്റാര്‍ അതിലറ്റിനോട് നന്ദിയുണ്ടെന്നാണ് ക്ഷണം നിരസിച്ചുകൊണ്ട് നദീം പറഞ്ഞത്. മെയ് 27 മുതല്‍ 31 വരെ കൊറിയയിലെ ഗുമിയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനായി താന്‍ പരിശീലത്തിലായിരിക്കും ഇക്കാലയളവില്‍ എന്നും നദീം പറയുന്നു.